Movie prime

  റവന്യു വിജിലൻസ് സംവിധാനം അടിമുടി മാറ്റാൻ സർക്കാർ 

 

റവന്യു വകുപ്പിലെ വിജിലൻസ് സംവിധാനങ്ങൾ ശക്തിപ്പെടുത്താനും ആവശ്യമെങ്കിൽ  സമഗ്രമായി  പുനഃസംഘടിപ്പിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് റവന്യു മന്ത്രി കെ രാജൻ നിർദ്ദേശം നൽകി. റവന്യു വിജിലൻസ് മേധാവികളുടെ യോഗത്തിലാണ്  വിജിലൻസ് വിഭാഗത്തിൻ്റെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യവും ശക്തവും ആക്കേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ച്  മന്ത്രി പറഞ്ഞത്.

വളരെയധികം പരാതികളാണ് പൊതുജനങ്ങളിൽ നിന്ന് വരുന്നത്.വളരെ ലാഘവത്തോടെയാണ് വിജിലൻസ് സംവിധാനം ഇപ്പോൾ പ്രവർത്തിക്കുന്നത്. ഈ രീതി അടിമുടി മാറണം.  ജനദ്രോഹ നടപടികൾ വെച്ചു പൊറുപ്പിക്കില്ലെന്നും മുഖം നോക്കാതെ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

ജനങ്ങളുടെ പരാതികളിന്മേൽ എന്തു നടപടി എടുത്തുവെന്നതിന് മൂന്ന് മേഖലാ  വിജിലൻസ് മേധാവികളിൽ നിന്നും മന്ത്രി റിപ്പോർട്ട് തേടി. റവന്യു- സർവ്വേ വിഭാഗങ്ങൾക്ക് ഇപ്പോൾ പ്രത്യേക വിജിലൻസ് സംവിധാനങ്ങളാണുള്ളത്. ഇവ രണ്ടും ഏകോപിപ്പിക്കാനുള്ള സാധ്യതകളെ കുറിച്ചും വിജിലൻസ് സംവിധാനം ശക്തിപ്പെടുത്തുന്നതിനും സമഗ്ര റിപ്പോർട്ട് സമർപ്പിക്കാൻ റവന്യു സെക്രട്ടറിയോട് മന്ത്രി നിർദ്ദേശിച്ചു.