Movie prime

ഗൂഗിൾ മാപ്പിൽ ഇനി ലൈവ് ട്രെയിൻ സ്റ്റാറ്റസും

ഗൂഗിൾ മാപ്പിന്റെ പരിഷ്കരിച്ച പതിപ്പിൽ ലൈവ് ട്രെയിൻ സ്റ്റാറ്റസ് ലഭ്യമാകുന്നു. കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ ഫസ്റ്റ് പ്രഖ്യാപന വേളയിലാണ് ഗൂഗിൾ മാപ്സ് നൂതനമായ മൂന്നു ഫീച്ചറുകൾ അവതരിപ്പിച്ചത്. ഡൽഹി, ബെംഗളൂരു, മുംബൈ, ഹൈദരാബാദ്, പുണെ, ലക്നൗ, ചെന്നൈ, മൈസൂരു, കോയമ്പത്തൂർ, സൂററ്റ് എന്നീ വൻനഗരങ്ങളിലാണ് ആദ്യ ഘട്ടത്തിൽ ഈ സേവനം ലഭ്യമാകുക. കഴിഞ്ഞ വർഷം ഗൂഗിൾ ഏറ്റെടുത്ത ‘ വെയർ ഈസ് മൈ ട്രെയിൻ ‘ എന്ന ആപ്പുമായി ബന്ധിപ്പിച്ചാണ് ഗൂഗിൾ ഈ സേവനം More
 
ഗൂഗിൾ മാപ്പിൽ ഇനി ലൈവ് ട്രെയിൻ സ്റ്റാറ്റസും

ഗൂഗിൾ മാപ്പിന്റെ പരിഷ്കരിച്ച പതിപ്പിൽ ലൈവ് ട്രെയിൻ സ്റ്റാറ്റസ് ലഭ്യമാകുന്നു. കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ ഫസ്റ്റ് പ്രഖ്യാപന വേളയിലാണ് ഗൂഗിൾ മാപ്‌സ് നൂതനമായ മൂന്നു ഫീച്ചറുകൾ അവതരിപ്പിച്ചത്. ഡൽഹി, ബെംഗളൂരു, മുംബൈ, ഹൈദരാബാദ്, പുണെ, ലക്നൗ, ചെന്നൈ, മൈസൂരു, കോയമ്പത്തൂർ, സൂററ്റ് എന്നീ വൻനഗരങ്ങളിലാണ് ആദ്യ ഘട്ടത്തിൽ ഈ സേവനം ലഭ്യമാകുക. കഴിഞ്ഞ വർഷം ഗൂഗിൾ ഏറ്റെടുത്ത ‘ വെയർ ഈസ് മൈ ട്രെയിൻ ‘ എന്ന ആപ്പുമായി ബന്ധിപ്പിച്ചാണ് ഗൂഗിൾ ഈ സേവനം ഏർപ്പെടുത്തിയിട്ടുള്ളത്.

ഗൂഗിൾ മാപ്പിന്റെ പുതിയ വേർഷനിൽ ട്രാഫിക്കുമായി ബന്ധപ്പെട്ട മൂന്നു ഫീച്ചറുകൾ കൊണ്ടുവന്നിട്ടുണ്ട്. ലൈവ് ബസ് സ്റ്റാറ്റസ്, ലൈവ് ട്രെയിൻ സ്റ്റാറ്റസ് എന്നിവയ്ക്കൊപ്പം യാത്രാവാഹന നിർദേശങ്ങളിൽ ഓട്ടോറിക്ഷയും പബ്ലിക് ട്രാൻസ്പോർട്ടും ഒന്നിച്ചുള്ള യാത്രാ നിർദേശങ്ങളും ഉൾപ്പെടുന്നു. ലൈവ് ട്രാഫിക്കിനെ അടിസ്ഥാനമാക്കി ബസ് യാത്രക്ക് എടുക്കുന്ന സമയം ഏതാണ്ട് കൃത്യമായി കണക്കാക്കാൻ യാത്രക്കാർക്ക് കഴിയും. റിയൽ ടൈം ട്രെയിൻ റണ്ണിങ് സ്റ്റാറ്റസിലൂടെ കൃത്യം എത്രമണിക്ക് ട്രെയിൻ സ്റ്റേഷനിൽ എത്തിച്ചേരും എന്ന് കണക്കാക്കാനാവും.

ആൻഡ്രോയ്ഡ് ഫോണുകളിൽ ഉൾപ്പെടുത്തിയിട്ടുള്ള പബ്ലിക് ട്രാൻസ്‌പോർട് ടാബ് വഴി നിശ്ചിത സ്റ്റേഷനിൽ നിന്ന് പുറപ്പെടാൻ ആഗ്രഹിക്കുന്ന സ്ഥലത്തേയ്ക്ക് ഓട്ടോ വിളിക്കണോ, ബസിൽ പോകണോ തുടങ്ങിയ നിർദേശങ്ങളും ലഭിക്കും. ലൈവ് ട്രാഫിക് ഫീച്ചറിന്റെ സഹായത്തോടെയാണ് ഇവ പരസ്പര ബന്ധിതമായി പ്രവർത്തിക്കുന്നത്. ഓട്ടോറിക്ഷ മീറ്റർ ചാർജ് കൂടി പറഞ്ഞു തരുന്ന പ്രസ്തുത ഫീച്ചറുകൾ ബെംഗളൂരു , ഡൽഹി നഗരങ്ങളിലാണ് തുടക്കത്തിൽ നടപ്പിലാക്കുകയെന്നും പിന്നീട് മറ്റു നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്നും ഗൂഗിൾ പറയുന്നു.