Movie prime

സ്വർണ്ണക്കടത്ത്: ഒഴുകിയെത്തുന്നതിന്റെ മൂന്നിലൊന്ന് കേരളത്തിലേയ്ക്ക്

കേരളത്തിലേയ്ക്ക് സ്വര്ണക്കടത്ത് വര്ധിക്കുന്നുവെന്ന് കസ്റ്റംസ്. കസ്റ്റംസ് കമ്മീഷണര് സുമിത്ത് കുമാറാണ് വാർത്താ സമ്മേളനത്തില് ഇക്കാര്യം അറിയിച്ചത്. രാജ്യത്തേക്കെത്തുന്ന സ്വര്ണക്കടത്തിന്റെ മൂന്നിലൊന്ന് കേരളത്തിലേക്കാണ് എത്തുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. രാജ്യത്ത് പ്രതിവര്ഷം 100 കോടിയുടെ സ്വര്ണക്കള്ളക്കടത്ത് നടക്കുന്നുവെന്നാണ് കരുതപ്പെടുന്നത്. അതില് മൂന്നിലൊന്ന് കേരളത്തിലാണ് നടക്കുന്നതെന്നാണ് അന്വേഷണ ഏജന്സികളുടെ കണ്ടെത്തല്. കള്ളക്കടത്ത് വര്ധിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില് കസ്റ്റംസ് അതീവ ജാഗ്രത പുലര്ത്തുകയാണെന്നും സുമിത് കുമാര് പറഞ്ഞു. സംസ്ഥാനത്ത് കള്ളക്കടത്ത് കേസുകളുടെ എണ്ണത്തില് വര്ധനവുണ്ടായിട്ടുണ്ടെന്നും ഈ സാമ്പത്തിക വര്ഷംമാത്രം 44 കോടിയുടെ അനധികൃത More
 

കേരളത്തിലേയ്ക്ക് സ്വര്‍ണക്കടത്ത് വര്‍ധിക്കുന്നുവെന്ന് കസ്റ്റംസ്. കസ്റ്റംസ് കമ്മീഷണര്‍ സുമിത്ത് കുമാറാണ് വാർത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. രാജ്യത്തേക്കെത്തുന്ന സ്വര്‍ണക്കടത്തിന്റെ മൂന്നിലൊന്ന് കേരളത്തിലേക്കാണ് എത്തുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.

രാജ്യത്ത് പ്രതിവര്‍ഷം 100 കോടിയുടെ സ്വര്‍ണക്കള്ളക്കടത്ത് നടക്കുന്നുവെന്നാണ് കരുതപ്പെടുന്നത്. അതില്‍ മൂന്നിലൊന്ന് കേരളത്തിലാണ് നടക്കുന്നതെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. കള്ളക്കടത്ത് വര്‍ധിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് അതീവ ജാഗ്രത പുലര്‍ത്തുകയാണെന്നും സുമിത് കുമാര്‍ പറഞ്ഞു.

സംസ്ഥാനത്ത് കള്ളക്കടത്ത് കേസുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്നും ഈ സാമ്പത്തിക വര്‍ഷംമാത്രം 44 കോടിയുടെ അനധികൃത സ്വര്‍ണം പിടികൂടിയെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും കൂടുതൽ സ്വ‍ർണ കടത്ത് കരിപ്പൂർ വിമാനത്താവളത്തിലാണ് സംഭവിയ്ക്കുന്നത്. 84 കിലോ സ്വർണം കടത്തിയതിന് 175 കേസാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സ്വര്‍ണക്കടത്തിനെ കുറിച്ച് വിവിരം നല്‍കുന്നവര്‍ക്ക് ഉയര്‍ന്ന പ്രതിഫലം നല്‍കുമെന്നും കസ്റ്റംസ് കമ്മീഷണര്‍ അറിയിച്ചു.