Movie prime

അക്കൗണ്ട് ശാശ്വതമായി ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷനുമായി ആരോഗ്യസേതു ആപ്പ്

arogya sethu രജിസ്റ്റർ ചെയ്ത ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ടുകൾ ശാശ്വതമായി ഇല്ലാതാക്കാനുളള സൗകര്യം അനുവദിച്ച് ആരോഗ്യ സേതു ആപ്പ്. സർക്കാറിൻ്റെ കോവിഡ്-19 കോൺടാക്റ്റ് ട്രെയ്സിംഗ് ആപ്ലിക്കേഷൻ ആയ ആരോഗ്യ സേതുവിൽ രജിസ്ട്രേഷൻ സമയത്ത് നല്കുന്ന വിവരങ്ങൾ ചോരുമെന്ന ആശങ്ക നേരത്തേ ഉയർന്നിരുന്നു. arogya sethu 13.86 കോടി ഉപയോക്താക്കളാണ് നിലവിൽ ആരോഗ്യസേതു ഉപയോഗിക്കുന്നത് സർക്കാർ കണക്കുകൾ പറയുന്നു. ആൻഡ്രോയ്ഡ് ഫോണുകളിലാണ് കൂടുതൽ പേരും ഈ ആപ്പ് ഉപയോഗിക്കുന്നത്. ആരോഗ്യസേതു ഇൻസ്റ്റാൾ ചെയ്യാൻ ഉപയോക്താക്കൾക്ക് അവരുടെ ഫോൺ നമ്പർ, പേര്, More
 
അക്കൗണ്ട് ശാശ്വതമായി ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷനുമായി  ആരോഗ്യസേതു ആപ്പ്

arogya sethu

രജിസ്റ്റർ ചെയ്ത ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ടുകൾ ശാശ്വതമായി ഇല്ലാതാക്കാനുളള സൗകര്യം അനുവദിച്ച് ആരോഗ്യ സേതു ആപ്പ്. സർക്കാറിൻ്റെ കോവിഡ്-19 കോൺടാക്റ്റ് ട്രെയ്‌സിംഗ് ആപ്ലിക്കേഷൻ ആയ ആരോഗ്യ സേതുവിൽ രജിസ്ട്രേഷൻ സമയത്ത് നല്കുന്ന വിവരങ്ങൾ ചോരുമെന്ന ആശങ്ക നേരത്തേ ഉയർന്നിരുന്നു. arogya sethu

13.86 കോടി ഉപയോക്താക്കളാണ് നിലവിൽ ആരോഗ്യസേതു ഉപയോഗിക്കുന്നത് സർക്കാർ കണക്കുകൾ പറയുന്നു. ആൻഡ്രോയ്ഡ് ഫോണുകളിലാണ് കൂടുതൽ പേരും ഈ ആപ്പ് ഉപയോഗിക്കുന്നത്.

ആരോഗ്യസേതു ഇൻസ്റ്റാൾ ചെയ്യാൻ ഉപയോക്താക്കൾക്ക് അവരുടെ ഫോൺ നമ്പർ, പേര്, സ്ഥലം, ജെൻഡർ എന്നിവ നല്കേണ്ടതുണ്ട്. ലൊക്കേഷൻ, ജിപിഎസ് എന്നിവ ആക്റ്റിവേറ്റ് ആക്കിയാലേ ആപ്പ് കൊണ്ട് പ്രയോജനമുളളൂ എന്നതിനാൽ അത്തരം വിവരങ്ങൾ കൂടി ഷെയർ ചെയ്യാൻ ഉപയോക്താക്കൾ നിർബന്ധിതരാണ്.

അക്കൗണ്ട് ഇല്ലാതാക്കാൻ സെറ്റിങ്ങ്സിൽ പുതിയ ഓപ്ഷനുണ്ട്. “എന്റെ അക്കൗണ്ട് ഇല്ലാതാക്കുക” എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് അക്കൗണ്ട് ഡിലീറ്റ് ചെയ്യാം. ഇതിനായി മൊബൈൽ നമ്പർ നൽകേണ്ടതുണ്ട്. അതോടെ, മൊബൈലിൽ നിന്ന് അപ്ലിക്കേഷനുമായി ബന്ധപ്പെട്ട ഡാറ്റ നീക്കം ചെയ്യപ്പെടും. എന്നാൽ സർക്കാർ സെർവറുകളിൽ നിന്ന് 30 ദിവസത്തിനുശേഷമേ ഇത് നീക്കം ചെയ്യപ്പെടൂ.

ഇതിനിടെ, ആപ്പിൻ്റെ പുതിയ അപ്‌ഡേറ്റ് പുറത്തിറങ്ങി. അണുബാധ ഉണ്ടാകാൻ സാധ്യതയുള്ള സമയവും സ്ഥലവും ഉപയോക്താവിനെ അറിയിക്കുന്ന വിധത്തിലാണ് പുതിയ ഫീച്ചർ പ്രവർത്തിക്കുന്നത്. മഞ്ഞ, ഓറഞ്ച് നിറങ്ങളാണ് അപകട തീവ്രത കാണിക്കുന്നത്. ഇതുവഴി മോഡറേറ്റ് റിസ്കാണോ ഉയർന്ന റിസ്കാണോ എന്ന് അറിയാനാവും. കോവിഡ് പോസിറ്റീവ് ആയ ഒരാളുമായി സമ്പർക്കത്തിൽ വന്നാൽ അത്തരം സമ്പർക്കത്തിന്റെ തീയതി, സമയം, ഏകദേശ സ്ഥാനം, ദൈർഘ്യം എന്നിവ രേഖപ്പെടുത്തും.

ആൻഡ്രോയ്ഡ് അപ്ലിക്കേഷന്റെ സോഴ്‌സ് കോഡ് സർക്കാർ ഗിറ്റ്ഹബിൽ പുറത്തിറക്കിയിട്ടുണ്ട്. ഡവലപ്പർമാർക്ക് സോഴ്‌സ് കോഡ് അവലോകനം ചെയ്യാനും, ആപ്പിൻ്റെ പ്രവർത്തനങ്ങളെക്കുറിച്ച് മനസ്സിലാക്കാനും, വ്യക്തിഗത വിവരങ്ങൾ പ്രോസസ്സ് ചെയ്യുന്നതെങ്ങനെയെന്ന് മനസിലാക്കാനും ഇത് സഹായകമാകും.

ആപ്പിൻ്റെ സേവന നിബന്ധനകളും സ്വകാര്യതാ നയവും സർക്കാർ അടുത്തിടെ മാറ്റിയിരുന്നു. സേവന നിബന്ധനകൾ പാലിക്കുന്നതിൽ ഒരു ഉപയോക്താവ് പരാജയപ്പെട്ടാലും അയാളെ സസ്‌പെൻഡ് ചെയ്യില്ല എന്നതാണ് പുതിയ മാറ്റം. ടാമ്പറിംഗ്, റിവേഴ്സ് എഞ്ചിനീയറിംഗ് എന്നിവയിലെ നിയന്ത്രണങ്ങളും നീക്കംചെയ്തിട്ടുണ്ട്.