Movie prime

കോവാക്സിൻ ആദ്യഘട്ടത്തിൽ 375 പേർക്ക്, ട്രയലുകൾ ഉടൻ ആരംഭിക്കും

Covaxin രാജ്യത്തെ ആദ്യ പ്രതിരോധ വാക്സിനായ കോവാക്സിൻ്റെ മനുഷ്യരിലുള്ള പരീക്ഷണങ്ങൾ അടുത്തയാഴ്ച ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ. ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക് ആണ് വാക്സിൻ വികസിപ്പിച്ചിട്ടുള്ളത്. Covaxin 375 പേർക്ക് നല്കിയാണ് ഹ്യൂമൻ ട്രയലുകൾക്ക് തുടക്കമിടുന്നത്. കൊറോണ വൈറസിനെതിരായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യവാക്സിൻ എന്ന നിലയിൽ കോവാക്സിൻ പരീക്ഷണങ്ങളെ ആകാംക്ഷയോടെയാണ് രാജ്യം ഉറ്റുനോക്കുന്നത്. പുനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ വേർതിരിച്ചെടുത്ത സാർസ്-കോവ്-2 വൈറസ്, വാക്സിൻ വികസനത്തിനായി ഭാരത് ബയോടെക്കിന് കൈമാറുകയായിരുന്നു.ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിൽ, പുനെയിലെ More
 
കോവാക്സിൻ ആദ്യഘട്ടത്തിൽ 375 പേർക്ക്, ട്രയലുകൾ ഉടൻ ആരംഭിക്കും
Covaxin
രാജ്യത്തെ ആദ്യ പ്രതിരോധ വാക്സിനായ കോവാക്സിൻ്റെ മനുഷ്യരിലുള്ള പരീക്ഷണങ്ങൾ അടുത്തയാഴ്ച ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ. ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക് ആണ് വാക്സിൻ വികസിപ്പിച്ചിട്ടുള്ളത്. Covaxin
375 പേർക്ക് നല്കിയാണ് ഹ്യൂമൻ ട്രയലുകൾക്ക് തുടക്കമിടുന്നത്.
കൊറോണ വൈറസിനെതിരായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യവാക്സിൻ എന്ന നിലയിൽ കോവാക്സിൻ പരീക്ഷണങ്ങളെ ആകാംക്ഷയോടെയാണ് രാജ്യം ഉറ്റുനോക്കുന്നത്.
പുനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ
വേർതിരിച്ചെടുത്ത സാർസ്-കോവ്-2 വൈറസ്, വാക്സിൻ വികസനത്തിനായി ഭാരത് ബയോടെക്കിന് കൈമാറുകയായിരുന്നു.ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിൽ, പുനെയിലെ എൻ‌ഐ‌വി എന്നിവയുമായി സഹകരിച്ച് ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത വാക്സിൻ, ഒന്നും രണ്ടും ക്ലിനിക്കൽ ഘട്ടങ്ങളിലായി 1,100-ൽ അധികം ആളുകളിലാണ് പരീക്ഷിക്കുക.
പ്രീക്ലിനിക്കൽ പഠനങ്ങളിൽ സുരക്ഷിതത്വവും രോഗപ്രതിരോധശേഷിയും പ്രകടിപ്പിച്ചതായി ഭാരത് ബയോടെക് അവകാശപ്പെട്ടിട്ടുണ്ട്. ഒന്നും രണ്ടും ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് ഡിസിജിഐ അനുമതിയും ലഭിച്ചിട്ടുണ്ട്.
ആദ്യഘട്ടത്തിൽ 375 പേരിലും രണ്ടാം ഘട്ടത്തിൽ 750 പേരിലുമാണ് പരീക്ഷണം നടത്തുന്നത്. ട്രയലുകളുടെ എൻറോൾമെന്റിനുള്ള അവസാന തീയതിയായി നിശ്ചയിച്ചിട്ടുള്ളത് ജൂലൈ 13 ആണ്.
ക്ലിനിക്കൽ പരീക്ഷണങ്ങളെല്ലാം ഓഗസ്റ്റ് 15-നകം പൂർത്തിയാക്കണം എന്ന ആവശ്യമുയർത്തി ജൂലൈ 2-ന് ഐസിഎംആർ ഡയറക്ടർ ഡോ. ബൽറാം ഭാർഗവ ട്രയൽ സൈറ്റുകൾക്കെഴുതിയ കത്ത് വിവാദമായിരുന്നു. നാല് ആഴ്ചയ്ക്കുള്ളിൽ നടത്തുന്ന പരീക്ഷണങ്ങൾ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഇടയാക്കുമെന്ന വിമർശനം ഉയർന്നു. വാക്‌സിൻ വളരെ വേഗത്തിൽ ലഭ്യമാകണം എന്നാണ് ആഗ്രഹിക്കുന്നതെങ്കിലും, പ്രഖ്യാപിച്ച ടൈംലൈൻ അസാധ്യവും യാഥാർഥ്യബോധം ഇല്ലാത്തതുമാണ് എന്ന് ബെംഗളൂരു ആസ്ഥാനമായുള്ള ഇന്ത്യൻ അക്കാദമി ഓഫ് സയൻസസ് അഭിപ്രായപ്പെട്ടിരുന്നു.
ഇതിനിടയിൽ, അഹമ്മദാബാദിലെ വാക്സിൻ ടെക്നോളജി സെന്ററിൽ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സൈകോവ് ഡി, ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് റെഗുലേറ്ററി അംഗീകാരം ലഭിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ വാക്സിൻ ആയി. മൃഗങ്ങളിൽ നടത്തിയ പരീക്ഷണം വിജയകരമായിരുന്നു. ഇമ്യൂണോജെനിക് ആണെന്ന് കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പ്രീക്ലിനിക്കൽ ടോക്സിസിറ്റി പഠനങ്ങളിലും വാക്സിൻ സുരക്ഷിതവും രോഗപ്രതിരോധശേഷിയും ഉള്ളതാണെന്ന് തെളിഞ്ഞു. ഈ മാസം 1000 പേരിൽ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തും.
നിലവിൽ ആറ് ഇന്ത്യൻ കമ്പനികളാണ് കോവിഡ്-19 വാക്‌സിൻ പരീക്ഷണങ്ങളിൽ ഏർപ്പെടുന്നത്.