nawazuddin siddiqui
in

പ്രശസ്ത നടനായിട്ടും ജാതി വിവേചനം അനുഭവിക്കുന്നുണ്ടെന്ന് നവാസുദ്ദീൻ സിദ്ദിഖി

Nawazuddin Siddiqui

താഴ്ന്ന ജാതി കാരണം ഗ്രാമത്തിലെ ചിലർ തങ്ങളുടെ കുടുംബത്തെ അംഗീകരിച്ചിട്ടില്ലെന്ന വെളിപ്പെടുത്തലുമായി പ്രശസ്ത നടൻ നവാസുദ്ദീൻ സിദ്ദിഖി. ഉത്തർപ്രദേശിൽ താഴ്ന്ന ജാതിയിൽ പെട്ടവർ അനുഭവിക്കുന്ന വിവേചനവും ക്രൂരതയും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുന്നതിനിടയിലാണ് ജാതി വിവേചനത്തിൻ്റെ ഇരയാണ് താനും എന്ന് തുറന്നു പറഞ്ഞ് പ്രശസ്ത നടൻ രംഗത്തുവരുന്നത്. Nawazuddin Siddiqui  

മുത്തശ്ശി ഒരു താഴ്ന്ന ജാതിയിൽ പെട്ട സ്ത്രീയായിരുന്നെന്നും അതിനാൽ ഇന്നും പലരും തങ്ങളെ അംഗീകരിക്കാൻ മടി കാണിക്കുന്നുണ്ടെന്നും എൻ ഡി ടി വിക്ക് നല്കിയ അഭിമുഖത്തിൽ നടൻ പറഞ്ഞു.

ഉത്തർപ്രദേശിലെ ഗ്രാമങ്ങളിൽ ജാതിവ്യവസ്ഥ ആഴത്തിൽ പതിഞ്ഞിട്ടുണ്ടെന്നും സിനിമയിലൂടെ നേടിയ പ്രശസ്തി ഉണ്ടായിട്ടും വിവേചനം തുടരുകയാണെന്നും നടൻ പറയുന്നു. ഹത്രാസ് സംഭവം വളരെ നിർഭാഗ്യകരമായ ഒന്നാണ്. ഗ്രാമങ്ങളിൽ ശക്തമായ ജാതി വിവേചനമാണ് ഉള്ളത്. സോഷ്യൽ മീഡിയയിലെ  പ്രചാരണങ്ങൾ കൊണ്ടോ ക്യാമ്പയ്നുകൾ കൊണ്ടോ ഇല്ലാതാക്കാൻ കഴിയാത്ത ഒരു യാഥാർത്ഥ്യമാണത്.

യു പിയിലെ ഹത്രാസ് ജില്ലയിലെ ഒരു ഗ്രാമത്തിൽ നാല് മേൽ ജാതിക്കാർ നടത്തിയ കൂട്ട ബലാത്സംഗത്തിലും  ആക്രമണത്തിലും ഗുരുതരമായ പരിക്കേറ്റ ദലിത് യുവതിയുടെ മരണത്തിൽ രാജ്യവ്യാപകമായ പ്രതിഷേധം നിലനിൽക്കുകയാണ്.  

തെറ്റ് തെറ്റാണ്. ഹത്രാസിൽ സംഭവിച്ചതിനെതിരെ ആർട്ടിസ്റ്റ് സമൂഹവും പ്രതികരിക്കുന്നുണ്ട്. അതേപ്പറ്റി സംസാരിക്കുന്നത് വളരെ പ്രധാനമാണ്. വളരെ നിർഭാഗ്യകരമായ ഒരു സംഭവമാണത്. ജാതി വിവേചനമില്ലെന്ന് ആളുകൾ പറഞ്ഞേക്കാം. എന്നാൽ അങ്ങിനെ പറയുന്നവർ ചുറ്റുപാടും ഒന്ന് ഇറങ്ങി നോക്കണം. വളരെ വ്യത്യസ്തമായ ഒരു യാഥാർത്ഥ്യമാണ് അപ്പോൾ കണ്ടെത്താൻ കഴിയുക.  സ്വന്തം ഗ്രാമത്തിലെ അനുഭവങ്ങളെ പരാമർശിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.

ഞാൻ പ്രശസ്തനാണ് എന്നത് അവർക്ക് പ്രശ്‌നമല്ല. അത് അവരുടെ ഉള്ളിൽ ആഴത്തിൽ വേരൂന്നിയിരിക്കുന്നു. അവരുടെ സിരകളിലാണ് ജാതി ഉള്ളത്. അവർ അതിനെ അഭിമാനമായാണ് കരുതുന്നത്. ശൈഖ് സിദ്ദിഖികൾ ഉയർന്ന ജാതിക്കാരാണ്. ജാതി ഇന്നും അവിടെയുണ്ട്. ഇത് വളരെ ബുദ്ധിമുട്ടാണ്.

ബ്ലാക്ക് ഫ്രൈഡേ, മനോരമ സിക്സ് ഫീറ്റ് അണ്ടർ, ദേവ് ഡി, കഹാനി, പാൻസിങ്ങ് തോമർ, ചിറ്റഗോങ്ങ്, പീപ് ലി ലൈവ്, ഗാങ്സ് ഓഫ് വാസിപ്പൂർ, മിസ് ലൗലി, ലയേഴ്‌സ് ഡൈസ്, ആത്മ, ദി ലഞ്ച് ബോക്സ്, മാഞ്ചി, ദി മൗണ്ടൻ മാൻ, രമൺ രാഘവ് 2.0, മാൻ്റോ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് നവാസുദ്ധീൻ സിദ്ദിഖി.  

ഒക്ടോബർ 2-ന് നെറ്റ് ഫ്ലിക്സിലൂടെ റിലീസ് ചെയ്ത സീരിയസ് മെൻ എന്ന ചിത്രത്തിൽ, തന്റെ മകൻ ഒരു ശാസ്ത്ര പ്രതിഭയാണെന്ന് കള്ളം പറയുന്ന ദളിതനായാണ് സിദ്ദിഖി വേഷമിടുന്നത്.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

Markandey Katju

ബ്രിട്ടീഷ് ഏജൻ്റ്, രാജ്യദ്രോഹി, നികൃഷ്ടൻ; പെരിയാറിനെ കടന്നാക്രമിച്ച് മാർക്കണ്ഡേയ കഠ്ജു

RTGS

24x7x365 ആർ‌ടി‌ജി‌എസ് സംവിധാനം ഡിസംബർ മുതൽ