Movie prime

മോദിയുടെ മൂന്ന് പരാജയങ്ങൾ ഹാർവാഡ് സർവകലാശാല കേസ് സ്റ്റഡികൾ ആക്കുമെന്ന് രാഹുൽ ഗാന്ധി

rahul gandhi പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാറിനുമെതിരെ രൂക്ഷമായ വിമർശനവും പരിഹാസവുമായി കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി വീണ്ടും രംഗത്ത്. പരാജയങ്ങളിൽ നിന്ന് പഠിക്കാനുള്ള കേസ് സ്റ്റഡികളുടെ കൂട്ടത്തിൽ ഹാർവാഡ് സർവകലാശാല മൂന്ന് കേസ് സ്റ്റഡികൾ ഉൾപ്പെടുത്തുമെന്നാണ് രാഹുലിൻ്റെ പുതിയ ട്വീറ്റ്. rahul gandhi പരാജയങ്ങളെപ്പറ്റി ഹാർവാഡ് ബിസിനസ് സ്കൂളിൻ്റെ ഭാവിയിലെ മൂന്ന് കേസ് സ്റ്റഡികൾ 1. കോവിഡ്-19 2. നോട്ട് നിരോധനം 3. ജിഎസ്ടി നടപ്പിലാക്കൽ എന്ന് രാഹുൽ ട്വിറ്ററിൽ കുറിച്ചു. നോട്ട് നിരോധനം വലിയ More
 
മോദിയുടെ മൂന്ന് പരാജയങ്ങൾ ഹാർവാഡ് സർവകലാശാല കേസ് സ്റ്റഡികൾ ആക്കുമെന്ന് രാഹുൽ ഗാന്ധി

rahul gandhi

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാറിനുമെതിരെ രൂക്ഷമായ വിമർശനവും പരിഹാസവുമായി കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി വീണ്ടും രംഗത്ത്. പരാജയങ്ങളിൽ നിന്ന് പഠിക്കാനുള്ള കേസ് സ്റ്റഡികളുടെ കൂട്ടത്തിൽ ഹാർവാഡ് സർവകലാശാല മൂന്ന് കേസ് സ്റ്റഡികൾ ഉൾപ്പെടുത്തുമെന്നാണ് രാഹുലിൻ്റെ പുതിയ ട്വീറ്റ്. rahul gandhi

പരാജയങ്ങളെപ്പറ്റി ഹാർവാഡ് ബിസിനസ് സ്കൂളിൻ്റെ ഭാവിയിലെ മൂന്ന് കേസ് സ്റ്റഡികൾ

1. കോവിഡ്-19

2. നോട്ട് നിരോധനം

3. ജിഎസ്ടി നടപ്പിലാക്കൽ

എന്ന് രാഹുൽ ട്വിറ്ററിൽ കുറിച്ചു.

നോട്ട് നിരോധനം വലിയ ദുരന്തമായിരുന്നു എന്ന് രാഹുൽ നേരത്തേതന്നെ അഭിപ്രായപ്പെട്ടിരുന്നു. നരേന്ദ്ര മോദി സർക്കാരിൻ്റെ ഏറ്റവും വലിയ വിഡ്ഢിത്തമായിരുന്നു നോട്ട് നിരോധനം. രാജ്യത്തിൻ്റെ സമസ്ത മേഖലകളെയും തകർത്തെറിയുന്ന നടപടിയായിരുന്നു അത്. ചരക്ക് സേവന നികുതി നടപ്പിലാക്കിയതിലെ പാളിച്ചകളെ എടുത്തുകാട്ടി നിശിതമായ വിമർശനമാണ് രാഹുൽ അക്കാലത്ത് അഴിച്ചുവിട്ടത്. ലോക്ഡൗണിൻ്റെ തുടക്കം മുതൽ, വേണ്ടത്ര ആലോചനയില്ലാതെ കൈക്കൊണ്ട തീരുമാനങ്ങളുടെ പേരിലും കേന്ദ്ര സർക്കാരിനെ വിമർശിച്ചിരുന്നു. കുടിയേറ്റ തൊഴിലാളി വിഷയത്തിലാണ് രാഹുൽ സർക്കാറിനെ ഏറ്റവുമധികം വിമർശിച്ചത്. തൊഴിലാളികളുമായി നേരിട്ട് സംവദിക്കുന്ന രാഹുലിൻ്റെ വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അഭിജിത്ത് ബാനർജി, രഘുറാം രാജൻ തുടങ്ങി സാമ്പത്തിക രംഗത്തെ വിദഗ്ധരുമായി അദ്ദേഹം നടത്തിയ സംവാദങ്ങളും ഏറെ ചർച്ച ചെയ്യപ്പെട്ടു.

