Movie prime

യൂസേഴ്സിന് കൺഫ്യൂഷൻ, ഫോട്ടോസിനും ഡ്രൈവിനും ഇടയിലെ സിങ്ക് ഇനിയില്ലെന്ന് ഗൂഗ്ൾ

ഗൂഗ്ൾ ഫോട്ടോസിനും ഗൂഗ്ൾ ഡ്രൈവിനും ഇടയ്ക്കുള്ള സിങ്ക് സർവീസ് നിർത്താൻ ഗൂഗ്ൾ തീരുമാനിച്ചു. ഉപയോക്താക്കൾക്ക് വലിയ തോതിൽ കൺഫ്യൂഷൻ ആവുന്നു എന്ന പരാതിയെ തുടർന്നാണ് തീരുമാനം. അടുത്ത മാസം മുതൽ ഇത് നടപ്പിൽ വരും. ഡ്രൈവിൽ സേവ് ചെയ്യുന്ന ഫോട്ടോകളും വീഡിയോയും ഇനിമുതൽ ഗൂഗ്ൾ ഫോട്ടോസിൽ ഓട്ടോമാറ്റിക് ആയി കോപ്പിയാവില്ല. അതേപോലെ ഫോട്ടോസിൽ സേവ് ചെയ്യുന്നവ ഡ്രൈവിലും അതേപടി അപ്ലോഡ് ആവില്ല. ഇതുമൂലം ഫോട്ടോകൾ ഡിലീറ്റ് ചെയ്യുന്നതിൽ ഇനിമുതൽ കൺഫ്യൂഷൻ വേണ്ടെന്ന് ഗൂഗ്ൾ പറയുന്നു. അതായത് ഗൂഗ്ൾ ഫോട്ടോസിൽ സേവ് ചെയ്ത More
 
യൂസേഴ്സിന് കൺഫ്യൂഷൻ, ഫോട്ടോസിനും ഡ്രൈവിനും ഇടയിലെ സിങ്ക് ഇനിയില്ലെന്ന് ഗൂഗ്ൾ

ഗൂഗ്ൾ ഫോട്ടോസിനും ഗൂഗ്ൾ ഡ്രൈവിനും ഇടയ്ക്കുള്ള സിങ്ക് സർവീസ് നിർത്താൻ ഗൂഗ്ൾ തീരുമാനിച്ചു. ഉപയോക്താക്കൾക്ക് വലിയ തോതിൽ കൺഫ്യൂഷൻ ആവുന്നു എന്ന പരാതിയെ തുടർന്നാണ് തീരുമാനം. അടുത്ത മാസം മുതൽ ഇത് നടപ്പിൽ വരും.

ഡ്രൈവിൽ സേവ് ചെയ്യുന്ന ഫോട്ടോകളും വീഡിയോയും ഇനിമുതൽ ഗൂഗ്ൾ ഫോട്ടോസിൽ ഓട്ടോമാറ്റിക് ആയി കോപ്പിയാവില്ല. അതേപോലെ ഫോട്ടോസിൽ സേവ് ചെയ്യുന്നവ ഡ്രൈവിലും അതേപടി അപ്‌ലോഡ് ആവില്ല. ഇതുമൂലം ഫോട്ടോകൾ ഡിലീറ്റ് ചെയ്യുന്നതിൽ ഇനിമുതൽ കൺഫ്യൂഷൻ വേണ്ടെന്ന് ഗൂഗ്ൾ പറയുന്നു.

അതായത് ഗൂഗ്ൾ ഫോട്ടോസിൽ സേവ് ചെയ്ത ഒരു ഫോട്ടോ അതിൽനിന്ന് ഡിലീറ്റ് ചെയ്തെന്നിരിക്കട്ടെ. അത് ഫോട്ടോസിൽ നിന്ന് മാത്രമേ പോകൂ. നിങ്ങളുടെ ഡ്രൈവ് എകൗണ്ടിൽനിന്ന് അത് പോകും എന്ന ആശങ്ക വേണ്ടെന്നർഥം.

ഗൂഗ്ൾ ഫോട്ടോസിൽ ഇനിമുതൽ ‘അപ്‌ലോഡ് ഫ്രം ഡ്രൈവ്’ എന്ന ബട്ടൺ കൂടി ഉൾപ്പെടുത്തും. ഇതുവഴി ഡ്രൈവിൽ നിന്ന് ഫോട്ടോകളും വീഡിയോകളും ഫോട്ടോസിൽ കോപ്പി ചെയ്ത് വെയ് ക്കാം. ഒരേ ഫയലിന്റെ രണ്ടു വേർഷനുകൾ രണ്ടും രണ്ടായി തന്നെ രണ്ടിടത്ത് ഇരിക്കും.