Movie prime

ഡ്രോണുകൾ പറത്തി വെട്ടുകിളികളെ തുരത്താൻ ശ്രമം

ഗുജറാത്ത്, ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ വൻനാശം വിതച്ച് വെട്ടുകിളിക്കൂട്ടം മുന്നേറുന്നതിനിടെ, ഡ്രോണുകളെ ഉപയോഗിച്ച് അവയെ തുരത്താൻ രാജസ്ഥാൻ കൃഷി വകുപ്പ് ശ്രമം തുടങ്ങി. ചോമു തഹ്സിലിലെ സാമോദ് ഗ്രാമത്തിലാണ് ഡ്രോണിനെ ഉപയോഗിച്ച് വെട്ടുകിളിക്കൂട്ടത്തെ നശിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് തുടക്കമിട്ടത്. ഒറ്റ പറക്കലിൽ പത്തുലിറ്റർ രാസവസ്തുക്കൾ സ്പ്രേ ചെയ്യാൻ കഴിയും വിധത്തിലുള്ള ഡ്രോണുകളാണ് ഇതിനായി പ്രത്യേകം വികസിപ്പിച്ചിട്ടുള്ളത്. രാസവസ്തുവിനു പുറമേ ഇവ പുറപ്പെടുവിക്കുന്ന പ്രത്യേകതരം ശബ്ദവും കിളിക്കൂട്ടത്തെ തുരത്താൻ സഹായിക്കും. ഡ്രോണിനൊപ്പം സ്പ്രേ ടാങ്ക് ഘടിപ്പിക്കും. ഇവ More
 
ഡ്രോണുകൾ പറത്തി വെട്ടുകിളികളെ തുരത്താൻ ശ്രമം

ഗുജറാത്ത്, ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ വൻനാശം വിതച്ച് വെട്ടുകിളിക്കൂട്ടം മുന്നേറുന്നതിനിടെ, ഡ്രോണുകളെ ഉപയോഗിച്ച് അവയെ തുരത്താൻ രാജസ്ഥാൻ കൃഷി വകുപ്പ് ശ്രമം തുടങ്ങി. ചോമു തഹ്സിലിലെ സാമോദ് ഗ്രാമത്തിലാണ് ഡ്രോണിനെ ഉപയോഗിച്ച് വെട്ടുകിളിക്കൂട്ടത്തെ നശിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് തുടക്കമിട്ടത്.

ഒറ്റ പറക്കലിൽ പത്തുലിറ്റർ രാസവസ്തുക്കൾ സ്പ്രേ ചെയ്യാൻ കഴിയും വിധത്തിലുള്ള ഡ്രോണുകളാണ് ഇതിനായി പ്രത്യേകം വികസിപ്പിച്ചിട്ടുള്ളത്. രാസവസ്തുവിനു പുറമേ ഇവ പുറപ്പെടുവിക്കുന്ന പ്രത്യേകതരം ശബ്ദവും കിളിക്കൂട്ടത്തെ തുരത്താൻ സഹായിക്കും.

ഡ്രോണിനൊപ്പം സ്പ്രേ ടാങ്ക് ഘടിപ്പിക്കും. ഇവ പത്തു മിനിറ്റിനുള്ളിൽ ഒഴിയും. വീണ്ടും നിറയ്ക്കാനുള്ള സംവിധാനം ട്രാക്റ്ററുകളിലാണ് സജ്ജമാക്കുന്നത്. ഡ്രോണുകളെ ഇറക്കിയുള്ള വെട്ടുകിളിവേട്ട താരതമ്യേന ചിലവു കുറഞ്ഞതാണെന്നാണ് കൃഷിവകുപ്പിൻ്റെയും, വെട്ടുകിളികളെപ്പറ്റി കർഷകർക്ക് മുന്നറിയിപ്പ് നല്കുന്ന ലോക്കസ്റ്റ് വാണിങ്ങ് ഓർഗനൈസേഷൻ്റെയും വിലയിരുത്തൽ.

ഡ്രോണുകൾ പറത്തി വെട്ടുകിളികളെ തുരത്താൻ ശ്രമം

വെട്ടുകിളികൾ കൂട്ടമായി എത്തുന്ന പ്രദേശത്ത് അവ പറക്കുന്നതിനും മുകളിലായി പ്രവർത്തിപ്പിക്കാൻ കഴിയുമെന്നതാണ് ഡ്രോണിൻ്റെ പ്രധാന നേട്ടമെന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ ലോക്ക്ഡൗൺ ആയതിനാൽ ആവശ്യത്തിന് ഡ്രോണുകൾ ലഭ്യമാകുന്നില്ല എന്ന പ്രശ്നമുണ്ട്.കഴിഞ്ഞ എതാനും ദിവസങ്ങളായി ഉത്തരേന്ത്യൻ കാർഷിക മേഖലയ്ക്ക് വലിയ വെല്ലുവിളിയായി വെട്ടുകിളിക്കൂട്ടം മാറിയിട്ടുണ്ട്. രാജസ്ഥാനിലെ ഭൂരിഭാഗം കാർഷിക ജില്ലകളിലും ഇവ വൻതോതിലുള്ള നാശം വരുത്തിയിട്ടുണ്ട്.

യു പി യുടെ അതിർത്തി ഗ്രാമങ്ങളും മഹാരാഷ്ട്രയുടെ കിഴക്കൻ പ്രദേശങ്ങളും ഏതാനും ദിവസങ്ങളായി വെട്ടുകിളികളുടെ പിടിയിലാണ്. ദശലക്ഷക്കണക്കിന് കിളികളാണ് വയലുകളിൽ കൂട്ടമായി പറന്നിറങ്ങി ഞൊടിയിടയിൽ വിളവുകൾ തിന്നൊടുക്കുന്നത്. ലോക്ക് ഡൗണിനു പുറമേ, വെട്ടുകിളികളുടെ ആക്രമണം കൂടി വന്നതോടെ ഉത്തരേന്ത്യൻ കാർഷിക മേഖല വൻ പ്രതിസന്ധിയിലാണ്.