Movie prime

കോവിഡ് -19 ആരോഗ്യവാന്മാരിൽ പ്രമേഹത്തിന് കാരണമാകാം എന്ന് പഠനം

കൊറോണ വൈറസ് [ Corona Virus ] ബാധിക്കുന്നത് ആരോഗ്യമുള്ള ആളുകളിൽ പ്രമേഹത്തിന് കാരണമായേക്കാമെന്ന് പഠനം. പ്രമേഹരോഗികളിൽ കോവിഡ് വൈറസ് ഗുരുതരമായ സങ്കീർണതകൾക്ക് വഴിവെയ്ക്കുമെന്ന മുന്നറിയിപ്പ് നിലനിൽക്കുന്നതിനിടെയാണ് കോവിഡ് വൈറസ് അനുബന്ധ പ്രമേഹത്തിന് [ Diabetes ] കാരണമായേക്കാം എന്ന സുപ്രധാന കണ്ടെത്തൽ ഉണ്ടായിരിക്കുന്നത്. ലണ്ടനിലെ കിംഗ്സ് കോളേജിലാണ് ഗവേഷണം നടന്നത്. ഗവേഷകർ പറയുന്നതനുസരിച്ച്, ഗ്ലൂക്കോസ് മെറ്റബോളിസത്തെ വൈറസ് കാര്യമായി സ്വാധീനിക്കുന്നുണ്ട്. പ്രമേഹം വിട്ടുമാറാത്ത രോഗങ്ങളിൽ ഒന്നാണ്, കോവിഡ്-19 ഒരു മഹാമാരിയും. രണ്ട് പാൻഡെമിക്കുകൾ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ More
 
കോവിഡ് -19 ആരോഗ്യവാന്മാരിൽ പ്രമേഹത്തിന് കാരണമാകാം എന്ന് പഠനം

കൊറോണ വൈറസ് [ Corona Virus ] ബാധിക്കുന്നത് ആരോഗ്യമുള്ള ആളുകളിൽ പ്രമേഹത്തിന് കാരണമായേക്കാമെന്ന് പഠനം. പ്രമേഹരോഗികളിൽ കോവിഡ് വൈറസ് ഗുരുതരമായ സങ്കീർണതകൾക്ക് വഴിവെയ്ക്കുമെന്ന മുന്നറിയിപ്പ് നിലനിൽക്കുന്നതിനിടെയാണ് കോവിഡ് വൈറസ് അനുബന്ധ പ്രമേഹത്തിന് [ Diabetes ] കാരണമായേക്കാം എന്ന സുപ്രധാന കണ്ടെത്തൽ ഉണ്ടായിരിക്കുന്നത്.

ലണ്ടനിലെ കിംഗ്സ് കോളേജിലാണ് ഗവേഷണം നടന്നത്. ഗവേഷകർ പറയുന്നതനുസരിച്ച്, ഗ്ലൂക്കോസ് മെറ്റബോളിസത്തെ വൈറസ് കാര്യമായി സ്വാധീനിക്കുന്നുണ്ട്. 

പ്രമേഹം വിട്ടുമാറാത്ത രോഗങ്ങളിൽ ഒന്നാണ്, കോവിഡ്-19 ഒരു മഹാമാരിയും. രണ്ട് പാൻഡെമിക്കുകൾ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ അനന്തരഫലങ്ങൾ ഞങ്ങൾ നിരീക്ഷിച്ചു വരികയാണ് , ഗവേഷകനായ പ്രൊഫസർ ഫ്രാൻസെസ്കോ റൂബിനോ പറഞ്ഞു. ടൈപ്പ് 1 ആണോ, ടൈപ്പ് 2 ആണോ അഥവാ മറ്റൊരു പുതിയ ടൈപ്പാണോ വികസിക്കുന്നതെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

