Movie prime

ഹർഷദ് മേത്തയായി അഭിഷേക് ബച്ചൻ, ‘ദി ബിഗ് ബുൾ’ ട്രെയ്ലർ പുറത്തിറങ്ങി

Harshad Mehta ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളിൽ രാജ്യത്തെ പിടിച്ചുലച്ച ഓഹരി കുംഭകോണം സിനിമയാകുന്നു. കുപ്രസിദ്ധനായ ഓഹരി ദല്ലാൾ ഹർഷദ് മേത്തയായി അഭിഷേക് ബച്ചൻ അഭിനയിക്കുന്ന ‘ദി ബിഗ് ബുൾ’ എന്ന ചിത്രത്തിൻ്റെ ടെയ്ലർ പുറത്തിറങ്ങി. മേത്തയുടെ വഴിവിട്ട നീക്കങ്ങളും സാമ്പത്തിക തിരിമറികളും ഊഹക്കച്ചവടത്തിനുള്ളിലെ അധോലോകവുമെല്ലാം ചിത്രീകരിക്കുന്ന സിനിമ കൂക്കി ഗുലാത്തിയാണ് സംവിധാനം ചെയ്യുന്നത്. അജയ് ദേവ്ഗൺ, ആനന്ദ് പണ്ഡിറ്റ്, വിക്രാന്ത് ശർമ, കുമാർ മംഗദ് പഥക് എന്നിവരാണ് നിർമാണം. Harshad Mehta നികിത ദത്ത, ഇല്യാന ഡിക്രൂസ്, More
 
ഹർഷദ് മേത്തയായി അഭിഷേക് ബച്ചൻ, ‘ദി ബിഗ് ബുൾ’ ട്രെയ്ലർ പുറത്തിറങ്ങി

Harshad Mehta
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളിൽ രാജ്യത്തെ പിടിച്ചുലച്ച ഓഹരി കുംഭകോണം സിനിമയാകുന്നു. കുപ്രസിദ്ധനായ ഓഹരി ദല്ലാൾ ഹർഷദ് മേത്തയായി അഭിഷേക് ബച്ചൻ അഭിനയിക്കുന്ന ‘ദി ബിഗ്‌ ബുൾ’ എന്ന ചിത്രത്തിൻ്റെ ടെയ്ലർ പുറത്തിറങ്ങി. മേത്തയുടെ വഴിവിട്ട നീക്കങ്ങളും സാമ്പത്തിക തിരിമറികളും ഊഹക്കച്ചവടത്തിനുള്ളിലെ അധോലോകവുമെല്ലാം ചിത്രീകരിക്കുന്ന സിനിമ കൂക്കി ഗുലാത്തിയാണ് സംവിധാനം ചെയ്യുന്നത്. അജയ് ദേവ്ഗൺ, ആനന്ദ് പണ്ഡിറ്റ്, വിക്രാന്ത് ശർമ, കുമാർ മംഗദ് പഥക് എന്നിവരാണ് നിർമാണം. Harshad Mehta

നികിത ദത്ത, ഇല്യാന ഡിക്രൂസ്, സോഹും ഷാ, സൗരഭ് ശുക്ല, സമീർ സോണി, മഹേഷ് മഞ്ജരേക്കർ, വരുൺ ശർമ, ചുങ്കി പാണ്ഡേ, കുമുദ് മിശ്ര, ലേഖ പ്രജാപതി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. വിഷ്ണു റാവു ഛായാഗ്രഹണവും ധർമേന്ദ്ര ശർമ എഡിറ്റിങ്ങും നിർവഹിക്കുന്നു.
ചിത്രം ഏപ്രിൽ 8-ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യും. ഒരു പത്രപ്രവർത്തകയുടെ വേഷത്തിലാണ് ഇലിയാന
ഡിക്രൂസ് അഭിനയിക്കുന്നത്.

1992-ലെ സെക്യൂരിറ്റീസ് കുംഭകോണത്തിനിടെ നിരവധി സാമ്പത്തിക കുറ്റകൃത്യങ്ങളാണ് സ്റ്റോക്ക് ബ്രോക്കർ ആയിരുന്ന ഹർഷദ് മേത്ത നടത്തിയത്. ചിത്രത്തിൽ അഭിഷേക് ബച്ചൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ പേര് ഹേമന്ത് ഷാ എന്നാണ്. അഴിമതിയിൽ മുങ്ങിക്കുളിച്ച ഇന്ത്യയുടെ സാമൂഹിക സാമ്പത്തിക വ്യവസ്ഥയെക്കുറിച്ചുള്ള വിവരണത്തോടെയാണ് ചിത്രത്തിൻ്റെ തുടക്കം. താഴ്ന്ന ജീവിത പശ്ചാത്തലത്തിൽ നിന്ന് കടന്നുവന്ന് അതിസമ്പന്നനായി ഹേമന്ത് മാറുന്നു. ആ മാറ്റത്തിന് പിറകിലുള്ള കഥകളാണ് ചിത്രം പറയുന്നത്.

ഇൻസൈഡർ ട്രേഡിങ്ങിലൂടെ ഇന്ത്യയിലെ ആദ്യത്തെ ശതകോടീശ്വരനാകാനുള്ള ഹേമന്ത് ഷായുടെ നീക്കങ്ങളാണ് ട്രെയ്ലറിൽ കാണിക്കുന്നത്. കമ്പോളവുമായി ബന്ധപ്പെട്ട സാമ്പത്തിക കാര്യങ്ങൾ രഹസ്യമായി ശേഖരിക്കുകയും അതിനനുസരിച്ച് ഓഹരി വിപണിയിൽ നിക്ഷേപിക്കുകയും ചെയ്താണ് അയാൾ കോടികൾ സമ്പാദിക്കുന്നത്. ഇത് ഒരു അഴിമതി മാത്രമല്ല, എല്ലാ അഴിമതികളുടെയും അമ്മയായിരുന്നു എന്ന ട്രെയ്ലറിലെ വാക്കുകൾ അക്ഷരാർഥത്തിൽ ശരിയാണ്. തൊണ്ണൂറുകളിലെ ഓഹരി കുംഭകോണത്തിനു ശേഷമാണ് ശതകോടികളുടെയും സഹസ്ര കോടികളുടെയും അഴിമതിക്കഥകൾ ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ നിറഞ്ഞുനിൽക്കാൻ തുടങ്ങിയത്.