Movie prime

ഹാര്‍ഡ് ടെക് സമ്മേളനം കൊച്ചിയില്‍ ഏപ്രില്‍ 5, 6 ന്

കൊച്ചി: ഇലക്ട്രോണിക്സ് ഹാര്ഡ് വെയര് ഇന്കുബേറ്ററായ മേക്കര് വില്ലേജ് നടത്തുന്ന നാഷണല് ഡീപ്ടെക് സ്റ്റാര്ട്ടപ്പ് കോണ്ക്ലേവ്, ഹാര്ഡ്ടെക് 19′ ഏപ്രില് 5,6 തിയതികളില് കൊച്ചിയില് നടക്കും. കളമശ്ശേരിയിലെ ടെക്നോളജി ഇന്നൊവേഷൻ സോണില് നടക്കുന്ന സമ്മേളനത്തില് ആഭ്യന്തര-അന്താരാഷ്ട്ര തലത്തിലുള്ള വിദ്ഗധര് അനുഭവകഥകള് സദസ്സുമായി പങ്കു വയ്ക്കുമെന്ന് മേക്കര് വില്ലേജ് സിഇഒ പ്രസാദ് ബാലകൃഷ്ണന് നായര് പറഞ്ഞു. കേന്ദ്ര പ്രതിരോധ ഉത്പാദന വകുപ്പ് സെക്രട്ടറി ഡോ. അജയ് കുമാര്, ടെലികോം സെക്രട്ടറി അരുണ സുന്ദരരാജന്, ഇലക്ട്രോണിക്സ് ആന്ഡ് ഇന്ഫോര്മേഷന് സെക്രട്ടറി More
 
ഹാര്‍ഡ് ടെക് സമ്മേളനം കൊച്ചിയില്‍ ഏപ്രില്‍ 5, 6 ന്

കൊച്ചി: ഇലക്ട്രോണിക്സ് ഹാര്‍ഡ് വെയര്‍ ഇന്‍കുബേറ്ററായ മേക്കര്‍ വില്ലേജ് നടത്തുന്ന നാഷണല്‍ ഡീപ്ടെക് സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവ്, ഹാര്‍ഡ്ടെക് 19′ ഏപ്രില്‍ 5,6 തിയതികളില്‍ കൊച്ചിയില്‍ നടക്കും. കളമശ്ശേരിയിലെ ടെക്നോളജി ഇന്നൊവേഷൻ സോണില്‍ നടക്കുന്ന സമ്മേളനത്തില്‍ ആഭ്യന്തര-അന്താരാഷ്ട്ര തലത്തിലുള്ള വിദ്ഗധര്‍ അനുഭവകഥകള്‍ സദസ്സുമായി പങ്കു വയ്ക്കുമെന്ന് മേക്കര്‍ വില്ലേജ് സിഇഒ പ്രസാദ് ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു.

കേന്ദ്ര പ്രതിരോധ ഉത്പാദന വകുപ്പ് സെക്രട്ടറി ഡോ. അജയ് കുമാര്‍, ടെലികോം സെക്രട്ടറി അരുണ സുന്ദരരാജന്‍, ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫോര്‍മേഷന്‍ സെക്രട്ടറി അജയ് പ്രകാശ് സ്വാഹിനി, ജോയിന്‍റ് സെക്രട്ടറി ഗോപാലകൃഷ്ണന്‍ എസ്, സംസ്ഥാന ഐടി സെക്രട്ടറി എം ശിവശങ്കര്‍ തുടങ്ങിയ സര്‍ക്കാര്‍ പ്രതിനിധികളും മൈക്രോസോഫ്റ്റ്, ഐബിഎം, ക്വാല്‍കോം, ബോഷ്, ഇന്‍റെല്‍, ഗൂഗിള്‍, ടെക്സാസ് ഇന്‍സ്ട്രുമെന്‍റ്സ്, ജിയോ ഇന്‍ഫോകോം, വിസ്റ്റ്രോണ്‍, എച്ച് പി, ഡസോള്‍ട്ട് സിസ്റ്റംസ് എന്നിവയുടെ പ്രതിനിധികളും, ഫണ്ട് മാനേജര്‍മാര്‍, വിദ്യാഭ്യാസ വിദഗ്ധര്‍ തുടങ്ങിയവരും ഈ സമ്മേളനത്തില്‍ പങ്കെടുക്കും.

പ്രമുഖരായ 10 എയ്ഞ്ജല്‍ നിക്ഷേപകരും വെഞ്ച്വര്‍ ക്യാപിറ്റല്‍ നിക്ഷേപകരും തെരഞ്ഞെടുക്കപ്പെട്ട സ്റ്റാര്‍ട്ടപ്പ് സംരംഭകരുമായി സമ്മേളനത്തില്‍ നേരിട്ട് ചര്‍ച്ച നടത്തുമെന്ന് പ്രസാദ് പറഞ്ഞു. രാജ്യത്തെ വിജയകരമായ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ തങ്ങളുടെ അനുഭവ കഥകള്‍ സമ്മേളനത്തിലെ വിവിധ സെഷനുകളില്‍ സദസ്സിന് മുന്നില്‍ അവതരിപ്പിക്കും. ഹാർഡ്‌വെയർ സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ രാജ്യത്തെ ഏറ്റവും വലിയ സമ്മേളനമായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മികച്ച സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷത്തിലേക്ക് സംസ്ഥാനത്തെ എത്തിക്കാനുള്ള ചാലക ശക്തികളെക്കുറിച്ചുള്ള ചര്‍ച്ചയാണ് ഇതില്‍ പ്രധാനം. രാജ്യത്തെ മുന്‍നിരയിലുള്ള ഇലക്ട്രോണിക്സ് സ്റ്റാര്‍ട്ടപ്പുകളുടെ തത്സമയ പ്രദര്‍ശനവും ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. ഐഐടി മുംബൈ, ഐഐടി ചെന്നൈ, ടി-ഹബ് ഹൈദരാബാദ്, തുടങ്ങിയവയില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകളും ഇതിലുള്‍പ്പെടും. സാങ്കേതിക സ്ഥാപനങ്ങള്‍, സേവനദാതാക്കള്‍, വില്‍പ്പനക്കാര്‍, ചെറുകിട-മധ്യവര്‍ഗ വ്യവസായങ്ങള്‍ എന്നിവയുടെ ഉത്പന്നങ്ങളും പ്രദര്‍ശനത്തിനുണ്ടാകും.

കേന്ദ്രസര്‍ക്കാരിന്‍റെ ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പും സംസ്ഥാന സര്‍ക്കാരും സംയുക്തമായാണ് മേക്കര്‍ വില്ലേജ് ആരംഭിച്ചത്. തിരുവനന്തപുരത്തെ ടെക്നോപാര്‍ക്ക് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫര്‍മേഷന്‍ ടെക്നോളജി കേരളയാണ് നോഡല്‍ ഏജന്‍സി.