Movie prime

രാജ്യത്ത് കൊറോണ രോഗികൾ 4000 കടന്നു

രാജ്യത്തെ കൊറോണ രോഗികളുടെ എണ്ണം 4067 ആയി ഉയർന്നു. വൈറസ് ബാധിച്ച് ഇതേവരെ മരിച്ചത് 109 പേരാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 700 ലേറെ പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി, തെലങ്കാന, കേരളം എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം 291 പേർ രോഗവിമുക്തി നേടിയിട്ടുണ്ട്. 609 കേസുകളുമായി മഹാരാഷ്ട്രയാണ് രോഗികളുടെ എണ്ണത്തിൽ മുന്നിൽ നില്ക്കുന്നത്. തമിഴ്നാട്ടിൽ 571 പേരും ഡൽഹിയിൽ 503 പേരും More
 
രാജ്യത്ത് കൊറോണ രോഗികൾ 4000 കടന്നു

രാജ്യത്തെ കൊറോണ രോഗികളുടെ എണ്ണം 4067 ആയി ഉയർന്നു. വൈറസ് ബാധിച്ച് ഇതേവരെ മരിച്ചത് 109 പേരാണ്‌. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 700 ലേറെ പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി, തെലങ്കാന, കേരളം എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്.

ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം 291 പേർ രോഗവിമുക്തി നേടിയിട്ടുണ്ട്. 609 കേസുകളുമായി മഹാരാഷ്ട്രയാണ് രോഗികളുടെ എണ്ണത്തിൽ മുന്നിൽ നില്ക്കുന്നത്. തമിഴ്നാട്ടിൽ 571 പേരും ഡൽഹിയിൽ 503 പേരും രോഗബാധിതരാണ്.

നിലവിൽ 4.1 ദിവസം കൊണ്ടാണ് രോഗികളുടെ എണ്ണം ഇരട്ടിയാവുന്നതെന്ന് കണക്കുകൾ പറയുന്നു.തബ് ലീഗ് മത സമ്മേളനത്തിൽ പങ്കെടുത്ത് രോഗം ബാധിച്ചവരുടെ എണ്ണത്തിൽ വന്ന വർധനവാണ് കേസുകളുടെ എണ്ണത്തിൽ വൻ കുതിപ്പുണ്ടാകാൻ കാരണമെന്ന് വിലയിരുത്തപ്പെടുന്നു. മുമ്പ് 7.4 ദിവസമായിരുന്നു കേസുകൾ ഇരട്ടിയാവാൻ എടുത്ത സമയം.

സെൻട്രൽ മുംബൈയിൽ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന 40 നഴ്സുമാർക്ക് വൈറസ് ബാധ സ്ഥിരീകരിച്ച വാർത്ത ആരോഗ്യ പ്രവർത്തകർക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. ഇന്ന് വൈകീട്ട് വീഡിയോ കോൺഫറൻസിലൂടെ ചേരുന്ന കേന്ദ്ര മന്ത്രിസഭാ യോഗം സ്ഥിതിഗതികൾ വിലയിരുത്തും.

ആഗോളതലത്തിൽ രോഗികളുടെ എണ്ണം 12.7 ലക്ഷം കവിഞ്ഞു. രോഗികളുടെ എണ്ണം മൂന്നു ലക്ഷം കടന്ന അമേരിക്കയാണ് വൈറസ് ബാധയിൽ മുന്നിൽ നില്ക്കുന്നത്. സ്പെയിനിൽ1.31 ലക്ഷവും ഇറ്റലിയിൽ 1.28 ലക്ഷവും ആണ് രോഗികളുടെ എണ്ണം.

മരണസംഖ്യയിൽ ഇറ്റലിയാണ് ഒന്നാം സ്ഥാനത്ത്. ഇറ്റലിയിൽ മരണസംഖ്യ 15,000 കടന്നു. സ്പെയിനിൽ 12,000 വും അമേരിക്കയിൽ 10,000 ലേയ്ക്ക് അടുക്കുന്ന വൈറസ് ബാധ ആശങ്ക ഉയർത്തിയിട്ടുണ്ട്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ലോകത്താകെ മരണ സംഖ്യ 70,000 ത്തിലേക്ക് അടുക്കുകയാണ്.