Movie prime

കോവിഡ്-19 വൈറസ് രോഗികളുടെ ഹൃദയകോശങ്ങളെ നേരിട്ട് ബാധിക്കുമെന്ന് പഠനം

covid-19 സാർസ്-കോവ്-2 (കൊറോണ വൈറസ്) ഹൃദയകോശങ്ങളെ നേരിട്ട് ബാധിക്കുമെന്ന് ഇന്ത്യൻ വംശജനായ ഗവേഷകന്റെ നേതൃത്വത്തിലുള്ള യുഎസ് ശാസ്ത്രസംഘം കണ്ടെത്തി. കോവിഡ്-19 രോഗികളിലെ ഹൃദയകോശങ്ങളിൽ വൈറസ് നേരിട്ട് ബാധിക്കാൻ സാധ്യതയുണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു.covid-19 സെൽ റിപ്പോർട്ട്സ് മെഡിസിൻ ജേണലിലാണ് ഈ കണ്ടെത്തൽ പ്രസിദ്ധികരിച്ചിട്ടുള്ളത്. സ്റ്റെം സെൽ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച ഹൃദയ പേശി കോശങ്ങൾ ഉപയോഗിച്ചായിരുന്നു ഗവേഷണം. വ്യക്തികളുടെ രക്തത്തിൽ നിന്നോ ചർമകോശങ്ങളിൽ നിന്നോ നിർമിച്ച ഹ്യൂമൻ ഇൻഡ്യൂസ്ഡ് പ്ലൂരിപൊട്ടന്റ് സ്റ്റെം സെല്ലുകളാണ് (ഐ പി എസ് സി) ഗവേഷകർ More
 
കോവിഡ്-19 വൈറസ് രോഗികളുടെ ഹൃദയകോശങ്ങളെ നേരിട്ട് ബാധിക്കുമെന്ന് പഠനം

covid-19

സാർസ്-കോവ്-2 (കൊറോണ വൈറസ്) ഹൃദയകോശങ്ങളെ നേരിട്ട് ബാധിക്കുമെന്ന് ഇന്ത്യൻ വംശജനായ ഗവേഷകന്റെ നേതൃത്വത്തിലുള്ള യുഎസ് ശാസ്ത്രസംഘം കണ്ടെത്തി. കോവിഡ്-19 രോഗികളിലെ ഹൃദയകോശങ്ങളിൽ വൈറസ് നേരിട്ട് ബാധിക്കാൻ സാധ്യതയുണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു.covid-19

സെൽ റിപ്പോർട്ട്സ് മെഡിസിൻ ജേണലിലാണ് ഈ കണ്ടെത്തൽ പ്രസിദ്ധികരിച്ചിട്ടുള്ളത്. സ്റ്റെം സെൽ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച ഹൃദയ പേശി കോശങ്ങൾ ഉപയോഗിച്ചായിരുന്നു ഗവേഷണം.

വ്യക്തികളുടെ രക്തത്തിൽ നിന്നോ ചർമകോശങ്ങളിൽ നിന്നോ നിർമിച്ച ഹ്യൂമൻ ഇൻഡ്യൂസ്ഡ് പ്ലൂരിപൊട്ടന്റ് സ്റ്റെം സെല്ലുകളാണ് (ഐ പി എസ് സി) ഗവേഷകർ ഈ പഠനത്തിനായി ഉപയോഗിച്ചത്. വ്യക്തിയുടെ ഡിഎൻഎ വഹിക്കുന്ന ശരീരത്തിലെ ഏത് തരം കോശങ്ങളിൽ നിന്നും ഇത്തരം സ്റ്റെം സെല്ലുകൾ നിർമിക്കാൻ കഴിയും.

“സ്റ്റെം സെൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ച ഹൃദയകോശങ്ങൾ കൊറോണ വൈറസ് അണുബാധയ്ക്ക് ഇരയാകുന്നുവെന്ന് മാത്രമല്ല, ഹൃദയപേശികളിലെ കോശങ്ങൾക്കുള്ളിൽ ഈ വൈറസുകൾ വേഗത്തിൽ വിഭജിക്കപ്പെടുമെന്നും കണ്ടെത്തി,” അമേരിക്കയിലെ സിഡാർസ്-സിനായി ബോർഡ് ഓഫ് ഗവർണേഴ്സ് റീജനറേറ്റീവ് മെഡിസിൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായ അരുൺ ശർമ പറഞ്ഞു.

