Movie prime

കോവാക്സിൻ്റെ മൂന്നാം ഘട്ടത്തിൽ ട്രയൽ ഡോസെടുത്ത ഹരിയാന ആരോഗ്യമന്ത്രിക്ക് കോവിഡ്

co-vaccine കൊറോണ വൈറസ് വാക്സിൻ പരീക്ഷണത്തിൽ പങ്കാളിയായ ഹരിയാന ആഭ്യന്തരമന്ത്രി അനിൽ വിജിന് കോവിഡ് സ്ഥിരീകരിച്ചു. വാക്സിൻ പരീക്ഷണത്തിൻ്റെ മൂന്നാം ഘട്ടത്തിൽ ട്രയൽ ഡോസ് സ്വീകരിച്ചയാളാണ് 67 കാരനായ അനിൽ വിജ്. തനിക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് ഇന്ന് രാവിലെയാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. അംബാലയിലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ട്വിറ്റർ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. കൊറോണ വൈറസ് വാക്സിൻ ട്രയൽ ഡോസ് എടുത്ത് രണ്ടാഴ്ച കഴിഞ്ഞാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിക്കുന്നത്.താനുമായി അടുത്ത ബന്ധം പുലർത്തിയ എല്ലാവരോടും More
 
കോവാക്സിൻ്റെ മൂന്നാം ഘട്ടത്തിൽ ട്രയൽ ഡോസെടുത്ത ഹരിയാന ആരോഗ്യമന്ത്രിക്ക് കോവിഡ്

co-vaccine
കൊറോണ വൈറസ് വാക്സിൻ പരീക്ഷണത്തിൽ പങ്കാളിയായ ഹരിയാന ആഭ്യന്തരമന്ത്രി അനിൽ വിജിന് കോവിഡ് സ്ഥിരീകരിച്ചു. വാക്സിൻ പരീക്ഷണത്തിൻ്റെ മൂന്നാം ഘട്ടത്തിൽ ട്രയൽ ഡോസ് സ്വീകരിച്ചയാളാണ് 67 കാരനായ അനിൽ വിജ്. തനിക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് ഇന്ന് രാവിലെയാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. അംബാലയിലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ട്വിറ്റർ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. കൊറോണ വൈറസ് വാക്സിൻ ട്രയൽ ഡോസ് എടുത്ത് രണ്ടാഴ്ച കഴിഞ്ഞാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിക്കുന്നത്.താനുമായി അടുത്ത ബന്ധം പുലർത്തിയ എല്ലാവരോടും കോവിഡ് ടെസ്റ്റിന് തയ്യാറാവാൻ മന്ത്രി അഭ്യർഥിച്ചു. co-vaccine

രണ്ട് ഡോസ് എടുക്കേണ്ട വാക്സിൻ ആണ് കോവാക്സിൻ എന്നും
വാക്സിൻ്റെ രണ്ടാം ഡോസ് എടുത്ത് നിശ്ചിത ദിവസങ്ങൾ കഴിഞ്ഞാൽ മാത്രമേ അണുബാധയ്ക്കെതിരായ ആന്റിബോഡികൾ രൂപപ്പെടുകയുളളൂ എന്നും മന്ത്രി ഒരു ഡോസ് മാത്രമേ എടുത്തിട്ടുള്ളൂ എന്നുമാണ് ഇതു സംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ ഭാഗത്തുനിന്നുള്ള പ്രതികരണം.

ഭാരത് ബയോടെക്കിന്റെ കോവാക്സിൻ മൂന്നാംഘട്ട പരീക്ഷണത്തിന്റെ ഭാഗമായി നവംബർ 20-നാണ് ഹരിയാനയിലെ ആരോഗ്യ മന്ത്രി കൂടിയായ അനിൽ വിജിന് ട്രയൽ ഡോസ് നൽകിയത്. കോവിഡ് വാക്‌സിനായി തന്റെ സംസ്ഥാനത്തെ ആദ്യത്തെ സന്നദ്ധപ്രവർത്തകനാകുന്നു എന്ന് അദ്ദേഹം നേരത്തെ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.

ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ആദ്യ രണ്ട് ഘട്ടങ്ങളിലായി ആയിരത്തോളം പേരിൽ പരീക്ഷിച്ച കോവാക്സിൻ സുരക്ഷിതവും രോഗപ്രതിരോധ ശേഷിയുള്ളതുമാണെന്നാണ് ഭാരത് ബയോടെക് അവകാശപ്പെടുന്നത്.

ഹരിയാനയിലെ ബിജെപിയുടെ സഖ്യകക്ഷിയായ ജൻ നായക് ജനത പാർടിയുടെ(ജെജെപി) മൂന്നംഗ പ്രതിനിധി സംഘം ഇന്നലെ വിജിനെ സന്ദർശിച്ചിരുന്നു. പുതിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകർക്കെതിരെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണമെന്ന ആവശ്യം ഉന്നയിച്ചായിരുന്നു സന്ദർശനം. ജെജെപി സംസ്ഥാന അധ്യക്ഷൻ നിഷാൻ സിങ്ങ്, പാർടിയുടെ മുതിർന്ന നേതാവ് ദിഗ്‌വിജയ് സിങ്ങ് ചൗതാല എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. യോഗ ഗുരു രാംദേവും മന്ത്രിയുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.

ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന് ആഗസ്റ്റിൽ കൊറോണ ബാധിച്ചിരുന്നു. ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിൻ്റെ ചികിത്സ.
ഹരിയാനയിൽ ഇതുവരെ 2.4 ലക്ഷം പേർക്ക് വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2,539 പേരാണ് മരണമടഞ്ഞത്.