Movie prime

രാജ്യത്ത് പട്ടിണി രൂക്ഷം; ആഗോള വിശപ്പ് സൂചികയിൽ ഇന്ത്യ 94-ാം സ്ഥാനത്ത്

Global Poverty Index ലോക്ഡൗൺ കാലത്ത് എഫ്സിഐ ഗോഡൗണുകളിൽ 1,500 ടണ്ണിലധികം ഭക്ഷ്യധാന്യങ്ങൾ പാഴാക്കി കളഞ്ഞു എന്ന സർക്കാർ കണക്കുകൾ പുറത്തുവന്നതിനു പിറകേവന്ന ഗ്ലോബൽ ഹംഗർ ഇൻഡക്സിൽ ഇന്ത്യ 94-ാം സ്ഥാനത്ത്. ആഗോള വിശപ്പ് സൂചിക 2020 അനുസരിച്ച് ‘കടുത്ത’ പട്ടിണി വിഭാഗത്തിൽ ഇന്ത്യ തുടരുകയാണ്. റിപ്പോർട്ടു പ്രകാരം രാജ്യത്തെ ജനസംഖ്യയുടെ 14 ശതമാനവും പോഷകാഹാരക്കുറവുള്ളവരാണ്. കഴിഞ്ഞ വർഷം 117 രാജ്യങ്ങളിൽ 102-ാം സ്ഥാനത്തായിരുന്നു ഇന്ത്യ.ദക്ഷിണേഷ്യയും സഹാറയുടെ തെക്കുള്ള ആഫ്രിക്കൻ പ്രദേശങ്ങളുമാണ് ലോകത്ത് ഏറ്റവും കടുത്ത ദാരിദ്ര്യം More
 
രാജ്യത്ത് പട്ടിണി രൂക്ഷം; ആഗോള വിശപ്പ് സൂചികയിൽ ഇന്ത്യ 94-ാം സ്ഥാനത്ത്

Global Poverty Index

ലോക്ഡൗൺ കാലത്ത് എഫ്‌സി‌ഐ
ഗോഡൗണുകളിൽ 1,500 ടണ്ണിലധികം ഭക്ഷ്യധാന്യങ്ങൾ പാഴാക്കി കളഞ്ഞു എന്ന സർക്കാർ കണക്കുകൾ പുറത്തുവന്നതിനു പിറകേവന്ന ഗ്ലോബൽ ഹംഗർ ഇൻഡക്സിൽ ഇന്ത്യ 94-ാം സ്ഥാനത്ത്. ആഗോള വിശപ്പ് സൂചിക 2020 അനുസരിച്ച് ‘കടുത്ത’ പട്ടിണി വിഭാഗത്തിൽ ഇന്ത്യ തുടരുകയാണ്. റിപ്പോർട്ടു പ്രകാരം രാജ്യത്തെ ജനസംഖ്യയുടെ 14 ശതമാനവും പോഷകാഹാരക്കുറവുള്ളവരാണ്.

കഴിഞ്ഞ വർഷം 117 രാജ്യങ്ങളിൽ 102-ാം സ്ഥാനത്തായിരുന്നു ഇന്ത്യ.ദക്ഷിണേഷ്യയും സഹാറയുടെ തെക്കുള്ള ആഫ്രിക്കൻ പ്രദേശങ്ങളുമാണ് ലോകത്ത് ഏറ്റവും കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നതെന്ന് ജിഎച്ച്ഐ കണ്ടെത്തി.

ആഗോള തലത്തിലും പ്രാദേശീയ, ദേശീയ തലങ്ങളിലുമുള്ള ദാരിദ്ര്യാവസ്ഥകൾ സമഗ്രമായി കണക്കാക്കാനും ക്ഷേമ പ്രവർത്തനങ്ങൾക്ക് മാർഗ നിർദേശങ്ങൾ നൽകാനുമാണ് ജി‌എ‌ച്ച്‌ഐ രൂപകൽപന ചെയ്തിട്ടുള്ളത്. ഐക്യരാഷ്ട്രസഭയിൽ നിന്നും മറ്റ് ബഹുരാഷ്ട്ര ഏജൻസികളിൽ നിന്നുമുള്ള വിവരശേഖരമാണ് ഇതിനായി പ്രയോജനപ്പെടുത്തുന്നത്.

