Movie prime

ബിസിജി വാക്സിൻ പ്രായമായവരിൽ കോവിഡിനെതിരെ പരിരക്ഷ നൽകുന്നതായി ഐസിഎംആർ പഠനം

BCG ബിസിജി വാക്സിൻ പ്രായമായവരിൽ കോവിഡിനെതിരെ പരിരക്ഷ നൽകുന്നതായി ഐസിഎംആർ പഠനം.പ്രാഥമികമായി ക്ഷയരോഗത്തിനെതിരെ (ടിബി) സംരക്ഷണം നൽകുന്നതാണ് ബാസിലസ് കാൽമെറ്റ്-ഗുറിൻ(ബിസിജി.) പ്രായമായവരിൽ കൊറോണ വൈറസ് രോഗത്തിനും ഈ വാക്സിൻ ഗുണം ചെയ്യുന്നുവെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിലെ (ഐസിഎംആർ) ശാസ്ത്രജ്ഞർ കണ്ടെത്തി. ഒരു പ്രീ-പ്രിന്റ് പഠനത്തിലാണ് ഫലങ്ങൾ പ്രസിദ്ധീകരിച്ചത്. BCG ടി സെൽ, ബി സെൽ, മോണോസൈറ്റ്(ശ്വേത രക്താണു കോശങ്ങൾ), ഡെൻഡ്രിറ്റിക് (ആന്റിജൻ-പ്രസന്റിംഗ്) സെൽ സബ്സെറ്റുകൾ തുടങ്ങിയ പ്രതിരോധ സെല്ലുകളിൽ ബിസിജി വാക്സിൻ കുത്തിവെപ്പിൻ്റെ സ്വാധീനമാണ് More
 
ബിസിജി വാക്സിൻ പ്രായമായവരിൽ കോവിഡിനെതിരെ പരിരക്ഷ നൽകുന്നതായി ഐസിഎംആർ പഠനം

BCG
ബിസിജി വാക്സിൻ പ്രായമായവരിൽ കോവിഡിനെതിരെ പരിരക്ഷ നൽകുന്നതായി ഐസിഎംആർ പഠനം.പ്രാഥമികമായി ക്ഷയരോഗത്തിനെതിരെ (ടിബി) സംരക്ഷണം നൽകുന്നതാണ് ബാസിലസ് കാൽമെറ്റ്-ഗുറിൻ(ബിസിജി.) പ്രായമായവരിൽ കൊറോണ വൈറസ് രോഗത്തിനും ഈ വാക്സിൻ ഗുണം ചെയ്യുന്നുവെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിലെ (ഐസിഎംആർ) ശാസ്ത്രജ്ഞർ കണ്ടെത്തി. ഒരു പ്രീ-പ്രിന്റ് പഠനത്തിലാണ് ഫലങ്ങൾ പ്രസിദ്ധീകരിച്ചത്. BCG

ടി സെൽ, ബി സെൽ, മോണോസൈറ്റ്(ശ്വേത രക്താണു കോശങ്ങൾ), ഡെൻഡ്രിറ്റിക് (ആന്റിജൻ-പ്രസന്റിംഗ്) സെൽ സബ്സെറ്റുകൾ തുടങ്ങിയ പ്രതിരോധ സെല്ലുകളിൽ ബിസിജി വാക്സിൻ കുത്തിവെപ്പിൻ്റെ സ്വാധീനമാണ് ഐസിഎംആർ ഗവേഷകർ പരിശോധിച്ചത്. കോവിഡ്-19 രോഗികളിൽ അതിന്റെ സ്വാധീനം പരിശോധിക്കുന്ന ക്ലിനിക്കൽ പഠനത്തിന്റെ ഭാഗമായി 60 നും 80 നും ഇടയിൽ പ്രായമുള്ള ആരോഗ്യമുള്ള ആളുകൾക്കാണ് ബിസിജി വാക്സിൻ നൽകിയത്.

