Movie prime

കാലാവസ്ഥ വ്യതിയാനം: 50 വര്‍ഷത്തിനുള്ളില്‍ മൂന്നിലൊന്ന് ജീവ ജാലങ്ങള്‍ക്ക് വംശനാശം സംഭവിക്കും

കാലാവസ്ഥ വ്യതിയാനം മൂലം 2070 ആകുമ്പോഴേക്കും ഭൂമിയിലെ മൂന്നിലൊന്ന് സസ്യ-ജന്തു ജാലങ്ങള്ക്ക് വംശനാശം സംഭവിച്ചേക്കാം എന്ന് പഠനം. യുഎസിലുള്ള അരിസോണ യുണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് 50 വര്ഷത്തിനുള്ളില് ഭൂമി നേരിടാന് പോകുന്ന വലിയ മാറ്റം വ്യക്തമായത്. ലോകത്താകമാനം നൂറു കണക്കിന് സസ്യ-ജന്തു ജാലങ്ങളില് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പഠന റിപ്പോര്ട്ട് തയ്യാറാക്കിയിരിക്കുന്നത്. 581 സ്ഥലങ്ങളിലായി 538 സസ്യ ജീവി വര്ഗങ്ങളില് നടത്തിയ പഠനത്തില് 44 ശതമാനത്തോളം ജീവികളും ഒന്നിലധികം സ്ഥലങ്ങളില് നിന്നും അപ്രത്യക്ഷമായി കഴിഞ്ഞു. കാലാവസ്ഥ വ്യതിയാനത്തിലെ More
 
കാലാവസ്ഥ വ്യതിയാനം: 50 വര്‍ഷത്തിനുള്ളില്‍ മൂന്നിലൊന്ന് ജീവ ജാലങ്ങള്‍ക്ക് വംശനാശം സംഭവിക്കും

കാലാവസ്ഥ വ്യതിയാനം മൂലം 2070 ആകുമ്പോഴേക്കും ഭൂമിയിലെ മൂന്നിലൊന്ന് സസ്യ-ജന്തു ജാലങ്ങള്‍ക്ക് വംശനാശം സംഭവിച്ചേക്കാം എന്ന് പഠനം. യുഎസിലുള്ള അരിസോണ യുണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് 50 വര്‍ഷത്തിനുള്ളില്‍ ഭൂമി നേരിടാന്‍ പോകുന്ന വലിയ മാറ്റം വ്യക്തമായത്. ലോകത്താകമാനം നൂറു കണക്കിന് സസ്യ-ജന്തു ജാലങ്ങളില്‍ നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് പഠന റിപ്പോര്‍ട്ട്‌ തയ്യാറാക്കിയിരിക്കുന്നത്.

581 സ്ഥലങ്ങളിലായി 538 സസ്യ ജീവി വര്‍ഗങ്ങളില്‍ നടത്തിയ പഠനത്തില്‍ 44 ശതമാനത്തോളം ജീവികളും ഒന്നിലധികം സ്ഥലങ്ങളില്‍ നിന്നും അപ്രത്യക്ഷമായി കഴിഞ്ഞു. കാലാവസ്ഥ വ്യതിയാനത്തിലെ പത്തൊന്‍പത് ഘടകങ്ങള്‍ പഠനവിധേയമാക്കിയതില്‍ നിന്നും ഏത് ഘടകമാണ് വംശനാശത്തിന് കാരണമെന്നും വംശനാശത്തില്‍ നിന്നും രക്ഷപ്പെടാന്‍ കാലാവസ്ഥ എത്രത്തോളം താങ്ങുവാന്‍ സസ്യ-ജന്തു ജാലങ്ങള്‍ക്ക് കഴിയുമെന്നും പഠനത്തില്‍ നിന്നും മനസിലാക്കുവാന്‍ സാധിച്ചിട്ടുണ്ട്.

ഭൂമധ്യ രേഖയ്ക്ക് അടുത്തുള്ള പ്രദേശങ്ങളിലാണ് ചൂട് കൂടിയ പ്രദേശങ്ങളിലെക്കഴിഞ്ഞും ജന്തു ജാലങ്ങളുടെ ഗണ്യമായ കുറവ് എന്നത് ശ്രദ്ധേയമാണെന്നത് പഠനത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.