Movie prime

കർഷക സമരത്തിന് ഐക്യദാർഢ്യവുമായി ഗ്രേറ്റ തൻബർഗ്

Greta Thunberg രാജ്യാന്തര തലത്തിൽ വാർത്താ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിയതോടെ ഇന്ത്യയിലെ കർഷക സമരത്തിന് പിന്തുണ വർധിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ആഗോളതലത്തിൽ പോരാട്ടങ്ങൾ നടത്തി പ്രശസ്തിയാർജിച്ച സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തൻബർഗ് കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തി. ഇന്ത്യയിലെ കർഷകരുടെ പ്രതിഷേധ സമരത്തിന് ഐക്യദാർഢ്യം എന്ന ഒറ്റ വാചകത്തിലുള്ള ട്വീറ്റാണ് ഗ്രേറ്റ നൽകിയത്. ഇൻ്റർനെറ്റ് കണക്ഷൻ ഉൾപ്പെടെ വിച്ഛേദിച്ച് കർഷക സമരത്തെ പരാജയപ്പെടുത്താൻ മോദി സർക്കാർ സ്വീകരിക്കുന്ന നടപടികളെ വിമർശിക്കുന്ന സി എൻ എൻ More
 
കർഷക സമരത്തിന് ഐക്യദാർഢ്യവുമായി ഗ്രേറ്റ തൻബർഗ്

Greta Thunberg
രാജ്യാന്തര തലത്തിൽ വാർത്താ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിയതോടെ ഇന്ത്യയിലെ കർഷക സമരത്തിന് പിന്തുണ വർധിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ആഗോളതലത്തിൽ പോരാട്ടങ്ങൾ നടത്തി പ്രശസ്തിയാർജിച്ച സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തൻബർഗ് കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തി. ഇന്ത്യയിലെ കർഷകരുടെ പ്രതിഷേധ സമരത്തിന് ഐക്യദാർഢ്യം എന്ന ഒറ്റ വാചകത്തിലുള്ള ട്വീറ്റാണ് ഗ്രേറ്റ നൽകിയത്. ഇൻ്റർനെറ്റ് കണക്ഷൻ ഉൾപ്പെടെ വിച്ഛേദിച്ച് കർഷക സമരത്തെ പരാജയപ്പെടുത്താൻ മോദി സർക്കാർ സ്വീകരിക്കുന്ന നടപടികളെ വിമർശിക്കുന്ന സി എൻ എൻ റിപ്പോർട്ട് ഷെയർ ചെയ്താണ് ഗ്രേറ്റയുടെ പ്രതികരണം. Greta Thunberg

പോപ്പ് ഗായികയും നടിയും അഭിനേത്രിയുമായ റോബിൻ റിഹാന ഫെൻഡി ഉൾപ്പെടെ നിരവധി പേർ കർഷക സമരത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. ആഗോളതലത്തിൽ പ്രശസ്തരായ വ്യക്തികളുടെ പിന്തുണയും ഐക്യദാർഢ്യ സന്ദേശങ്ങളും പ്രക്ഷോഭ കാരികൾക്ക് വലിയ തോതിൽ ആവേശം പകർന്നു നൽകുന്നുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള ഇന്ത്യയിലെ സമരം രാജ്യാന്തര തലത്തിൽ വാർത്തയായിരുന്നു. അതിനു ശേഷം ലോക മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ ആദ്യപേജിൽ തന്നെ വാർത്ത നൽകുന്ന വിധത്തിൽ സമരം അന്താരാഷ്ട്ര മാനം കൈവരിച്ചു കഴിഞ്ഞു.

കർഷക സമരത്തെ നേരിടാൻ നരേന്ദ്ര മോദി സർക്കാർ സ്വീകരിക്കുന്ന ജനാധിപത്യ വിരുദ്ധ നടപടികളെപ്പറ്റിയാണ് സി എൻ എൻ റിപ്പോർട്ട്. അത് ഷെയർ ചെയ്തുകൊണ്ട് “എന്തുകൊണ്ടാണ് നാം ഇതേപ്പറ്റി സംസാരിക്കാൻ തയ്യാറാകാത്തത് ” എന്നായിരുന്നു ഗായിക റിഹാനയുടെ ട്വീറ്റ്. ഫാർമേഴ്സ് പ്രൊട്ടസ്റ്റ് എന്ന ഹാഷ് ടാഗോടെയുള്ള ട്വീറ്റിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ലക്ഷക്കണക്കിന് പേരാണ് ട്വീറ്റ് ഏറ്റെടുത്തത്. നാലു ലക്ഷത്തി അറുപത്തി എണ്ണായിരത്തോളം ലൈക്കുകൾ ലഭിച്ച ട്വീറ്റ് രണ്ടുലക്ഷത്തി പതിനെണ്ണായിരത്തോളം പേരാണ് റീട്വീറ്റ് ചെയ്തത്.