Movie prime

വികലാംഗക്ഷേമ കോര്‍പറേഷന് 20 കോടിയുടെ സര്‍ക്കാര്‍ ഗ്യാരന്റി

ദേശീയ വികലാംഗ ധനകാര്യ കോര്പറേഷന്റെ സംസ്ഥാന ചാനലൈസിംഗ് ഏജന്സിയായി പ്രവര്ത്തിക്കുന്ന കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്പറേഷന് കേരളത്തിലെ ഭിന്നശേഷിക്കാര്ക്ക് സ്വയംതൊഴില് വായ്പ നല്കുന്നതിന് ബാങ്ക് ഗ്യാരന്റിയായി 20 കോടി രൂപ അനുവദിച്ച് ഉത്തരവായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര് അറിയിച്ചു. നിലവിലുണ്ടായിരുന്ന 6 കോടിയുടെ ഗ്യാരന്റി പുതുക്കുന്നതിനും 8 കോടിയുടെ പുതിയ കരാര് നടപ്പിലാക്കുന്നതിനും പുതുതായി 6 കോടി രൂപ അനുവദിക്കുന്നതിനുമാണ് ഉത്തരവിട്ടിരിക്കുന്നത്. ഇതുവഴി നിരവധി പുതിയ ഭിന്നശേഷിക്കാര്ക്ക് സ്വയംതൊഴില് വായ്പ നല്കുന്നതിനും More
 
വികലാംഗക്ഷേമ കോര്‍പറേഷന് 20 കോടിയുടെ സര്‍ക്കാര്‍ ഗ്യാരന്റി

ദേശീയ വികലാംഗ ധനകാര്യ കോര്‍പറേഷന്റെ സംസ്ഥാന ചാനലൈസിംഗ് ഏജന്‍സിയായി പ്രവര്‍ത്തിക്കുന്ന കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന് കേരളത്തിലെ ഭിന്നശേഷിക്കാര്‍ക്ക് സ്വയംതൊഴില്‍ വായ്പ നല്‍കുന്നതിന് ബാങ്ക് ഗ്യാരന്റിയായി 20 കോടി രൂപ അനുവദിച്ച് ഉത്തരവായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.

നിലവിലുണ്ടായിരുന്ന 6 കോടിയുടെ ഗ്യാരന്റി പുതുക്കുന്നതിനും 8 കോടിയുടെ പുതിയ കരാര്‍ നടപ്പിലാക്കുന്നതിനും പുതുതായി 6 കോടി രൂപ അനുവദിക്കുന്നതിനുമാണ് ഉത്തരവിട്ടിരിക്കുന്നത്. ഇതുവഴി നിരവധി പുതിയ ഭിന്നശേഷിക്കാര്‍ക്ക് സ്വയംതൊഴില്‍ വായ്പ നല്‍കുന്നതിനും അതുവഴി അവരുടെ പുനരധിവാസവും ശാക്തീകരണവും ഉറപ്പുവരുത്തുന്നതിനും സാധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

2000 മുതലാണ് വികലാംഗ ക്ഷേമ കോര്‍പറേഷന്‍ സ്വയംതൊഴില്‍ വായ്പ നല്‍കിത്തുടങ്ങിയത്. സംസ്ഥാന സര്‍ക്കാരിന്റെ ഗ്യാരന്റിയുടെ പിന്‍ബലത്തിലാണ് ദേശീയ വികലാംഗ ധനകാര്യ കോര്‍പറേഷന്‍ വായ്പ തുക അനുവദിക്കുന്നത്. ഈ സര്‍ക്കാര്‍ വന്നതിന് ശേഷം വായ്പ വിതരണത്തില്‍ വലിയ മുന്നേറ്റം നടത്തിയതിനെത്തുടര്‍ന്ന് ഗ്യാരന്റി തുക വര്‍ധിപ്പിക്കുന്നതിനായി വികലാംഗ ക്ഷേമ കോര്‍പറേഷന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയുണ്ടായി.

വികലാംഗ ക്ഷേമ കോര്‍പറേഷന്‍ ഇക്കാലയളവില്‍ നടത്തിയ സ്വയംതൊഴില്‍ വായ്പ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് എന്‍.എച്ച്.എഫ്.ഡി.സി.യുടെ ഇന്ത്യയിലെ ഏറ്റവും മികച്ച ചാനലൈസിംഗ് ഏജന്‍സിക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവാര്‍ഡ് വികലാംഗ ക്ഷേമ കോര്‍പറേഷന്‍ കരസ്ഥമാക്കുകയുണ്ടായി. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് കൂടുതല്‍ പേര്‍ക്ക് വായ്പ നല്‍കാനായി പുതിയ ഗ്യാരന്റി അനുവദിച്ചിരിക്കുന്നത്.