Movie prime

സര്‍ക്കാര്‍ സമഗ്രമായ സാമ്പത്തികാച്ചടക്ക പദ്ധതി പ്രഖ്യാപിക്കണം

ആരോഗ്യ അടിയന്തരാവസ്ഥയില് നിന്ന് അതിവേഗം സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് നീങ്ങേണ്ടി വരും. ഇപ്പോള് ഉത്പാദന- വിപണന കേന്ദ്രങ്ങള് നടുവൊടിഞ്ഞു കിടക്കുന്നു. ഇനി തൊഴിലില്ലായ്മ കുത്തനെ ഉയരും. പണ വിനിമയ ചക്രം വേഗമറ്റ് നില്ക്കാറായി. വിദേശത്തുനിന്ന് ഒന്നും വരാനില്ല. ഡോ. ആസാദ് എഴുതുന്നു പ്രളയത്തിലും പ്രകൃതിക്ഷോഭത്തിലുമുണ്ടായ നാശ നഷ്ടങ്ങളേക്കാള് വലിയ ആഘാതമാണ് കൊറോണ സൃഷ്ടിച്ചിരിക്കുന്നത്. സമസ്ത മേഖലകളും സ്തംഭിച്ചിരിക്കുന്നു. പകര്ച്ചവ്യാധി പിന്വാങ്ങുമ്പോഴേക്കും അതിലും ഭീകരമായ സാമ്പത്തിക പ്രതിസന്ധി കാത്തിരിക്കുന്നു. പട്ടിണി മരണങ്ങളും ആത്മഹത്യകളും കൂടിയേക്കും. ആരോഗ്യ അടിയന്തരാവസ്ഥയില് നിന്ന് അതിവേഗം More
 
സര്‍ക്കാര്‍ സമഗ്രമായ സാമ്പത്തികാച്ചടക്ക പദ്ധതി പ്രഖ്യാപിക്കണം

ആരോഗ്യ അടിയന്തരാവസ്ഥയില്‍ നിന്ന് അതിവേഗം സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് നീങ്ങേണ്ടി വരും. ഇപ്പോള്‍ ഉത്പാദന- വിപണന കേന്ദ്രങ്ങള്‍ നടുവൊടിഞ്ഞു കിടക്കുന്നു. ഇനി തൊഴിലില്ലായ്മ കുത്തനെ ഉയരും. പണ വിനിമയ ചക്രം വേഗമറ്റ് നില്‍ക്കാറായി. വിദേശത്തുനിന്ന് ഒന്നും വരാനില്ല.

ഡോ. ആസാദ് എഴുതുന്നു

പ്രളയത്തിലും പ്രകൃതിക്ഷോഭത്തിലുമുണ്ടായ നാശ നഷ്ടങ്ങളേക്കാള്‍ വലിയ ആഘാതമാണ് കൊറോണ സൃഷ്ടിച്ചിരിക്കുന്നത്. സമസ്ത മേഖലകളും സ്തംഭിച്ചിരിക്കുന്നു. പകര്‍ച്ചവ്യാധി പിന്‍വാങ്ങുമ്പോഴേക്കും അതിലും ഭീകരമായ സാമ്പത്തിക പ്രതിസന്ധി കാത്തിരിക്കുന്നു. പട്ടിണി മരണങ്ങളും ആത്മഹത്യകളും കൂടിയേക്കും.

ആരോഗ്യ അടിയന്തരാവസ്ഥയില്‍ നിന്ന് അതിവേഗം സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് നീങ്ങേണ്ടി വരും. ഇപ്പോള്‍ ഉത്പാദന- വിപണന കേന്ദ്രങ്ങള്‍ നടുവൊടിഞ്ഞു കിടക്കുന്നു. ഇനി തൊഴിലില്ലായ്മ കുത്തനെ ഉയരും. പണ വിനിമയ ചക്രം വേഗമറ്റ് നില്‍ക്കാറായി. വിദേശത്തുനിന്ന് ഒന്നും വരാനില്ല.

ഈ ഘട്ടത്തില്‍ പ്രളയകാലത്തെന്നപോലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ക്ഷണിക്കുകയല്ല വേണ്ടത്. അതു വരാനിരിക്കുന്ന സാമ്പത്തികാഘാതത്തെ ലഘൂകരിച്ചു കാണുന്നതിനു സമമാണ്. മാസവരുമാനക്കാരുടെ ശമ്പളത്തില്‍ പ്രതീക്ഷ പുലര്‍ത്തി താല്‍ക്കാലിക പ്രശ്നങ്ങളെ നേരിടാനായേക്കും. കുറച്ചുകൂടി മുന്നോട്ടു കാഴ്ച്ചയെത്തുമെങ്കില്‍ പ്രശ്നത്തെ നേരിടാന്‍ അതു മതിയാവില്ലെന്നു മനസ്സിലാവും.

സാമ്പത്തികാച്ചടക്കത്തിന്റെ മാനദണ്ഡങ്ങള്‍ പ്രഖ്യാപിക്കുകയാണ് വേണ്ടത്. സമൂഹത്തിന്റെ ഏറ്റവും മുകള്‍ത്തട്ടു മുതല്‍ അടിത്തട്ടുവരെ ബാധകമാകുന്ന നയമായിരിക്കണം സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഏതൊക്കെ തരത്തില്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാവും എന്നതു സംബന്ധിച്ചു സമഗ്രമായ പദ്ധതി മുന്നോട്ടു വെക്കണം. അതിന്റെ ഭാഗമായേ സംഭാവനയും വേതനം വെട്ടിക്കുറയ്ക്കലും പരിഗണിക്കാവൂ.