Movie prime

ലോക്ക് ഡൗൺ കാലത്ത് വീട്ടിലിരുന്നു വിളവെടുക്കാം

ലോക്ക് ഡൗണിൻ്റെ പശ്ചാത്തലത്തിൽ വീടുകളിൽ ചെലവഴിക്കുന്ന സമയം കൃഷിയ്ക്കായി വിനിയോഗിക്കാൻ അവസരം ഒരുക്കുകയാണ് സംസ്ഥാന കൃഷി വകുപ്പ്. സംസ്ഥാനത്തെ 50 ലക്ഷം കുടുംബങ്ങൾക്കാണ് പച്ചക്കറി വിത്തുകളും തൈകളും സൗജന്യമായി വീട്ടിൽ എത്തിച്ചു നൽകുന്നത്. ഇതിൻ്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ ‘വീട്ടിലിരിക്കാം വിളവെടുക്കാം’ എന്ന പേരിൽ പദ്ധതി ആരംഭിച്ചു. രണ്ടര ലക്ഷം വിത്തു പാക്കറ്റുകളാണ് ജില്ലയിൽ വിതരണം ചെയ്യുക. സന്നദ്ധ പ്രവർത്തകർ, കുടുംബശ്രീ, ആശാ വർക്കേഴ്സ്, പഞ്ചായത്ത് – കോർപ്പറേഷൻ വാർഡ് കൗൺസിലർമാർ എന്നിവരുടെ സഹായത്തോടെ ഇവ സൗജന്യമായി More
 
ലോക്ക് ഡൗൺ കാലത്ത് വീട്ടിലിരുന്നു വിളവെടുക്കാം

ലോക്ക് ഡൗണിൻ്റെ പശ്ചാത്തലത്തിൽ വീടുകളിൽ ചെലവഴിക്കുന്ന സമയം കൃഷിയ്ക്കായി വിനിയോഗിക്കാൻ അവസരം ഒരുക്കുകയാണ് സംസ്ഥാന കൃഷി വകുപ്പ്. സംസ്ഥാനത്തെ 50 ലക്ഷം കുടുംബങ്ങൾക്കാണ് പച്ചക്കറി വിത്തുകളും തൈകളും സൗജന്യമായി വീട്ടിൽ എത്തിച്ചു നൽകുന്നത്. ഇതിൻ്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ ‘വീട്ടിലിരിക്കാം വിളവെടുക്കാം’ എന്ന പേരിൽ പദ്ധതി ആരംഭിച്ചു.

രണ്ടര ലക്ഷം വിത്തു പാക്കറ്റുകളാണ് ജില്ലയിൽ വിതരണം ചെയ്യുക.
സന്നദ്ധ പ്രവർത്തകർ, കുടുംബശ്രീ, ആശാ വർക്കേഴ്സ്, പഞ്ചായത്ത് – കോർപ്പറേഷൻ വാർഡ് കൗൺസിലർമാർ എന്നിവരുടെ സഹായത്തോടെ ഇവ സൗജന്യമായി വീടുകളിൽ എത്തിക്കും. റേഷൻ കടകൾ വഴിയും വിത്തുകൾ നൽകും. സർക്കാരിൻ്റെ സൗജന്യ റേഷൻ വിതരണം നടക്കുന്നതിനാൽ അതിനോടൊപ്പം വിത്ത് നൽകുന്നത് കൂടുതൽ ആളുകളിലേക്ക് പദ്ധതി എത്തിക്കാൻ സഹായകമാകുമെന്ന് തിരുവനന്തപുരം പ്രിൻസിപ്പൽ കൃഷി ഓഫീസർ ഡോ. ടി.വി . രാജേന്ദ്രലാൽ പറഞ്ഞു.

വെണ്ട , പയർ, പാവൽ, ചീര തുടങ്ങി ഒരു അടുക്കളത്തോട്ടത്തിന് ആവശ്യമായ അഞ്ചോളം പച്ചക്കറികളുടെ വിത്തുകളാണ് സൗജന്യമായി ലഭ്യമാക്കുന്നത്. കൃഷി വകുപ്പിൻ്റെ കീഴിലുള്ള വെജിറ്റബിൾ ആൻ്റ് ഫ്രൂട്ട്സ് പ്രൊമോഷൻ കൗൺസിലാണ് വിത്തുകളും തൈകളും നൽകുന്നത്. ഇതിനോ ടൊപ്പം പെരിങ്ങമ്മല കൃഷിത്തോട്ടം, പാലോട് ബനാനാ ഫാം തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നും കൂടുതൽ വിത്തുകൾ എത്തിക്കും. ആവശ്യക്കാർക്ക് അടുത്തുള്ള കൃഷിഭവനിൽ ബന്ധപ്പെട്ടാലും വിത്തുകൾ വീടുകളിൽ എത്തിച്ചു നൽകും.