Movie prime

ടിക്ക്ടോക്കിന് വെല്ലുവിളിയുമായി ഗൂഗിളിന്‍റെ ചെറു വീഡിയോ ആപ്പ്

ചൈനീസ് വീഡിയോ ആപ്പായ ടിക്ടോക്കിന് വെല്ലുവിളി ഉയര്ത്തി ഗൂഗിള് ചെറു വീഡിയോ ആപ്പ് ടാന്ഗി പുറത്തിറക്കി. ഇന്ത്യയുള്പ്പെടെ പല രാജ്യങ്ങളിലും ടിക്ടോക്ക് ഇന്സ്റ്റഗ്രാമിനെ പോലും മറികടന്നിരുന്നു. ടിക്ടോക്കിന്റെ ഈ വിജയമാണ് ഗൂഗിളിനെ ചെറു വീഡിയോകള് അവതരിപ്പിക്കാനും പങ്കുവെക്കാനുമുള്ള പുതിയ സോഷ്യല് മീഡിയ ആപ്പ് പുറത്തിറക്കാന് പ്രേരിപ്പിച്ചത്. ഗൂഗിളിന്റെ ഏരിയ 120 ടീമാണ് ടാന്ഗിയെ അവതരിപ്പിച്ചിരിക്കുന്നത്. പാചകം, ഫാഷന്, കൈത്തൊഴിലുകള്, പല തരം വിനോദങ്ങള് തുടങ്ങി സോഷ്യല് മീഡിയ ഇഷ്ടപ്പെടുന്ന ചെറു വീഡിയോകളുടെ പ്ലാറ്റ്ഫോമായി മാറാനാണ് ടാന്ഗി ലക്ഷ്യം More
 
ടിക്ക്ടോക്കിന് വെല്ലുവിളിയുമായി ഗൂഗിളിന്‍റെ ചെറു വീഡിയോ ആപ്പ്

ചൈനീസ്‌ വീഡിയോ ആപ്പായ ടിക്ടോക്കിന് വെല്ലുവിളി ഉയര്‍ത്തി ഗൂഗിള്‍ ചെറു വീഡിയോ ആപ്പ് ടാന്‍ഗി പുറത്തിറക്കി. ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങളിലും ടിക്ടോക്ക് ഇന്‍സ്റ്റഗ്രാമിനെ പോലും മറികടന്നിരുന്നു. ടിക്ടോക്കിന്റെ ഈ വിജയമാണ് ഗൂഗിളിനെ ചെറു വീഡിയോകള്‍ അവതരിപ്പിക്കാനും പങ്കുവെക്കാനുമുള്ള പുതിയ സോഷ്യല്‍ മീഡിയ ആപ്പ് പുറത്തിറക്കാന്‍ പ്രേരിപ്പിച്ചത്. ഗൂഗിളിന്റെ ഏരിയ 120 ടീമാണ് ടാന്‍ഗിയെ അവതരിപ്പിച്ചിരിക്കുന്നത്.

പാചകം, ഫാഷന്‍, കൈത്തൊഴിലുകള്‍, പല തരം വിനോദങ്ങള്‍ തുടങ്ങി സോഷ്യല്‍ മീഡിയ ഇഷ്ടപ്പെടുന്ന ചെറു വീഡിയോകളുടെ പ്ലാറ്റ്ഫോമായി മാറാനാണ് ടാന്‍ഗി ലക്ഷ്യം വയ്ക്കുന്നത്. ‘TeAch aNd GIve’, ‘tangible’ എന്നീ വാക്കുകള്‍ ചേര്‍ത്താണ് ടാന്‍ഗി എന്ന പേര് തെരഞ്ഞെടുത്തിരിക്കുന്നതെന്ന് ഗൂഗിള്‍ അറിയിച്ചു.

ചെറു വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നയാള്‍ക്ക് വീഡിയോയെക്കുറിച്ചുള്ള ചെറു വിവരണം നല്‍കാനും ഓരോ വീഡിയോക്ക് കീഴിലും മറ്റുള്ളവര്‍ക്ക് അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനും സാധിക്കും. ആദ്യഘട്ടത്തില്‍ ഐ ഫോണ്‍ ആപ്പിലും വെബ്ബിലുമാണ് ടാന്‍ഗി പുറത്തിറക്കിയിരിക്കുന്നത്.

എന്നാല്‍ ഗൂഗിള്‍ ഉത്പന്നമായിട്ടും ടാന്‍ഗിയുടെ ആന്‍ഡ്രോയിഡ് ആപ് പുറത്തിറങ്ങിയിട്ടില്ല. ആന്‍ഡ്രോയിഡ് ആപിനായുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഗൂഗിള്‍ സംഘം.