Movie prime

മഴക്കാലത്ത് വീടിനുള്ളിലെ ചെടികളെ എങ്ങനെ സംരക്ഷിക്കാം?

Monsoon കുറഞ്ഞ താപനിലയും ഈർപ്പവും കാരണം ചെടികൾ നടുന്നതിന് ഏറ്റവും അനുയോജ്യമായ സമയമാണ് മഴക്കാലം. നിങ്ങളുടെ വീട്ടിനുള്ളിലെ സസ്യങ്ങൾക്ക് അന്തരീക്ഷത്തിലെ ഈർപ്പം ആഗിരണം ചെയ്യാനും കൂടാതെ ഇതുവഴി വേനൽ കാലത്ത് ചെടിക്കേറ്റ അമിത സൂര്യ പ്രകാശത്തിന്റെ ദോഷവശങ്ങൾ കുറയ്ക്കാനും സാധിക്കും. എന്നിരുന്നാലും ഈ കാലാവസ്ഥയിൽ ചെടികൾക്ക് ഒരു പ്രത്യേക ശ്രദ്ധ നൽകേണ്ടത് അത്യാവശ്യമാണ് . ചെടികൾ നനയ്ക്കുന്നത് മുതൽ രാസവളങ്ങൾ ഇടുന്നത് വരെ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. നമ്മുടെ ഇൻഡോർ സസ്യങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്ന ചില ടിപ്പുകൾ More
 
മഴക്കാലത്ത് വീടിനുള്ളിലെ ചെടികളെ എങ്ങനെ സംരക്ഷിക്കാം?

Monsoon

കുറഞ്ഞ താപനിലയും ഈർപ്പവും കാരണം ചെടികൾ നടുന്നതിന് ഏറ്റവും അനുയോജ്യമായ സമയമാണ് മഴക്കാലം. നിങ്ങളുടെ വീട്ടിനുള്ളിലെ സസ്യങ്ങൾക്ക് അന്തരീക്ഷത്തിലെ ഈർപ്പം ആഗിരണം ചെയ്യാനും കൂടാതെ ഇതുവഴി വേനൽ കാലത്ത് ചെടിക്കേറ്റ അമിത സൂര്യ പ്രകാശത്തിന്റെ ദോഷവശങ്ങൾ കുറയ്ക്കാനും സാധിക്കും. എന്നിരുന്നാലും ഈ കാലാവസ്ഥയിൽ ചെടികൾക്ക് ഒരു പ്രത്യേക ശ്രദ്ധ നൽകേണ്ടത് അത്യാവശ്യമാണ് . ചെടികൾ നനയ്ക്കുന്നത് മുതൽ രാസവളങ്ങൾ ഇടുന്നത് വരെ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. നമ്മുടെ ഇൻഡോർ സസ്യങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്ന ചില ടിപ്പുകൾ ഇതാ. Monsoon

മഴക്കാലത്ത് ഇൻഡോർ സസ്യങ്ങളെ എങ്ങനെ പരിപാലിക്കാം?

1.ചെടി നനയ്ക്കുന്നതിന് മുമ്പ് ചെടിച്ചട്ടിയിൽ അമിതമായി നനവുണ്ടോയെന്ന് പരിശോധിക്കുക. ഈ സമയത്ത്, ചെടികൾക്ക് വളരെ കുറച്ച് വെള്ളം മാത്രമേ ആവശ്യമുള്ളു. അമിതമായി വെള്ളം നനയ്ക്കുന്നത് ചെടിയുടെ വേരുകൾ നശിപ്പിക്കും.

മഴക്കാലത്ത് വീടിനുള്ളിലെ ചെടികളെ എങ്ങനെ സംരക്ഷിക്കാം?

2.വൈകുന്നേരം 3 മണിക്ക് ശേഷം ചെടികൾ നനയ്ക്കരുത്.

3. ഇടയ്ക്ക് ഇടയ്ക്ക് ചെടി ചട്ടിയിലെ ഹോളുകൾ ശരിയാണോ എന്ന് പരിശോധിക്കുക. ചട്ടിയിൽ വെള്ളം കെട്ടി നിൽക്കാതെ ഹോളിലൂടെ ഒഴിക്കിപോകുന്നുണ്ടോ എന്ന് പരിശോധിക്കുക .

4. മഴക്കാലത്ത് സസ്യങ്ങളിൽ പുഴുക്കൾ വരാനുള്ള സാധ്യതയുണ്ട്. അതിനാൽ, ഏതെങ്കിലും അണുബാധകൾ ചെടിയിൽ ബാധിച്ചിട്ടുണ്ടോ എന്ന് പതിവായി പരിശോധിക്കാൻ മറക്കരുത്. എന്നിരുന്നാലും, മണ്ണിരകൾ ഉണ്ടാവുന്നത് നല്ലതാണ് . കാരണം മണ്ണിരകൾ മണ്ണിൽ ദ്വാരങ്ങൾ ഉണ്ടാക്കുന്നത്തിലൂടെ മണ്ണിൽ നൈട്രിക്ക്‌ ആസിഡിന്റെ സാന്നിധ്യം കൂട്ടും.

മഴക്കാലത്ത് വീടിനുള്ളിലെ ചെടികളെ എങ്ങനെ സംരക്ഷിക്കാം?

5. മഴക്കാലത്ത് അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ അളവ് വളരെ ഉയർന്നതാണ്, അതിനാൽ സസ്യങ്ങൾക്ക് ശരിയായ വായുസഞ്ചാരവും വെളിച്ചവും ലഭിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക.

6. രാവിലെ പതിനൊന്ന് മണിക്ക് മുൻപാണ് ചെടികളിൽ വളങ്ങൾ ഇടുന്നതിന് ഏറ്റവും അനുയോജ്യമായ സമയം

7. ഇൻഡോർ സസ്യങ്ങളിലെ കീടങ്ങളും രോഗങ്ങളും ഒഴിവാക്കാൻ ആഴ്ചയിൽ ഒരിക്കൽ കീടനാശിനിയും കുമിൾനാശിനിയും പ്രയോഗിക്കുക, കാരണം മഴക്കാലത്ത് ചെടികളിൽ എളുപ്പത്തിൽ കീടങ്ങളുടെ കടന്നുകയറ്റം ഉണ്ടാവും.

8.ടെറസിലോ വരാന്തയിലോ നിൽക്കുന്ന ചെടികൾ മറയ്ക്കാൻ പ്ലാസ്റ്റിക് ഷീറ്റുകൾക്ക് പകരം സുഷിരങ്ങളുള്ള ഷീറ്റുകൾ ഉപയോഗിക്കാം. ചെടികളിൽ വെള്ളം തളിക്കാൻ ഇത് സഹായിക്കും.

മഴക്കാലത്ത് വീടിനുള്ളിലെ ചെടികളെ എങ്ങനെ സംരക്ഷിക്കാം?

9.മഴക്കാലത്തിന് മുമ്പ് സസ്യങ്ങളിലെ വള്ളികളും ഇലകളും വെട്ടിനിർത്തുന്നത് നല്ലതാണ്.

10.മഴയിൽ നിന്ന് കുഞ്ഞ് തൈകൾ സംരക്ഷിക്കുന്നതിന് ശരിയായ സ്ഥലത്ത് അവ സൂക്ഷിക്കാൻ മറക്കരുത്. monsoon

കടപ്പാട് : .pinkvilla.com