Movie prime

ട്രിഗർ ചെയ്യപ്പെടുമെന്ന ഭീതി മൂലം ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ കണ്ടില്ലെന്ന് ജെ ദേവിക, റിവ്യൂകൾ പോലും വായിച്ചില്ല

Great Indian Kitchen ട്രിഗർ ചെയ്യപ്പെടുമെന്ന ഭീതി മൂലം താൻ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന സിനിമ കണ്ടില്ലെന്നും റിവ്യൂകൾ പോലും വായിച്ചില്ലെന്നും പ്രശസ്ത എഴുത്തുകാരി ജെ ദേവിക. സ്നേഹ വേലകൾ അടിമപ്പണിയാവുന്നത് അനുഭവിച്ചറിഞ്ഞിട്ടുണ്ട്. അതുണ്ടാക്കിയ മുറിവുകൾ ഇന്നും നിലനില്ക്കുന്നു. ഫേസ് ബുക്കിൽ എഴുതിയ കുറിപ്പിലാണ് ദേവികയുടെ പ്രതികരണം. Great Indian Kitchen കേരളത്തിലെ പല ബുദ്ധിജീവി പുരുഷന്മാരുടെയും ലൈംഗിക പീഡന വാസനയെപ്പറ്റി ചെറുപ്പക്കാരികൾ വളരെ വേദനയോടെ എഴുതിക്കാണുന്നു. അത്തരം എഴുത്തുകൾ ധീരമായ പ്രവൃത്തിയാണ്. വേദന More
 
ട്രിഗർ ചെയ്യപ്പെടുമെന്ന ഭീതി മൂലം ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ കണ്ടില്ലെന്ന് ജെ ദേവിക, റിവ്യൂകൾ പോലും വായിച്ചില്ല

Great Indian Kitchen

ട്രിഗർ ചെയ്യപ്പെടുമെന്ന ഭീതി മൂലം താൻ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന സിനിമ കണ്ടില്ലെന്നും റിവ്യൂകൾ പോലും വായിച്ചില്ലെന്നും പ്രശസ്ത എഴുത്തുകാരി ജെ ദേവിക. സ്നേഹ വേലകൾ അടിമപ്പണിയാവുന്നത് അനുഭവിച്ചറിഞ്ഞിട്ടുണ്ട്. അതുണ്ടാക്കിയ മുറിവുകൾ ഇന്നും നിലനില്ക്കുന്നു. ഫേസ് ബുക്കിൽ എഴുതിയ കുറിപ്പിലാണ് ദേവികയുടെ പ്രതികരണം. Great Indian Kitchen

കേരളത്തിലെ പല ബുദ്ധിജീവി പുരുഷന്മാരുടെയും ലൈംഗിക പീഡന വാസനയെപ്പറ്റി ചെറുപ്പക്കാരികൾ വളരെ വേദനയോടെ എഴുതിക്കാണുന്നു. അത്തരം എഴുത്തുകൾ ധീരമായ പ്രവൃത്തിയാണ്.

വേദന നിറഞ്ഞ ജീവിതമാണ് താൻ ജീവിച്ചതെന്നും ഒരു സാഹസിക യാത്രയായാണ് ജീവിതത്തെ കാണുന്നതെന്നും ദേവിക കുറിപ്പിൽ പറയുന്നു.സാഹസികയാത്രയിൽ അപകടങ്ങളെ നേരിടേണ്ടി വരും. അല്ലെങ്കിൽ അത് സാഹസികയാത്രയാവില്ല.

സ്വയമെഴുതുന്ന കഥയുടെ കേന്ദ്രത്തിലുള്ള സ്വന്തം ജീവിതത്തിൻ്റെ നായികമാരാണ് സ്ത്രീകളെന്ന് എഴുത്തുകാരി ഓർമപ്പെടുത്തുന്നു. വേദനയെ മറികടക്കാൻ വാക്കുകൾ എന്ന വജ്രായുധമാണ് അവരുടെ കൈവശമുള്ളത്. അസാമാന്യ ശേഷിയുണ്ടെങ്കിലും അത് തിരിച്ചറിയാൻ സമയമെടുക്കുമെന്ന മുന്നറിയിപ്പോടെയാണ് ദേവിക തൻ്റെ സ്ത്രീപക്ഷ ചിന്തകൾ പങ്കുവെയ്ക്കുന്നത്.

ജെ ദേവികയുടെ ഫേസ് ബുക്ക് പോസ്റ്റ് അതേ രൂപത്തിൽ താഴെ

……….

ട്രിഗർ ചെയ്യപ്പെടുമെന്ന ഭീതി മൂലം ഞാൻ The Great Indian Kitchen എന്ന സിനിമ കണ്ടില്ല. റിവ്യൂകൾ പോലും വായിച്ചില്ല. സന്തോഷത്തോടെ ഏറ്റെടുക്കുന്ന സ്നേഹവേലകൾ എത്ര പെട്ടെന്നാണ് അടിമപ്പണിയാവുന്നതെന്നും അധികാരത്തിനുമപ്പുറവുള്ള ബന്ധങ്ങൾ പണിയാനുള്ള ശ്രമം തന്നെ സ്ഥാപനത്തിനുള്ളിൽ കയറിയാൽ വളരെ വേഗം അപഹസിക്കപ്പെടുമെന്നും ഇന്നും മറന്നിട്ടില്ല. എന്നാൽ അതുണ്ടാക്കിയ മുറിവുകൾ പൊറുത്തിട്ടുമില്ല.

കേരളത്തിലെ പല ബുദ്ധിജീവി പുരുഷന്മാരുടെയും ലൈംഗിക പീഡനവാസനയെപ്പറ്റിയുള്ള നിരവധി ചെറുപ്പക്കാരികൾ വളരെ വേദനയോടെ എഴുതിക്കാണുന്നു. ആ എഴുത്തു തന്നെ എത്ര ധീരമായ പ്രവൃത്തിയാണ്! വേദന നിറഞ്ഞ ജീവിതം ജീവിച്ച സ്ത്രീ എന്ന നിലയ്ക്ക് എനിക്ക് ഒന്നേ പറയാനുള്ളൂ. വളരെ വ്യത്യസ്തരാണെങ്കിലും ജീവിതത്തെ സാഹസികയാത്രയായി കാണുന്നു എന്ന കാര്യം നാമെല്ലാം പങ്കുവയ്ക്കുന്നു. സാഹസികയാത്രയിൽ അപകടങ്ങളെ നേരിടുക തന്നെ വേണം. അല്ലാതെ അത് സാഹസികയാത്രയാവില്ല. Lone Birds അല്ല, നിങ്ങളാരും, സ്വന്തം ജീവിതത്തിൻറെ നായികമാരാണ്. സ്വയമെഴുതുന്ന കഥയുടെ കേന്ദ്രത്തിലുള്ളവർ. വേദനയെ മറികടക്കാനുള്ള മാന്ത്രികശേഷി — വാക്കുകൾ എന്ന വജ്രായുധം കൈവശമുള്ളവർ. കുട്ടിക്കാലത്ത് നാം വായിക്കുന്ന പല കഥകളിലും നായകസ്ഥാനത്തുള്ള കുട്ടികൾ അസാമാന്യശേഷിയുള്ളവരാണ്. അതു തിരിച്ചറിയാൻ കുറേ സമയമെടുക്കുമെന്ന് മാത്രം.