Movie prime

ഹത്രാസ്: ആശുപത്രി റിപ്പോർട്ടിൽ ബലാത്സംഗമില്ല

Hatras Rape ഉയർന്ന ജാതിക്കാരായ പുരുഷന്മാരുടെ കൂട്ട ബലാത്സംഗത്തിനിരയായ ഹത്രാസിലെ ദലിത് യുവതിയുടെ മെഡിക്കൽ റിപ്പോർട്ട് ബലാത്സംഗം സ്ഥിരീകരിച്ചിട്ടില്ലെന്ന് ഹത്രാസ് പൊലീസ് സൂപ്രണ്ട് വിക്രാന്ത് വീർ. അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി മെഡിക്കൽ കോളെജിൽ നിന്നുള്ള മെഡിക്കൽ റിപ്പോർട്ടിൽ പരിക്കുകളുണ്ടെന്ന പരാമർശം ഉണ്ടെങ്കിലും അത് ബലാത്സംഗം നടന്നതായി സ്ഥിരീകരിക്കുന്നില്ല എന്നും ഫോറൻസിക് റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും എസ്പി പറഞ്ഞു.19 കാരിയായ പെൺകുട്ടി ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ ചൊവ്വാഴ്ച മരണത്തിന് കീഴടങ്ങുന്നതിന് മുമ്പ് അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി മെഡിക്കൽ കോളെജിൽ ചികിത്സയിലായിരുന്നു.Hatras More
 
ഹത്രാസ്: ആശുപത്രി റിപ്പോർട്ടിൽ ബലാത്സംഗമില്ല

Hatras Rape

ഉയർന്ന ജാതിക്കാരായ പുരുഷന്മാരുടെ കൂട്ട ബലാത്സംഗത്തിനിരയായ ഹത്രാസിലെ ദലിത് യുവതിയുടെ മെഡിക്കൽ റിപ്പോർട്ട് ബലാത്സംഗം സ്ഥിരീകരിച്ചിട്ടില്ലെന്ന് ഹത്രാസ് പൊലീസ് സൂപ്രണ്ട് വിക്രാന്ത് വീർ. അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി മെഡിക്കൽ കോളെജിൽ നിന്നുള്ള മെഡിക്കൽ റിപ്പോർട്ടിൽ പരിക്കുകളുണ്ടെന്ന പരാമർശം ഉണ്ടെങ്കിലും അത് ബലാത്സംഗം നടന്നതായി സ്ഥിരീകരിക്കുന്നില്ല എന്നും ഫോറൻസിക് റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും എസ്പി പറഞ്ഞു.19 കാരിയായ പെൺകുട്ടി ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ ചൊവ്വാഴ്ച മരണത്തിന് കീഴടങ്ങുന്നതിന് മുമ്പ് അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി മെഡിക്കൽ കോളെജിൽ ചികിത്സയിലായിരുന്നു.Hatras Rape

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രൂപീകരിച്ച സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (എസ്‌ഐടി) ഗ്രാമത്തിലെത്തി പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ചതായി എസ് പി പറഞ്ഞു. മൂന്നംഗ സംഘം കുറ്റകൃത്യം നടന്ന സ്ഥലം പരിശോധിച്ചു. അന്വേഷണം തുടരുകയാണ്. കുടുംബാംഗങ്ങളെ വ്യാഴാഴ്ച വീണ്ടും സന്ദർശിക്കാൻ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചിരുന്നതായി ഹത്രാസ് ജില്ലാ മജിസ്‌ട്രേറ്റ് പി ലക് ഷ്കർ പറഞ്ഞു.

കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഹത്രാസിലെത്തി പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ കാണുമെന്ന് അറിയിച്ചതോടെ അതിർത്തികൾ അടച്ച് സിആർ‌പി‌സി വകുപ്പ് 144 പ്രകാരം ജില്ലയിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്. കോവിഡ് പ്രോട്ടോക്കോളാണ് നിരോധനാജ്ഞയ്ക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ജില്ലയിൽ അഞ്ചിലധികം പേർക്ക് ഒത്തുകൂടാൻ അനുവാദമില്ല. മാധ്യമങ്ങളെ പോലും ഹത്രാസിൽ പ്രവേശിക്കാൻ അനുവദിക്കുന്നില്ല. രാഹുലിനെയും പ്രിയങ്കയെയും യമുന എക്സ്പ്രസ് വേയിൽ പൊലീസ് തടഞ്ഞെന്നും ഇരുവരും കാൽനടയായി യാത്ര തുടരുകയാണെന്നും റിപ്പോർട്ടുകളുണ്ട്.

അതിനിടെ, ഉത്തർപ്രദേശ് സർക്കാർ പെൺകുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായവും വീടും പ്രഖ്യാപിച്ചു. കുടുംബാംഗങ്ങളിൽ ഒരാൾക്ക് ജോലി നൽകുമെന്നും സർക്കാർ അറിയിച്ചു. മാനഭംഗക്കേസ് അതിവേഗ കോടതിയിൽ പരിഗണിക്കും.ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് വീഡിയോ കോൺഫറൻസിലൂടെയാണ് പെൺകുട്ടിയുടെ കുടുംബവുമായി സംസാരിച്ചത്.