Movie prime

ലോകത്ത് എറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പട്ട കോവിഡ് ട്രേസിങ്ങ് ആപ്പെന്ന റെക്കോര്‍ഡ്‌ ‘ആരോഗ്യ സേതു’വിന്

Arogya Setu ലോകത്ത് ഏറ്റവും അധികം ഡൗൺലോഡ് ചെയ്യപ്പെട്ട കോവിഡ്-19 ട്രേസിങ്ങ് ആപ്ലിക്കേഷൻ എന്ന നേട്ടം ഇന്ത്യയുടെ ആരോഗ്യ സേതു ആപ്ലിക്കേഷന് സ്വന്തം. സെൻസർ ടവറിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തലുള്ളത്. സാന്ഫ്രാന്സിസ്കോ ആസ്ഥാനമായുള്ള മൊബൈല് ആപ്ലിക്കേഷനുകള് ട്രാക്ക് ചെയ്യുന്ന കമ്പനിയാണ് സെന്സര് ടവര്. ആരോഗ്യ സേതുവിന് ഏറ്റവും കൂടുതൽ ഡൗൺ ലോഡേഴ്സ് ഉണ്ടായ ഏപ്രിലിലായിരുന്നു. 8.08 കോടിപേരാണ് ഡൗൺ ലോഡ് ചെയ്തത്. ജൂലൈയിലെ കണക്കനുസരിച്ച് 12.76 കോടിയിലധികം പേരാണ് ആപ്ലിക്കേഷൻ ഡൗൺ ലോഡ് ചെയ്തത്.Arogya More
 
ലോകത്ത് എറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പട്ട കോവിഡ് ട്രേസിങ്ങ് ആപ്പെന്ന റെക്കോര്‍ഡ്‌ ‘ആരോഗ്യ സേതു’വിന്

Arogya Setu

ലോകത്ത് ഏറ്റവും അധികം ഡൗൺലോഡ് ചെയ്യപ്പെട്ട കോവിഡ്-19 ട്രേസിങ്ങ് ആപ്ലിക്കേഷൻ എന്ന നേട്ടം ഇന്ത്യയുടെ ആരോഗ്യ സേതു ആപ്ലിക്കേഷന് സ്വന്തം. സെൻസർ ടവറിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തലുള്ളത്. സാന്‍ഫ്രാന്‍സിസ്കോ ആസ്ഥാനമായുള്ള മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ട്രാക്ക് ചെയ്യുന്ന കമ്പനിയാണ് സെന്‍സര്‍ ടവര്‍. ആരോഗ്യ സേതുവിന് ഏറ്റവും കൂടുതൽ ഡൗൺ ലോഡേഴ്‌സ് ഉണ്ടായ ഏപ്രിലിലായിരുന്നു. 8.08 കോടിപേരാണ് ഡൗൺ ലോഡ് ചെയ്തത്. ജൂലൈയിലെ കണക്കനുസരിച്ച് 12.76 കോടിയിലധികം പേരാണ് ആപ്ലിക്കേഷൻ ഡൗൺ ലോഡ് ചെയ്തത്.Arogya Setu

ആഗോള തലത്തിൽ ഏറ്റവും അധികം ഡൗൺലോഡ് ചെയ്യപ്പെട്ടിട്ടുള്ള ആപ്ലിക്കേഷൻ ആരോഗ്യ സേതു ആണെങ്കിലും പ്രായോഗികതലത്തിൽ പ്രാവർത്തികമാക്കുന്നതിൽ ആരോഗ്യസേതുവിന് നാലാം സ്ഥാനമേയുള്ളൂ. ഓസ്ട്രേലിയൻ നിർമിത കോവിഡ് സേഫ് ആപ്ലിക്കേഷനാണ് പ്രായോഗികതലത്തിൽ ഫലപ്രദമായി ഉപയോഗിക്കപ്പെടുന്നത്. 45 ലക്ഷം ഡൗൺ ലോഡേഴ്‌സാണ് കോവിഡ് സേഫിനുള്ളത്.കൊവിഡ് ട്രേസിംഗ് ആപ്പ് പ്രായോഗികമാക്കിയതിൽ രണ്ടാം സ്ഥാനം തുർക്കിയ്ക്കും മൂന്നാം സ്ഥാനം ജര്‍മ്മനിക്കുമാണ്.