‘കോവിഡിയാബ് രജിസ്ട്രി’ എന്ന ഒരു അന്താരാഷ്ട്ര ഗവേഷണ പ്രോജക്റ്റിന് രൂപം കൊടുത്തിട്ടുണ്ട്. കോവിഡ്-19 കേസുകൾ രേഖപ്പെടുത്തുന്ന ഒരു ആഗോള രജിസ്ട്രിയാണിത്. പ്രമേഹവുമായ ബന്ധപ്പെട്ട പുതിയ പഠനങ്ങൾക്ക് ഈ രജിസ്ട്രിയിൽ നിന്നുള്ള വിവരങ്ങളാണ് പ്രയോജനപ്പെടുത്തുന്നത്. കോവിഡ് -19 രോഗികളിലെ പ്രമേഹത്തിന്റെ വ്യാപ്തിയും സവിശേഷതകളും മനസിലാക്കുന്നതിനാണ് രജിസ്ട്രി ലക്ഷ്യമിടുന്നത്.

ഇതുവരെ നടത്തിയ ക്ലിനിക്കൽ നിരീക്ഷണങ്ങൾ കോവിഡ് -19 ഉം പ്രമേഹവും തമ്മിലുള്ള ദ്വിദിശ ബന്ധം കാണിക്കുന്നുണ്ട്. ഒരു വശത്ത്, കോവിഡ് -19 തീവ്രത, മരണനിരക്ക് എന്നിവയുമായി പ്രമേഹം അടുത്ത് ബന്ധപ്പെട്ടിരിക്കുന്നതായി കണ്ടെത്തി. ലോകത്ത് കോവിഡ് -19 ബാധിച്ച് മരിച്ചവരിൽ 20 മുതൽ 30 ശതമാനംവരെ  പ്രമേഹരോഗികളാണ്.  മറുവശത്ത്, കോവിഡ് -19 ഉള്ളവരിൽ പുതിയതായി ആരംഭിക്കുന്ന പ്രമേഹവും നിലവിലുള്ള പ്രമേഹത്തിന്റെ ഉപാപചയ സങ്കീർണതകളും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.  

എന്നാൽ കോവിഡ് -19 ന് കാരണമാകുന്ന സാർസ്-കോവ്-2 എന്ന വൈറസ് പ്രമേഹത്തെ എങ്ങനെ ബാധിക്കുമെന്നത് ഇപ്പോഴും വ്യക്തമല്ല.  
രോഗാണുവിനെ മനുഷ്യകോശങ്ങളിലേക്ക് പ്രവേശിക്കാൻ അനുവദിക്കുന്ന സാർസ്-കോവ്-2 വുമായി ബന്ധിപ്പിക്കുന്ന പ്രോട്ടീൻ ACE-2 ശ്വാസകോശത്തിൽ മാത്രമല്ല പാൻക്രിയാസ്,  ചെറുകുടൽ, കൊഴുപ്പ് കലകൾ, കരൾ, വൃക്ക എന്നിവയുടെ കോശങ്ങളിലേക്കും പ്രവേശിക്കുന്നതിലൂടെ  ഗ്ലൂക്കോസ് മെറ്റബോളിസത്തിന്റെ ഒന്നിലധികം സങ്കീർണ്ണമായ പ്രവർത്തനങ്ങൾക്ക് കാരണമാകുമെന്ന് ഗവേഷകർ അനുമാനിക്കുന്നു.  

കോവിഡ് -19 അനുബന്ധ പ്രമേഹം എങ്ങനെ വികസിക്കുന്നുവെന്ന് മനസിലാക്കാൻ ഇൻസുലിൻ സ്രവണ ശേഷി, ഇൻസുലിൻ പ്രതിരോധം,  ആന്റിബോഡിനില എന്നിവ ശേഖരിക്കുന്ന ക്ലിനിക്കൽ ഡാറ്റയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഗവേഷക സ്റ്റെഫാനി അമിയേൽ പറഞ്ഞു.