ജൂണിൽ മുൻ അമേരിക്കൻ നയതന്ത്രജ്ഞൻ നിക്കോളാസ് ബേൺസുമായുള്ള സംഭാഷണത്തിനിടെ കേന്ദ്രസർക്കാർ ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്നതായി ഗാന്ധി ആരോപിച്ചിരുന്നു. സർക്കാർ തീർത്തും ഏകപക്ഷീയമായാണ് തീരുമാനങ്ങൾ എടുക്കുന്നത്. ലോക്ഡൗൺ ചുമത്താനുള്ള തീരുമാനം പോലും കൈക്കൊണ്ടത് ഏകപക്ഷീയമായാണ്. പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കുന്നില്ല. അതിൻ്റെ ഫലം എല്ലാവർക്കും കാണാനാകും. പതിനായിരക്കണക്കായ കുടിയേറ്റ തൊഴിലാളികൾ ആയിരക്കണക്കിന് കിലോമീറ്ററുകൾ കാൽനടയായി സഞ്ചരിക്കേണ്ടി വന്നതിൻ്റെ ദയനീയത അദ്ദേഹം വിവരിച്ചു. അവരുമായി സംവദിച്ചതിൻ്റെ അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചു.

കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്തതിലും സർക്കാർ പൂർണമായി പരാജയപ്പെട്ടെന്ന് സമീപകാല ട്വീറ്റുകളിലൂടെ രാഹുൽ ആരോപിച്ചു. ഭാവിയിൽ മോദി സർക്കാറിൻ്റെ ഈ മൂന്ന് പരാജയ മേഖലകളും ഹാർവാഡ് സർവകലാശാല പഠനവിഷയമാക്കും എന്ന് പരിഹസിക്കുന്നതിലൂടെ ആക്രമണത്തിന് മൂർച്ച കൂട്ടുകയാണ് കോൺഗ്രസ് നേതാവ്.

പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ഒരു വീഡിയോ ക്ലിപ്പും ട്വീറ്റിനൊപ്പം അദ്ദേഹം അറ്റാച്ചുചെയ്തിട്ടുണ്ട്. രാജ്യത്ത് കോവിഡ്-19 കേസുകളുടെ എണ്ണം വർധിച്ചു വരുന്നതും ആഗോളതലത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തുന്നതും കാണിക്കുന്ന ഒരു ഗ്രാഫും ഇതോടൊപ്പമുണ്ട്.

ഇതിനിടെ, കോവിഡ് -19 വൈറസ് രോഗബാധിതരുടെ എണ്ണത്തിൽ ഇന്ത്യ റഷ്യയെ മറികടന്നു. നിലവിൽ ലോകത്തെ മൂന്നാമത്തെ വലിയ ഹോട്ട്‌സ്പോട്ടായി രാജ്യം മാറിയിരിക്കുകയാണ്. നാല് ദിവസമായി രോഗികളുടെ എണ്ണത്തിൽ വൻവർധനവാണ് രേഖപ്പെടുത്തുന്നത്.

ഇന്നലെ 24, 422 പേർക്കാണ് പുതിയതായി രോഗബാധ സ്ഥിരീകരിച്ചത്. 421 മരണങ്ങളും റിപ്പോർട്ട് ചെയ്തു. മൊത്തം രോഗബാധിതരുടെ എണ്ണം 6,97,284 ആണ്. 19,700 പേരാണ് ഇതേവരെ മരിച്ചത്.

എന്നാൽ രാജ്യത്തെ മരണനിരക്ക് 2.8 ശതമാനമാണെന്നും ഇത് ആഗോള ശരാശരിയായ 4.7 ശതമാനത്തേക്കാൾ വളരെ കുറവാണെന്നുമാണ് കേന്ദ്ര സർക്കാരിൻ്റെ പക്ഷം.