ദക്ഷിണേഷ്യൻ അയൽ രാജ്യങ്ങളായ പാകിസ്താൻ (88), നേപ്പാൾ (73), ബംഗ്ലാദേശ് (75), ശ്രീലങ്ക (64), മ്യാൻമർ (78) എന്നിവയേക്കാൾ മോശം അവസ്ഥയാണ് ഇന്ത്യയിലേത് എന്ന് കണക്കുകൾ വെളിപ്പെടുത്തുന്നു. 99-ാം സ്ഥാനത്തുള്ള അഫ്ഗാനിസ്ഥാൻ മാത്രമാണ് ഇക്കാര്യത്തിൽ ഇന്ത്യക്ക് പിന്നിലുള്ളത്. ഭൂട്ടാന്റെ സ്ഥിതിവിവരക്കണക്കുകൾ ലഭ്യമല്ല.

അഞ്ച്‌ വയസ്സിൽ താഴെയുള്ള കുട്ടികളിലെ മുരടിച്ച വളർച്ച, പോഷകാഹാരക്കുറവ്‌, തൂക്കക്കുറവ്‌, ശിശുമരണനിരക്ക്‌ എന്നിവയിൽ ദക്ഷിണേഷ്യയാണ് ഏറ്റവും പിന്നിലുള്ളത്. ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ഏറ്റവും മോശം ഇന്ത്യയും. 17.3 ശതമാനം ആണ് ഇന്ത്യയുടെ ചൈൽഡ് വേസ്റ്റിങ്ങ് സ്കോർ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത് അല്പം മെച്ചപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ സ്കോർ 20.8 ആയിരുന്നു. ഏറ്റവും മികച്ച സ്‌കോർ പൂജ്യവും ഏറ്റവും മോശം സ്‌കോർ നൂറും ആണ്‌.

1991 മുതൽ 2014 വരെയുള്ള കണക്കുകൾ കാണിക്കുന്നത് ബംഗ്ലാദേശ്, ഇന്ത്യ, നേപ്പാൾ, പാകിസ്താൻ എന്നീ രാജ്യങ്ങളിൽ സ്ഥിതി മെച്ചപ്പെട്ടിട്ടില്ല എന്നാണ്. ഭക്ഷ്യ വൈവിധ്യത്തിലെ പിന്നാക്കാവസ്ഥ, മാതൃവിദ്യാഭ്യാസത്തിന്റെ താഴ്ന്ന നിലവാരം, ഗാർഹിക ദാരിദ്ര്യം ഉൾപ്പെടെ നിരവധി പ്രശ്നങ്ങൾ നേരിടുന്ന വീടുകളിൽ നിന്നുള്ള കുട്ടികൾക്കിടയിലാണ് മുരടിച്ച വളർച്ച കാണുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.

ആശ്വാസകരമായ ഒരു കാര്യം അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണനിരക്കിൽ കുറവ് വന്നു എന്നതാണ്. ദക്ഷിണേഷ്യൻ മേഖലയിൽ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. അസ്ഫിക്സിയ, ട്രോമ, നവജാതശിശുക്കളിലെ അണുബാധ, ന്യുമോണിയ, വയറിളക്കം എന്നിവ മൂലമുള്ള മരണ നിരക്കിൽ വന്ന കുറവാണ് സ്ഥിതി മെച്ചപ്പെടാൻ ഇടയാക്കിയത്. അതേസമയം, മാസം തികയാതെയുള്ള പ്രസവവും തൂക്കക്കുറവും മൂലമുള്ള ശിശുമരണനിരക്ക് വർധിച്ചു. പ്രത്യേകിച്ച് ദരിദ്ര സംസ്ഥാനങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമാണ് ഇത് കണപ്പെടുന്നത്.

ആശ്വാസകരമായ മറ്റൊരു കാര്യം ഒരു രാജ്യവും എക്സ്ട്രീമിലി അലാമിങ്ങ് (അങ്ങേയറ്റം ഭയപ്പെടുത്തുന്ന) വിഭാഗത്തിൽ വരുന്നില്ല എന്നതാണ്. എന്നാൽ ചാഡ്, തിമോർ-ലെസ്റ്റെ, മഡഗാസ്കർ എന്നീ മൂന്ന് രാജ്യങ്ങൾ അലാമിങ്ങ് (ഭയപ്പെടുത്തുന്ന) വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.