Movie prime

ഗുരുദാസ് ദാസ് ഗുപ്ത അന്തരിച്ചു

കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങളുടെ അമരക്കാരനുമായിരുന്ന ഗുരുദാസ് ദാസ് ഗുപ്ത അന്തരിച്ചു. ശ്വാസകോശ അർബുദത്തെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. നവംബർ 3 ന് എൺപത്തിമൂന്നാം പിറന്നാൾ ദിനത്തിന് മൂന്ന് ദിവസം മാത്രം അവശേഷിക്കുമ്പോഴാണ് അന്ത്യം. ആരോഗ്യ കാരണങ്ങളാൽ മറ്റു സ്ഥാനങ്ങളെല്ലാം ഒഴിഞ്ഞെങ്കിലും സി പി ഐ ദേശീയ എക്സിക്യൂട്ടീവ് കൗൺസിൽ അംഗമായി പ്രവർത്തിക്കുകയായിരുന്നു. മികച്ച വാഗ്മി കൂടിയായ ഗുരുദാസ് ദാസ് ഗുപ്ത രാജ്യത്തെ ട്രേഡ് യൂണിയൻ മുന്നേറ്റത്തിന് മഹത്തായ സംഭാവനകൾ നൽകിയിട്ടുണ്ട്. 1985 -ൽ രാജ്യസഭയിലേക്കും 2004, 2009 വർഷങ്ങളിൽ More
 
ഗുരുദാസ് ദാസ് ഗുപ്ത അന്തരിച്ചു
കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങളുടെ അമരക്കാരനുമായിരുന്ന ഗുരുദാസ് ദാസ് ഗുപ്ത അന്തരിച്ചു. ശ്വാസകോശ അർബുദത്തെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. നവംബർ 3 ന് എൺപത്തിമൂന്നാം പിറന്നാൾ ദിനത്തിന് മൂന്ന് ദിവസം മാത്രം അവശേഷിക്കുമ്പോഴാണ് അന്ത്യം.
ആരോഗ്യ കാരണങ്ങളാൽ മറ്റു സ്ഥാനങ്ങളെല്ലാം ഒഴിഞ്ഞെങ്കിലും സി പി ഐ ദേശീയ എക്സിക്യൂട്ടീവ് കൗൺസിൽ അംഗമായി പ്രവർത്തിക്കുകയായിരുന്നു. മി കച്ച വാഗ്മി കൂടിയായ ഗുരുദാസ് ദാസ് ഗുപ്ത രാജ്യത്തെ ട്രേഡ് യൂണിയൻ മുന്നേറ്റത്തിന് മഹത്തായ സംഭാവനകൾ നൽകിയിട്ടുണ്ട്.
1985 -ൽ രാജ്യസഭയിലേക്കും 2004, 2009 വർഷങ്ങളിൽ ലോക്സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
മികച്ച പാർലമെന്റേറിയനും ഇന്ത്യൻ തൊഴിലാളി വർഗ്ഗത്തിന്റെ സമുന്നത നേതാവുമായിരുന്നു ഗുരുദാസ് ദാസ് ഗുപ്തയെന്ന് സി പി ഐ ജനറൽ സെക്രട്ടറി ഡി രാജ അനുസ്മരിച്ചു.