Movie prime

ആരോഗ്യ ഗുണങ്ങൾ അറിഞ്ഞ് ഓണമുണ്ണാം

 

വറുതിയുടെ കാലം കഴിഞ്ഞു വീണ്ടുമൊരു ഓണക്കാലം കൂടി പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുകയാണ്. പുതിയ വസ്ത്രങ്ങളും ഓണസദ്യയും പൂക്കളവും ഒക്കെയായി മലയാളികള്‍ ഓണം ആഘോഷമാക്കാറാണ് പതിവ്. കഴിഞ്ഞ കൊല്ലത്തെപോലെ ഇക്കൊല്ലവും നിയന്ത്രണങ്ങള്‍ പാലിച്ച് നമുക്ക് ഓണം വീടുകളില്‍ തന്നെ ആഘോഷിക്കാം .

കൊറോണ വരുത്തിവെച്ച സാമ്പത്തിക നഷ്ടങ്ങള്‍ക്കിടയിലും പ്രതീക്ഷയോടെ നമുക്ക് പൂക്കളം ഒരുക്കം. കാണം വിറ്റും ഓണം ഉണ്ണണം എന്നാണല്ലോ പഴമൊഴി. നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും ഓണാഘോഷത്തിന്റെ ഏറ്റവും പ്രധാനമായ ഓണസദ്യ ഒരുക്കാതിരിക്കാന്‍ മലയാളിക്ക് ആകില്ല.

ഈ കോറോണകാലത്തെ ഓണസദ്യ ആരോഗ്യകരമായി ഉണ്ടാക്കിയാലോ ... ഇന്നത്തെ റോഷ് ടോക്ക് ചര്‍ച്ച ചെയ്യാന്‍ പോകുന്നതും ആരോഗ്യകരമായാ ഓണസദ്യയെക്കുറിച്ചാണ്.