68 ന്റെ നിറവിൽ പി ഐ മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടി. 46 വർഷങ്ങളായി ഇന്ത്യൻ സിനിമയുടെ നെറുകയിൽ. മലയാളത്തിന്റെ മെഗാ സ്റ്റാർ. ഇന്ത്യൻ സിനിമയുടെ മഹാനടൻ. 1971 ൽ ആദ്യ ചിത്രം. തുടർന്ന്, 400 ഓളം സിനിമകൾ.
ആറ് ഭാഷകളിലായി വിവിധ വേഷങ്ങൾ. മികച്ച നടനുള്ള ദേശീയ പുരസ്കാരം 3 തവണ. ഏഴു തവണ സംസ്ഥാന അവാർഡ്. 13 ഫിലിം ഫെയർ അവാർഡുകൾ. മികച്ച സംവിധായർക്കൊപ്പം നിരവധി ചിത്രങ്ങൾ. രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. കേരള, കാലിക്കറ്റ് സർവ്വകലാശാലകളിൽ നിന്ന് ഡി ലിറ്റ്.
ഏറെ ചിത്രങ്ങൾ പണിപ്പുരയിലുണ്ട്. മമ്മൂട്ടിക്ക് ബി ലൈവ് ന്യൂസിന്റെ പിറന്നാൾ ആശംസകൾ.