60 വയസ്സിനു മുകളിൽ പ്രായമുള്ളവരെയും പ്രമേഹം, രക്താതിമർദം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, വൃക്കരോഗം തുടങ്ങി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവരെയും ഉയർന്ന അപകടസാധ്യതയുള്ള ഗ്രൂപ്പുകളായാണ്(ഹൈ റിസ്ക് ഗ്രൂപ്പ്) കണക്കാക്കുന്നത്. ഇത്തരക്കാരിൽ രോഗം ഗുരുതരമാവാൻ സാധ്യതയുണ്ട് എന്ന് നേരത്തേ തന്നെ കൗൺസിൽ മുന്നറിയിപ്പ് നൽകിയിരുന്നു. കേരളത്തിൽ കോവിഡ് ബാധിച്ച് മരണമടഞ്ഞവരിൽ അമ്പത് ശതമാനത്തിനടുത്ത് പ്രമേഹ രോഗികളായിരുന്നു എന്ന കണക്കുകളും പുറത്തു വന്നിട്ടുണ്ട്.

50 വർഷം മുമ്പ് ആരംഭിച്ച യൂണിവേഴ്സൽ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാമിന്റെ(യുഐപി) ഭാഗമായാണ് നവജാത ശിശുക്കൾക്ക് ബിസിജി വാക്സിൻ നൽകുന്നത്.പ്രായമായവരിലെ മെമ്മറി സെൽ പ്രതികരണത്തെയും മൊത്തം ആന്റിബോഡി ഉത്പാദനത്തെയും ബിസിജി വാക്സിൻ വർധിപ്പിക്കുന്നതായി ഐസിഎംആർ ശാസ്ത്രജ്ഞർ കണ്ടെത്തി.

ജൂലൈ മുതൽ സെപ്റ്റംബർ വരെ നടന്ന പഠനത്തിൽ 86 പേരെയാണ് ഉൾപ്പെടുത്തിയത്. വാക്സിനേഷൻ കൊടുത്തവരും അല്ലാത്തവരുമായി യഥാക്രമം 54 ഉം 32 ഉം പേർ ഉണ്ടായിരുന്നു. കുത്തിവെപ്പ് നടത്തിയ എല്ലാ വ്യക്തികൾക്കും വാക്സിനേഷൻ കഴിഞ്ഞ് ഒരു മാസത്തിനുശേഷം വീണ്ടും പരിശോധനകൾ നടത്തി.
വാക്സിനേഷൻ എടുത്തവരുടെ ശരാശരി പ്രായം 65 വയസും എടുക്കാത്തവരുടേത് 63 വയസും ആയിരുന്നു.

ബിസിജി വാക്സിൻ്റെ ഫല പരിശോധനയ്ക്കുള്ള നിരവധി ക്ലിനിക്കൽ പരീക്ഷണങ്ങൾ ലോകമെമ്പാടും പുരോഗമിക്കുന്നുണ്ട്. നിലവിൽ നടന്നുവരുന്ന മിക്ക ബിസിജി പഠനങ്ങളും ആരോഗ്യ പ്രവർത്തകരിലും മറ്റുമാണ് നടക്കുന്നത് എന്നതിനാൽ ഐസി‌എം‌ആർ ശാസ്ത്രജ്ഞർ ശ്രദ്ധ കേന്ദ്രീകരിച്ചത് പ്രായമായ വരിലാണ്. ഇന്തോനേഷ്യ, ജപ്പാൻ, യൂറോപ്പ് എന്നിവിടങ്ങളിൽ നടന്ന പഠനങ്ങളിൽ പ്രായമായവരിൽ ശ്വാസകോശ അണുബാധയിൽനിന്ന് ബിസിജി വാക്സിനേഷൻ സംരക്ഷണം നൽകുന്നതായി തെളിഞ്ഞിട്ടുണ്ട്.