അണുബാധയ്ക്കുശേഷം 72 മണിക്കൂർ കഴിയുന്നതോടെ ഹൃദയകോശങ്ങൾക്ക് സ്പന്ദിക്കാനുള്ള കഴിവിൽ മാറ്റം വരുന്നതായി പഠനത്തിൽ തെളിഞ്ഞു. അത് സുപ്രധാന കാര്യമാണെന്ന് ഡോ.ശർമ്മ പറയുന്നു. കോവിഡ്-19 രോഗികളിൽ പലർക്കും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിലും കാരണങ്ങൾ വ്യക്തമല്ല. രോഗബാധയ്ക്കു മുമ്പേയുള്ള ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ അല്ലെങ്കിൽ അണുബാധയുടെ ഫലമായുണ്ടാകുന്ന വീക്കം (ഇൻഫ്ലമേഷൻ), ഓക്സിജന്റെ അഭാവം എന്നിവയെല്ലാം കാരണമാകാം.

ഹൃദയത്തിലെ വ്യക്തിഗത പേശി കോശങ്ങളെ സാർസ്-കോവ്-2 വൈറസ് നേരിട്ട് ബാധിക്കുമെന്നതിന് ഇതുവരെ പരിമിതമായ തെളിവുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതു കൊണ്ടുതന്നെ പുതിയ കണ്ടെത്തൽ സുപ്രധാനമായി കരുതപ്പെടുന്നു.

സ്റ്റെം സെൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ച ഹൃദയകോശങ്ങൾ അണുബാധയ്ക്ക് ഇരയാകുമ്പോൾ അവയുടെ ജീൻ എക്സ്പ്രഷൻ പ്രൊഫൈലിൽ മാറ്റം വരുന്നതായും പഠനം കണ്ടെത്തി. കോശങ്ങളെ വൈറസ് സജീവമായി ബാധിക്കുന്നതോടെ വൈറസിനെ തുരത്താനുള്ള സ്വതസിദ്ധമായ സെല്ലുലാർ ‘പ്രതിരോധ സംവിധാനങ്ങൾ’ കൂടി സജീവമാകുമെന്നുമാണ് ഗവേഷകർ കരുതുന്നത്.

“പ്രധാനമായും ശ്വാസകോശത്തെ ബാധിക്കുന്ന രോഗ ലക്ഷണങ്ങളാണ് കോവിഡ് ബാധയ്ക്ക് അടിസ്ഥാനമായി നാം സ്വീകരിക്കുന്നത്. എന്നാൽ ഹൃദയമിടിപ്പിൽ വരുന്ന ഏറ്റക്കുറച്ചിലുകളും താളപ്പിഴകളും(അരിത് മിയ) ഹൃദയാഘാതം, വൈറൽ മയോകാർഡൈറ്റിസ് തുടങ്ങിയ ഹൃദയസംബന്ധമായ സങ്കീർണതകളും ലക്ഷണങ്ങളിൽ ഉൾപ്പെടുത്താവുന്നതാണ്,” ഗവേഷകനായ ക്ലൈവ് സ്വെൻ‌സെൻ പറഞ്ഞു.

“വൈറസ് ബാധമൂലം വൻതോതിൽ ഇൻഫ്ലമേഷൻ (വീക്കം) സംഭവിച്ചേക്കാം. എന്നാൽ കോവിഡ്-19 വൈറസ് ഹൃദയത്തെ നേരിട്ട് ബാധിക്കുമെന്ന് തന്നെയാണ് കണ്ടെത്തൽ സൂചിപ്പിക്കുന്നത്,” സ്വെൻ‌സെൻ കൂട്ടിച്ചേർത്തു.

സ്റ്റെം സെൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ച ഹൃദയകോശങ്ങളിൽ ധാരാളമായി പകർപ്പുകൾ സൃഷ്ടിക്കാനുള്ള വൈറസുകളുടെ കഴിവിനെ തടയാൻ എസിഇ 2 ആന്റിബോഡി ഉപയോഗിച്ചുള്ള ചികിത്സകൊണ്ട് കഴിയുന്നതായും പഠനത്തിലൂടെ തെളിഞ്ഞിട്ടുണ്ട്.