Movie prime

ഒറ്റ ദിവസം നൂറിലേറെ മരണം, മരണസംഖ്യ 1000 കടന്നു: ആശങ്ക വളർത്തി കൊറോണ

ഒറ്റ ദിവസം നൂറ്റിയെട്ട് മരണങ്ങൾ. അതിൽ നൂറ്റിമൂന്നും പകർച്ചവ്യാധിയുടെ പ്രഭവകേന്ദ്രമായി കണക്കാക്കപ്പെടുന്ന ഹുബി പ്രവിശ്യയിൽ. ചൈനയിൽ നിന്നുള്ള കൊറോണ വൈറസ് വാർത്തകൾ ആശങ്കാജനകമായി തുടരുകയാണ്. ചൈനയിൽ മാത്രം മരണമടഞ്ഞവരുടെ എണ്ണം 1016 ആണ്. ഹോങ്കോങ്ങിലും ഫിലിപ്പൈൻസിലും ഓരോ മരണങ്ങൾവീതം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊറോണ പടർന്നു പിടിച്ചതിനുശേഷം ഒറ്റദിവസം നൂറിലേറെ മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യമായാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം ചൈനയിൽ 42,638 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 2,097 സ്ഥിരീകരിച്ച കേസുകളാണ് ഹുബി പ്രവിശ്യയിൽ മാത്രം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ബീജിങ്ങിൽ ഒരു പൊതുപരിപാടിയിൽ സംസാരിച്ച ചൈനീസ് പ്രസിഡന്റ് ഷി More
 
ഒറ്റ ദിവസം നൂറിലേറെ മരണം, മരണസംഖ്യ 1000 കടന്നു: ആശങ്ക വളർത്തി കൊറോണ

ഒറ്റ ദിവസം നൂറ്റിയെട്ട് മരണങ്ങൾ. അതിൽ നൂറ്റിമൂന്നും പകർച്ചവ്യാധിയുടെ പ്രഭവകേന്ദ്രമായി കണക്കാക്കപ്പെടുന്ന ഹുബി പ്രവിശ്യയിൽ. ചൈനയിൽ നിന്നുള്ള കൊറോണ വൈറസ് വാർത്തകൾ ആശങ്കാജനകമായി തുടരുകയാണ്. ചൈനയിൽ മാത്രം മരണമടഞ്ഞവരുടെ എണ്ണം 1016 ആണ്. ഹോങ്കോങ്ങിലും ഫിലിപ്പൈൻസിലും ഓരോ മരണങ്ങൾവീതം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കൊറോണ പടർന്നു പിടിച്ചതിനുശേഷം ഒറ്റദിവസം നൂറിലേറെ മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യമായാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം ചൈനയിൽ 42,638 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 2,097 സ്ഥിരീകരിച്ച കേസുകളാണ് ഹുബി പ്രവിശ്യയിൽ മാത്രം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ബീജിങ്ങിൽ ഒരു പൊതുപരിപാടിയിൽ സംസാരിച്ച ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗ് കൊറോണ വൈറസ് വ്യാപനം ചൈനയുടെ രോഗ പ്രതിരോധ സംവിധാനത്തിലെ പോരായ്മകളെ വെളിപ്പെടുത്തുന്നതായി തുറന്നു സമ്മതിച്ചു. ഊർജിത ശ്രമങ്ങളിലൂടെ പ്രതിസന്ധിയിൽ നിന്ന് വളരെവേഗം കരകയറാൻ അദ്ദേഹം ആരോഗ്യപ്രവർത്തകരോട് ആവശ്യപ്പെട്ടതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൊറോണ വൈറസ് പടർന്നു പിടിച്ചതിനുശേഷം അപൂർവമായാണ് ചൈനീസ് പ്രസിഡന്റ് പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നത്.

ഹുബി പ്രവിശ്യയിലുള്ള വുഹാൻ നഗരത്തിലെ ഒരു ‘ലൈവ്’ മീഞ്ചന്തയാണ് വൈറസിന്റെ പ്രഭവകേന്ദ്രമായി നിലവിൽ വിലയിരുത്തപ്പെടുന്നത്.

2002-ൽ ചൈനയിൽ നിന്ന് തന്നെ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട സാർസ് രോഗത്തെപ്പോലെ കൊറോണയും ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. ലോകമെമ്പാടുമായി സാർസ് മൂലം മരണപ്പെട്ടവരുടെ എണ്ണം 774 ആണ്. പനി, ചുമ, ശ്വാസ തടസം എന്നിവയാണ് രണ്ടിന്റെയും രോഗലക്ഷണങ്ങൾ.