Movie prime

കൊറോണ അത്യാപത്ത്, കുറേക്കാലം കൂടെയുണ്ടാകുമെന്ന് ലോകാരോഗ്യ സംഘടന

ലോകത്തെ മുൾമുനയിൽ നിർത്തുന്ന കൊറോണ വൈറസ് കുറേക്കാലം ഒപ്പമുണ്ടാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഭൂരിഭാഗം രാജ്യങ്ങളിലും രോഗബാധ ഒന്നാം ഘട്ടത്തിലാണ്. ആഫ്രിക്ക, മധ്യ-തെക്കൻ അമേരിക്ക, കിഴക്കൻ യൂറോപ്പ് എന്നിവിടങ്ങളിൽ രോഗബാധിതരുടെ എണ്ണം നാൾക്കുനാൾ വർധിച്ചുവരികയാണ്. “ജാഗ്രത കൈവിടരുത്. അബദ്ധങ്ങൾ സംഭവിക്കരുത്. നമുക്ക് ഒരുപാടു ദൂരം മുന്നോട്ടു പോവേണ്ടതുണ്ട്. ഏറെക്കാലം ഈ വൈറസ് നമുക്കൊപ്പമുണ്ടാകും”, ഡബ്ല്യൂ എച്ച് ഒ ഡയറക്റ്റർ തെദ്രോസ് അഥനം ഗബ്രിയേസുസ് അഭിപ്രായപ്പെട്ടു. സാമൂഹിക അകലം പാലിക്കൽ നടപടികളിലൂടെ വൈറസ് വ്യാപനത്തിൻ്റെ വേഗം കുറയ്ക്കാൻ കഴിഞ്ഞെങ്കിലും More
 
കൊറോണ അത്യാപത്ത്, കുറേക്കാലം കൂടെയുണ്ടാകുമെന്ന് ലോകാരോഗ്യ സംഘടന

ലോകത്തെ മുൾമുനയിൽ നിർത്തുന്ന കൊറോണ വൈറസ് കുറേക്കാലം ഒപ്പമുണ്ടാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഭൂരിഭാഗം രാജ്യങ്ങളിലും രോഗബാധ ഒന്നാം ഘട്ടത്തിലാണ്. ആഫ്രിക്ക, മധ്യ-തെക്കൻ അമേരിക്ക, കിഴക്കൻ യൂറോപ്പ് എന്നിവിടങ്ങളിൽ രോഗബാധിതരുടെ എണ്ണം നാൾക്കുനാൾ വർധിച്ചുവരികയാണ്.

“ജാഗ്രത കൈവിടരുത്. അബദ്ധങ്ങൾ സംഭവിക്കരുത്. നമുക്ക് ഒരുപാടു ദൂരം മുന്നോട്ടു പോവേണ്ടതുണ്ട്. ഏറെക്കാലം ഈ വൈറസ് നമുക്കൊപ്പമുണ്ടാകും”, ഡബ്ല്യൂ എച്ച് ഒ ഡയറക്റ്റർ തെദ്രോസ് അഥനം ഗബ്രിയേസുസ് അഭിപ്രായപ്പെട്ടു.

സാമൂഹിക അകലം പാലിക്കൽ നടപടികളിലൂടെ വൈറസ് വ്യാപനത്തിൻ്റെ വേഗം കുറയ്ക്കാൻ കഴിഞ്ഞെങ്കിലും ഇപ്പോഴും “അതീവ അപകടകരമായ ” നിലയിലാണ് നാമെന്ന് അദ്ദേഹം പറഞ്ഞു. രോഗവ്യാപനം ആദ്യമുണ്ടായതും പിന്നീട് ശക്തി കുറഞ്ഞതുമായ രാജ്യങ്ങളിൽ വൈറസ് മടങ്ങിവരാനുള്ള പ്രവണത കാണിച്ചു തുടങ്ങിയിട്ടുണ്ട്.

കൊറോണ അത്യാപത്ത്, കുറേക്കാലം കൂടെയുണ്ടാകുമെന്ന് ലോകാരോഗ്യ സംഘടന

കൊറോണയ്ക്കു മുമ്പുള്ള കാലത്തേക്ക് മടങ്ങിപ്പോകാൻ അടുത്ത കാലത്തൊന്നും സാധിക്കുകയില്ല. ആഴ്ചകളോളം അടച്ചിട്ട നിലയിൽ കഴിയുന്ന ജനസമൂഹങ്ങൾ അതീവ നിരാശയിലാണ്. പഴയ നില കൈവരിക്കാനുള്ള ത്വരയിലാണ് ജീവനോപാധികൾ നഷ്ടപ്പെട്ട ജനവിഭാഗങ്ങൾ.

എത്രയും വേഗം പഴയ നില കൈവരിക്കണം എന്നാണ് ലോകാരോഗ്യ സംഘടനയും ആഗ്രഹിക്കുന്നത്. അതിനു വേണ്ടിയാണ് പ്രവർത്തിക്കുന്നത്. കുറേക്കൂടി സുരക്ഷിതവും ആരോഗ്യ പൂർണവും സുസജ്ജവുമായ ഒരു ലോകക്രമം നിലവിൽ വരുത്താനാണ് സംഘടനയുടെ ശ്രമം.

കൊറോണ വൈറസ് ബാധ കൈകാര്യം ചെയ്യുന്നതിൽ സംഘടന പരാജയപ്പെട്ടെന്ന അമേരിക്കൻ ആരോപണം ശരിയല്ലെന്ന് ഡബ്ല്യൂ എച്ച് ഒ ഡയറക്റ്റർ പറഞ്ഞു. സംഘടനയ്ക്ക് നൽകി വന്നിരുന്ന സഹായം നിർത്തിവെയ്ക്കരുതായിരുന്നു. ഫണ്ടിംഗ് നിർത്തിവെച്ച അമേരിക്കൻ തീരുമാനം പുനഃപരിശോധിക്കണം. മറ്റു രാജ്യങ്ങൾക്കുള്ള സഹായമായല്ല, മറിച്ച് അമേരിക്ക കൂടി സുരക്ഷിതമായിരിക്കാൻ അത് പ്രധാനമാണ് എന്ന കാര്യം തിരിച്ചറിയണം.

കൊറോണ അത്യാപത്ത്, കുറേക്കാലം കൂടെയുണ്ടാകുമെന്ന് ലോകാരോഗ്യ സംഘടന

കൊറോണ വൈറസ് ബാധയെ ലോകത്തിൻ്റെ മഹാമാരിയായി പ്രഖ്യാപിക്കാൻ വളരെ നേരത്തേതന്നെ സംഘടനയ്ക്ക് കഴിഞ്ഞതായി ഡബ്ല്യൂ എച്ച് ഒ ഡയറക്റ്റർ അവകാശപ്പെട്ടു. രോഗം ആദ്യം റിപ്പോർട്ട് ചെയ്ത ചൈനയ്ക്ക് പുറത്ത് നൂറിൽ താഴെ രോഗബാധിതരുള്ളപ്പോഴാണ് മഹാമാരിയായി പ്രഖ്യാപിച്ചത്.

ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം
26,26,920 ആയി ഉയർന്നു. 1,83,280 പേരാണ് മരിച്ചത്. ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ കണക്കുപ്രകാരം 185 രാജ്യങ്ങളിൽ രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.