in

നെല്ലിക്കയുടെ ആരോഗ്യഗുണങ്ങൾ 

Gooseberry

ആരോഗ്യകരമായ ജീവിതം നയിക്കാനും  ശരീരഭാരം കുറയ്ക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും പോഷകസമൃദ്ധമായ ഭക്ഷണം നമ്മുടെ  ദൈനംദിന ജീവിതത്തിൽ ഉൾപ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്. കോവിഡ് -19  മഹാമാരി  ആരംഭിച്ചതു മുതൽ രോഗപ്രതിരോധശേഷി എന്നത് ഏറ്റവും കൂടുതൽ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളില്‍ ഒന്നാണ്, നിലവിൽ ഈ മഹാമാരിയ്ക്ക്  വാക്‌സിനോ മരുന്നോ  ഇല്ലായെന്നതാണ്  കാരണം. വൈറസ് ബാധിച്ചാൽ ഫലപ്രദമായി പോരാടാൻ ശരീരത്തിന് കഴിയുമെന്ന് ഉറപ്പുവരുത്താൻ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയെന്നതാണ് ഒരേ ഒരു മാർഗ്ഗം.Gooseberry

ഈ ഒരു  സന്ദർഭത്തിൽ നമ്മുടെ രാജ്യത്ത് വളരെ പ്രചാരമുള്ളതും  നിറയെ ഔഷധഗുണങ്ങളുള്ളതുമായ നെല്ലിക്കയെ കുറിച്ച്  എടുത്തു പറയേണ്ടതായി ഉണ്ട്. നെല്ലിക്ക  അച്ചാറായും , ചട്ണിയായും , കറിയായിട്ടും നമ്മൾ ഉപയോഗിക്കാറുണ്ട് . രുചിയോടൊപ്പം ആരോഗ്യദായകമായ നിരവധി ഗുണങ്ങൾ നിറഞ്ഞതാണ് നെല്ലിക്ക .  ആരോഗ്യകരമായി തുടരുന്നതിനും രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനും  പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും നെല്ലിക്ക അത്യുത്തമമാണ്.

 

നെല്ലിക്കയുടെ  ആരോഗ്യ ഗുണങ്ങൾ ഇതാ

1 .വളരെ പോഷകഗുണമുള്ളതും വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ എന്നിവയാൽ സമ്പുഷ്ടവുമാണ് നെല്ലിക്ക.

2.നെല്ലിക്കയിൽ  കലോറി കുറവാണ്, ശരീരഭാരം കുറയ്ക്കാൻ വളരെ നല്ലതാണ്. 

3.നെല്ലിക്കയുടെ സമ്പുഷ്ടമായ ആന്റിഓക്‌സിഡന്റ്  പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. 

4.രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ നെല്ലിക്കയിൽ അടങ്ങിരിക്കുന്ന  ഉയർന്ന ഫൈബർ  സഹായിക്കുന്നു.

5.ഹൃദ്രോഗങ്ങളിൽ നിന്നും ക്യാൻസറിൽ നിന്നും പോലും ശരീരത്തെ സംരക്ഷിക്കാൻ നെല്ലിക്കയ്ക്ക് സാധിക്കും.

6. നെല്ലിക്ക ശർക്കര ചേർത്ത് സ്ഥിരമായി കഴിച്ചാൽ ശരീരവേദന, ബലക്ഷയം, വിളർച്ച എന്നിവ മാറും.

7. ദഹനപ്രക്രിയയെ സുഗമമാക്കുവാനുള്ള കഴിവ് നെല്ലിക്കയ്ക്ക് ഉണ്ട്. ഭക്ഷണത്തിനു മുൻപ് നെല്ലിക്കയുടെ നീര് കഴിച്ചാൽ ദഹന പ്രശ്നങ്ങൾ മാറികിട്ടും.

8. മുടികൊഴിച്ചിലിന് ഫലപ്രദമായ ഔഷധമാണ് നെല്ലിക്ക. നെല്ലിക്കാനീര് വിധിപ്രകാരം എള്ളെണ്ണയിൽ കാച്ചി തലയിൽ തേച്ചുകുളിച്ചാൽ മുടികൊഴിച്ചിൽ ശമിക്കും. അകാലനരയെ പ്രതിരോധിക്കുവാനും ഇത് നല്ലതാണ്.

 

നെല്ലിക്ക  പല രൂപത്തിൽ  നമ്മുടെ  ദൈനംദിന ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം.

ലഘുഭക്ഷണമായി നെല്ലിക്ക ഉൾപ്പെടുത്താം – നെല്ലിക്കയുടെ പുളിയും  കയ്പ്പും ഇഷ്ടമുള്ളവർക്ക് ഇടയ്ക്ക്  ഇടയ്ക്ക് സ്നാക്സ് ആയി നെല്ലിക്കയെ ഉൾപ്പെടുത്താം . നെല്ലിക്ക  നല്ലവണം കഴുകി വൃത്തിയാക്കി കഷണങ്ങളായി മുറിച്ച് ഉപ്പും കൂട്ടി കഴിക്കാം . 

ചട്ണിയാക്കി   കഴിക്കാം – നമ്മളിൽ  പലർക്കും  നെല്ലിക്ക  ചമ്മന്തി എന്ന്  കേൾക്കുമ്പോൾ തന്നെ  നാവിൽ കപ്പൽ ഓടും . നെല്ലിക്കയിലെ പുളിരസം  ചമ്മന്തിയ്ക്ക് ഒരു  പ്രത്യേക തരം രുചി നല്കുന്നു. ചമ്മന്തിയ്ക്ക് ആവശ്യമുള്ള  മല്ലി, പുതിനയില, ഇഞ്ചി, വെളുത്തുള്ളി, മുളക് മുതലായ ചേരുവകകളോടൊപ്പം നെല്ലിക്ക കൂടി ചേർത്താൽ അടിപൊളി നെല്ലിക്ക ചമ്മന്തി റെഡി . 

 നെല്ലിക്ക അച്ചാർ – അച്ചാറുകളുടെ ലോകത്തെ  വളരെ ജനകീയമായ ഒന്നാണ്  നെല്ലിക്ക അച്ചാര്‍. അല്ലെങ്കിൽ അംല അച്ചാറുകൾ  . ഇത് തയ്യാറാക്കാൻ ധാരാളം മാർഗങ്ങളുണ്ട്, നമ്മൾ  ശരീരഭാരം  കുറയ്ക്കാൻ ശ്രമിക്കുന്നവരാണെങ്കിൽ എണ്ണ ഒഴിവാക്കി അച്ചാർ  ഉണ്ടാക്കി ഉപയോഗിക്കുന്നതാണ് നല്ലത് . 

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

oxford

പാർശ്വഫലങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഓക്സ്ഫഡ് വാക്സിൻ പരീക്ഷണം താത്ക്കാലികമായി നിർത്തിവെച്ചു

Mahindra Treo

കേരളത്തിലെ റോഡുകൾ ഇലക്ട്രിഫൈ ചെയ്യാൻ  പുതുപുത്തൻ മഹീന്ദ്ര ട്രിയോ എത്തി