Movie prime

എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാം

Health എല്ലുകളുടെ ഉറപ്പിനും കരുത്തിനും ആരോഗ്യ സംരക്ഷണത്തിൽ വലിയ പങ്കുണ്ട്. അതിലോലമാണ് നമ്മുടെ ആന്തരിക അവയവങ്ങൾ. പുറമേനിന്നുണ്ടാവുന്ന പരിക്കുകളിൽ നിന്ന് അവയ്ക്ക് സംരക്ഷണ കവചം ഒരുക്കുന്നത് എല്ലുകളാണ്. Health പേശികളുടെ കരുത്തും എല്ലുറപ്പുമാണ് ശാരീരിക ആരോഗ്യത്തിൽ പ്രധാന പങ്കുവഹിക്കുന്നത്. പോഷകങ്ങൾ ധാരാളമടങ്ങിയ ഭക്ഷണം എല്ലുകളെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു. ഇതിൽ ജീവകം ഡി, കാൽസ്യം എന്നിവയ്ക്ക് വലിയ പ്രാധാന്യമുണ്ട്. പേശികളുടെ ആരോഗ്യത്തിനും, എല്ലുകളുടെയും പല്ലുകളുടെയും ഉറപ്പിനും കാൽസ്യം അത്യാവശ്യമാണ്. അതേസമയം ജീവകം ഡി ശരീരത്തിലെ കാൽസ്യം ആഗിരണം ചെയ്യാൻ സഹായിക്കുന്നു. ഇതിനുപുറമെ, ജീവകം More
 
എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാം

Health

എല്ലുകളുടെ ഉറപ്പിനും കരുത്തിനും ആരോഗ്യ സംരക്ഷണത്തിൽ വലിയ പങ്കുണ്ട്. അതിലോലമാണ് നമ്മുടെ ആന്തരിക അവയവങ്ങൾ. പുറമേനിന്നുണ്ടാവുന്ന പരിക്കുകളിൽ നിന്ന് അവയ്ക്ക് സംരക്ഷണ കവചം ഒരുക്കുന്നത് എല്ലുകളാണ്. Health

പേശികളുടെ കരുത്തും എല്ലുറപ്പുമാണ് ശാരീരിക ആരോഗ്യത്തിൽ പ്രധാന പങ്കുവഹിക്കുന്നത്. പോഷകങ്ങൾ ധാരാളമടങ്ങിയ ഭക്ഷണം എല്ലുകളെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു. ഇതിൽ ജീവകം ഡി, കാൽസ്യം എന്നിവയ്ക്ക് വലിയ പ്രാധാന്യമുണ്ട്.

പേശികളുടെ ആരോഗ്യത്തിനും, എല്ലുകളുടെയും പല്ലുകളുടെയും ഉറപ്പിനും കാൽസ്യം അത്യാവശ്യമാണ്. അതേസമയം ജീവകം ഡി ശരീരത്തിലെ കാൽസ്യം ആഗിരണം ചെയ്യാൻ സഹായിക്കുന്നു. ഇതിനുപുറമെ, ജീവകം കെ, ജീവകം സി, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവയും എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ആവശ്യമായ മറ്റ് പോഷകങ്ങളാണ്.

എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതും ഒഴിവാക്കേണ്ടതുമായ പഥാർഥങ്ങൾ ഏതെല്ലാമെന്ന് നോക്കാം.

ഉൾപ്പെടുത്തേണ്ടത്

1. സോയാബീൻ

എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാം

മാംസ്യത്തിൻ്റെയും കാൽസ്യത്തിന്റെയും നല്ല ഉറവിടമായതിനാൽ സോയാബീൻ നമ്മുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തണം. കൊളംബിയയിലെ മിസോറി സർവകലാശാലയിൽ ഈയിടെ നടന്ന ഒരു പഠനം സൂചിപ്പിക്കുന്നത്, ആർത്തവവിരാമം നേരിടുന്ന സ്ത്രീകളുടെ എല്ലുകളെ ബലപ്പെടുത്താൻ

സോയാബീൻ അടങ്ങിയ ഭക്ഷണം കഴിക്കുന്നത്

നല്ലതാണെന്നാണ്.

