Movie prime

കോവിഡ് ബീജോത്പാദന ശേഷിയെ ബാധിക്കുന്നതായി കണ്ടെത്തൽ

Covid കോവിഡ് ബാധിച്ച പുരുഷന്മാരിൽ ബീജോത്പാദന ശേഷിയിൽ കുറവ് വരുന്നതായി പഠനം. ബീജ കോശങ്ങളുടെ ഗുണനിലവാരം കുറയുന്നതിനും കോശങ്ങളുടെ വീക്കത്തിനും നാശത്തിനും കോവിഡ് ബാധ കാരണമാകുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ജർമനിയിലെ ജസ്റ്റസ് ലീബിഗ് സർവകലാശാലയ്ക്കു കീഴിലുള്ള ബയോ മെഡിക്കൽ റിസർച്ച് സെൻ്റർ സെൽറ്റേഴ്സ്ബർഗിലെ(ബി എഫ് എസ്) ഗവേഷകരാണ് നിർണായകമായ കണ്ടെത്തലിന് പിന്നിലുള്ളത്. Covid പൂർണ ആരോഗ്യവാന്മാരായ 105 പുരുഷന്മാരെയും കോവിഡ് ബാധിച്ച 84 പുരുഷന്മാരെയും പത്ത് ദിവസത്തെ ഇടവേളയിലായി 60 ദിവസമാണ് നിരീക്ഷണത്തിന് വിധേയമാക്കിയത്. റിപ്രൊഡക്ഷൻ ജേണലിലാണ് More
 
കോവിഡ് ബീജോത്പാദന ശേഷിയെ ബാധിക്കുന്നതായി കണ്ടെത്തൽ

Covid
കോവിഡ് ബാധിച്ച പുരുഷന്മാരിൽ ബീജോത്പാദന ശേഷിയിൽ കുറവ് വരുന്നതായി പഠനം. ബീജ കോശങ്ങളുടെ ഗുണനിലവാരം കുറയുന്നതിനും കോശങ്ങളുടെ വീക്കത്തിനും നാശത്തിനും കോവിഡ് ബാധ കാരണമാകുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ജർമനിയിലെ ജസ്റ്റസ് ലീബിഗ് സർവകലാശാലയ്ക്കു കീഴിലുള്ള ബയോ മെഡിക്കൽ റിസർച്ച് സെൻ്റർ
സെൽറ്റേഴ്സ്ബർഗിലെ(ബി എഫ് എസ്) ഗവേഷകരാണ് നിർണായകമായ കണ്ടെത്തലിന് പിന്നിലുള്ളത്. Covid

പൂർണ ആരോഗ്യവാന്മാരായ 105 പുരുഷന്മാരെയും കോവിഡ് ബാധിച്ച 84 പുരുഷന്മാരെയും പത്ത് ദിവസത്തെ ഇടവേളയിലായി 60 ദിവസമാണ് നിരീക്ഷണത്തിന് വിധേയമാക്കിയത്. റിപ്രൊഡക്ഷൻ ജേണലിലാണ്
ഗവേഷണ ഫലങ്ങൾ പ്രസിദ്ധീകരിച്ചത്.

കോവിഡ് ബാധിതരുടെ ശ്വാസ കോശങ്ങളിൽ കാണപ്പെടുന്ന റിസപ്റ്ററുകൾ വൃഷണങ്ങളിലും കണ്ടെത്തിയതോടെയാണ് കോവിഡ് ബാധ പ്രത്യുത്പാദന ശേഷിയെ ബാധിക്കുമോ എന്ന ആശങ്ക ഉടലെടുത്തത്. കോവിഡ് വൈറസുകളെ പ്രത്യുത്പാദനവുമായി ബന്ധപ്പെടുത്തിയുള്ള ഒരു പഠനം ലോകത്ത് ആദ്യമായാണ് നടക്കുന്നതെന്ന് ജർമൻ ഗവേഷകർ അവകാശപ്പെട്ടു.

ബീജകോശങ്ങളുടെ പ്രവർത്തനം, റിപ്രൊഡക്റ്റീവ് ഹോർമോണുകളുടെ രൂപീകരണം എന്നിവയെ കോവിഡ് ദോഷകരമായി ബാധിക്കുന്നതായി ഗവേഷകർ വ്യക്തമാക്കി. എന്നാൽ ഇത് പ്രത്യുത്പാദന ശേഷിയെ ഗുരുതരമായി ബാധിക്കുമോ എന്ന കാര്യത്തിൽ വേണ്ടത്ര വ്യക്തത കൈവന്നിട്ടില്ല. രോഗ തീവ്രതയ്ക്ക് അനുസരിച്ചാവാം റിപ്രൊഡക്റ്റീവ് വ്യവസ്ഥയുടെ പ്രവർത്തനത്തിൽ കുറവ് വരുന്നത് എന്നാണ് ശാസ്ത്രജ്ഞരുടെ പ്രാഥമിക നിഗമനം.