Movie prime

മുപ്പത് വെള്ളിക്കാശിന് മൂല്യങ്ങളെ ഒറ്റുകൊടുത്ത യൂദാസുമാർക്ക് ശമ്പളം അപ്പോൾത്തന്നെ ലഭിക്കും

Harish Vasudevan നടി ആക്രമിക്കപ്പെട്ട കേസിൽ സാക്ഷികൾ മൊഴി മാറ്റിയതിനെപ്പറ്റി അഡ്വ. ഹരീഷ് വാസുദേവൻ്റെ ഫേസ്ബുക്ക് പോസ്റ്റ്.Harish Vasudevan കണ്ടതും കേട്ടതും അറിഞ്ഞതുമായ സത്യം പറയാനുള്ള ആർജവം സാക്ഷി കാണിക്കുമെന്ന ഒറ്റ വിശ്വാസത്തിലാണ് ഈ രാജ്യത്തെ നീതിന്യായ വ്യവസ്ഥ കെട്ടിപ്പടുത്തിരിക്കുന്നതെന്നും സാക്ഷി സത്യം പറയാതിരിക്കുകയോ കള്ളം പറയുകയോ ചെയ്താൽ ആ ക്രിമിനൽ പുറത്തുവരുമെന്നും ഹരീഷ് പറയുന്നു. ……… സത്യത്തിനു എന്താണ് വില? ഒരു കുറ്റകൃത്യത്തെപ്പറ്റി ഉള്ള അറിവ് കോടതിയിൽ തിരിച്ചും മറിച്ചും ചോദിച്ചാലും സത്യസന്ധമായി പറയാൻ സാക്ഷി More
 
മുപ്പത് വെള്ളിക്കാശിന് മൂല്യങ്ങളെ ഒറ്റുകൊടുത്ത യൂദാസുമാർക്ക് ശമ്പളം അപ്പോൾത്തന്നെ ലഭിക്കും

Harish Vasudevan

നടി ആക്രമിക്കപ്പെട്ട കേസിൽ സാക്ഷികൾ മൊഴി മാറ്റിയതിനെപ്പറ്റി അഡ്വ. ഹരീഷ് വാസുദേവൻ്റെ ഫേസ്ബുക്ക് പോസ്റ്റ്.Harish Vasudevan

കണ്ടതും കേട്ടതും അറിഞ്ഞതുമായ സത്യം പറയാനുള്ള ആർജവം സാക്ഷി കാണിക്കുമെന്ന ഒറ്റ വിശ്വാസത്തിലാണ് ഈ രാജ്യത്തെ നീതിന്യായ വ്യവസ്ഥ കെട്ടിപ്പടുത്തിരിക്കുന്നതെന്നും സാക്ഷി സത്യം പറയാതിരിക്കുകയോ കള്ളം പറയുകയോ ചെയ്താൽ ആ ക്രിമിനൽ പുറത്തുവരുമെന്നും ഹരീഷ് പറയുന്നു.

………
സത്യത്തിനു എന്താണ് വില?

ഒരു കുറ്റകൃത്യത്തെപ്പറ്റി ഉള്ള അറിവ് കോടതിയിൽ തിരിച്ചും മറിച്ചും ചോദിച്ചാലും സത്യസന്ധമായി പറയാൻ സാക്ഷി തയ്യാറായാൽ മാത്രമേ ആ കേസിൽ പ്രതി ശിക്ഷിക്കപ്പെടൂ. കണ്ടതും കേട്ടതും അറിഞ്ഞതുമായ സത്യം പറയാനുള്ള ആർജവം സാക്ഷി കാണിക്കുമെന്ന ഒറ്റ വിശ്വാസത്തിലാണ് ഈ രാജ്യത്തെ നീതിന്യായ വ്യവസ്ഥ കെട്ടിപ്പടുത്തിരിക്കുന്നത്. സാക്ഷി സത്യം പറയാതിരിക്കുകയോ കള്ളം പറയുകയോ ചെയ്താൽ ആ ക്രിമിനൽ പുറത്തുവരും.

നിങ്ങളാണ് സാക്ഷിയെങ്കിൽ, മൊഴി മാറ്റി പ്രതിയെ രക്ഷിച്ചതെങ്കിൽ, നാളെ നിങ്ങൾ ആ പുറത്തു വരുന്ന ക്രിമിനലിന്റെ ഇര ആയേക്കാം. ഒരാളും ഉണ്ടാവില്ല സാക്ഷി പറയാൻ. അപ്പോഴേ അതിന്റെ വേദന മനസ്സിലാകൂ. മുപ്പത് വെള്ളിക്കാശിന് മൂല്യങ്ങളെ ഒറ്റുകൊടുത്ത യൂദാസുമാർക്ക് ശമ്പളം അപ്പോൾത്തന്നെ ലഭിക്കും.