2. പച്ചിലക്കറികൾ

എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാം

പച്ച നിറത്തിലുള്ള ഇലക്കറികൾ നിങ്ങളുടെ ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തണം. ബ്രൊക്കോളി, ചീര തുടങ്ങിയ പച്ചക്കറികളിൽ ആരോഗ്യകരമായ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ അസ്ഥികളുടെ ആരോഗ്യത്തിന് സഹായകരമാണ്. മാത്രമല്ല, വിട്ടുമാറാത്ത ചില രോഗങ്ങളെയും അകറ്റി നിർത്തുന്നു.

3. മത്തങ്ങ വിത്തുകൾ

എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാം

അസ്ഥികളുടെ രൂപവത്കരണത്തിന് സഹായിക്കുന്ന മഗ്നീഷ്യം, മത്തങ്ങ വിത്തുകളിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. മഗ്നീഷ്യം കൂടുതലായി കഴിക്കുന്നത് അസ്ഥികളുടെ സാന്ദ്രത വർധിപ്പിക്കുകയും ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. മത്തങ്ങ വിത്തുകളിൽ ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ കരുത്ത് വർധിപ്പിക്കുന്നു.

4. മത്തി

എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാം

നമ്മുടെ രാജ്യത്ത് വ്യാപകമായി ഉപയോഗിക്കുന്ന മത്സ്യങ്ങളിലൊന്നാണ് മത്തി. കേരളത്തിലും ആന്ധ്രാപ്രദേശിലും മത്തി പ്രധാന ഭക്ഷ്യവിഭവമാണ്. കാൽസ്യം, ജീവകം ഡി, ജീവകം ബി 12, അസ്ഥി നിർമാണ ധാതുക്കളായ ഫോസ്ഫറസ്, സിങ്ക് എന്നിവയുടെ ഉറവിടമാണ് മത്തി.

ഒഴിവാക്കേണ്ടത്

1. സോഡിയം കൂടുതലുള്ള ഉത്പന്നങ്ങൾ

സോഡിയം അഥവാ ഉപ്പ് കൂടുതലടങ്ങിയ ഭക്ഷണം ഉയർന്ന രക്തസമ്മർദത്തിനുള്ള സാധ്യത വർധിപ്പിക്കും. മാത്രമല്ല ഇത് എല്ലുകൾക്ക് ഹാനികരമാണ്. ശരീരത്തിലെ കാൽസ്യം സന്തുലിതാവസ്ഥയെ ഇത് പ്രതികൂലമായി ബാധിക്കുന്നു. മിതമായ അളവിൽ മാത്രമേ ഭക്ഷണത്തിൽ ഉപ്പ് ചേർക്കാവൂ.

2. കാപ്പി

എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാം

കാപ്പി കുടിച്ചതിനുശേഷം ഊർജസ്വലത കൂടുതലായി അനുഭവപ്പെട്ടേക്കാം, പക്ഷേ അല്പസമയത്തേക്ക് മാത്രമേ ഇത് നിലനിൽക്കൂ. ദിവസവും 300 മില്ലിഗ്രാമിൽ കൂടുതൽ കാപ്പി കുടിക്കുന്ന ആളുകളിൽ അസ്ഥിക്ഷയം അനുഭവിക്കുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

3. പഞ്ചസാര കൂടുതലടങ്ങിയ പാനീയങ്ങൾ

എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാം

പഞ്ചസാരയും ഫോസ്ഫറസും കൂടുതലടങ്ങിയ പാനീയങ്ങൾ നിങ്ങളുടെ പല്ലുകൾക്കും എല്ലുകൾക്കും വളരെ ദോഷം ചെയ്യും. കഴിയാവുന്നിടത്തോളം അവ ഒഴിവാക്കാൻ ശ്രമിക്കുക.

പ്രായമായവർ കാർബണേറ്റഡ് പാനീയങ്ങൾ തീർത്തും ഒഴിവാക്കുന്നതാണ് നല്ലത്. ഇത്തരം പാനീയങ്ങൾ പ്രായമായ സ്ത്രീകളിൽ അസ്ഥി സംബന്ധമായ അസുഖങ്ങൾക്ക് ആക്കം കൂട്ടുന്നതായി പഠനങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട്.