Movie prime

കുമ്പളങ്ങി നൈറ്റ്സിലെ സിമി സംവിധായികയാകുന്നു

Grace Antony കുമ്പളങ്ങി നൈറ്റ്സിലെ ഷമ്മിയുടെ സിമിയെ നമ്മൾ മലയാളികൾക്ക് അങ്ങനെ പെട്ടന്ന് മറന്നു കളയാൻ സാധിക്കില്ല. കാരണം അത്ര തന്മയത്തത്തോടു കൂടിയാണ് ഗ്രേസ് ആന്റണി എന്ന നടി സിമിയെ അവതരിപ്പിച്ചത്. തൊട്ടതെല്ലാം പൊന്നാക്കിയ കലാകാരിയാണ് ഗ്രേസ് ആന്റണി . 2016-ൽ ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഗ്രേസ് ഇതിനോടകം ഒൻപത് ചിത്രങ്ങൾ അഭിനയിച്ചു കഴിഞ്ഞു. ഇന്ദ്രജിത് നായകനാകുന്ന ‘ഒരു ഹലാൽ ലവ് സ്റ്റോറി’, ‘1962 മുതൽ സാജൻ ബേക്കറി’ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് താരം. More
 
കുമ്പളങ്ങി നൈറ്റ്സിലെ സിമി സംവിധായികയാകുന്നു

Grace Antony

കുമ്പളങ്ങി നൈറ്റ്സിലെ ഷമ്മിയുടെ സിമിയെ നമ്മൾ മലയാളികൾക്ക് അങ്ങനെ പെട്ടന്ന് മറന്നു കളയാൻ സാധിക്കില്ല. കാരണം അത്ര തന്മയത്തത്തോടു കൂടിയാണ് ഗ്രേസ് ആന്റണി എന്ന നടി സിമിയെ അവതരിപ്പിച്ചത്. തൊട്ടതെല്ലാം പൊന്നാക്കിയ കലാകാരിയാണ് ഗ്രേസ് ആന്റണി . 2016-ൽ ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഗ്രേസ് ഇതിനോടകം ഒൻപത് ചിത്രങ്ങൾ അഭിനയിച്ചു കഴിഞ്ഞു. ഇന്ദ്രജിത് നായകനാകുന്ന ‘ഒരു ഹലാൽ ലവ് സ്റ്റോറി’, ‘1962 മുതൽ സാജൻ ബേക്കറി’ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് താരം. എന്നാൽ താരത്തിന്റെ പുതിയ വിശേഷം എന്തെന്ന് വച്ചാൽ ഗ്രേസ് സംവിധായികയുടെ തൊപ്പി അണിയുന്നുയെന്നതാണ് . ‘ക് നോളജ്’ എന്ന പേരിട്ടിരിക്കുന്ന ഹ്രസ്വചിത്രമാണ് ഗ്രേസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മോളിവുഡിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരാണ് പുറത്തിറക്കിയത്. ഗ്രേസ് ആന്റണിയുംചിത്രത്തിൽ ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സ്കൂളിൽ പോകുന്ന രണ്ട് പെൺകുട്ടികളോടൊപ്പം ഗ്രേസ് ആന്റണിയും ചിത്രത്തിന്റെ പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നുണ്ട് .കൂടാതെ ചിത്രത്തിൽ നിരഞ്ജന അനൂപ്, അഹിന ആൻഡ്രൂസ്, അനാഹിറ മരിയ എന്നിവരും പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നു.Grace Antony

കുമ്പളങ്ങി നൈറ്റ്സിലെ സിമി സംവിധായികയാകുന്നു

ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കിട്ടുകൊണ്ട് മഞ്ജു വാരിയർ ഇങ്ങനെ കുറിച്ചു , ” എന്റെ പ്രിയ സഹപ്രവർത്തകയും പ്രതിഭാധനയുമായ നടി ഗ്രേസ് ആന്റണി സംവിധാനം ചെയ്യുന്ന ‘ക് നോളജ്’ എന്ന ഷോട്ട് ഫിലിമിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇവിടെ അവതരിപ്പിക്കുന്നു . ഗ്രേസ് നിങ്ങളെ ഒരു സംവിധായികയായി കണ്ടതിൽ സന്തോഷമുണ്ട്!

അഭിലാഷ് എസ് കുമാർ സംവിധാനം ചെയ്യുന്ന ‘സിംപ്ലി സൗമ്യ’ എന്ന ചിത്രത്തിലും ഗ്രേസ് ആന്റണി ഉടൻ നായികയായി അഭിനയിക്കും .