Movie prime

കുതിച്ചുയർന്ന് മൂന്നാം തരംഗം, രോഗികളുടെ എണ്ണം ഒരു കോടി കടന്ന ആദ്യരാജ്യമായി അമേരിക്ക

Covid മൂന്നാം തരംഗത്തിൽ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയർന്നതോടെ 10 ദശലക്ഷം രോഗികൾ എന്ന ലോക റെക്കോഡ് നേടി അമേരിക്ക. റോയിട്ടേഴ്സ് റിപ്പോർട്ടു പ്രകാരം, വൈറസിന്റെ മൂന്നാമത്തെ തരംഗം രാജ്യത്തുടനീളം ഉയർന്നുവരികയാണ്. Covid ആഗോളതലത്തിൽ കൊറോണ വൈറസ് കേസുകൾ 50 ദശലക്ഷം കവിഞ്ഞ അതേ ദിവസം തന്നെയാണ് അമേരിക്കയിൽ മാത്രം രോഗികളുടെ എണ്ണം ഒരു കോടി കടക്കുന്നത്.കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ഒരു ദശലക്ഷം കേസുകളാണ് അമേരിക്കയിൽ മാത്രം റിപ്പോർട്ട് ചെയ്തത്. 293 ദിവസം മുമ്പ് വാഷിംഗ്ടൺ സ്റ്റേറ്റിലാണ് More
 
കുതിച്ചുയർന്ന് മൂന്നാം തരംഗം, രോഗികളുടെ എണ്ണം ഒരു കോടി കടന്ന ആദ്യരാജ്യമായി അമേരിക്ക

Covid
മൂന്നാം തരംഗത്തിൽ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയർന്നതോടെ 10 ദശലക്ഷം രോഗികൾ എന്ന ലോക റെക്കോഡ് നേടി അമേരിക്ക. റോയിട്ടേഴ്‌സ് റിപ്പോർട്ടു പ്രകാരം, വൈറസിന്റെ മൂന്നാമത്തെ തരംഗം രാജ്യത്തുടനീളം ഉയർന്നുവരികയാണ്. Covid

ആഗോളതലത്തിൽ കൊറോണ വൈറസ് കേസുകൾ 50 ദശലക്ഷം കവിഞ്ഞ അതേ ദിവസം തന്നെയാണ് അമേരിക്കയിൽ മാത്രം രോഗികളുടെ എണ്ണം ഒരു കോടി കടക്കുന്നത്.കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ഒരു ദശലക്ഷം കേസുകളാണ് അമേരിക്കയിൽ മാത്രം റിപ്പോർട്ട് ചെയ്തത്. 293 ദിവസം മുമ്പ് വാഷിംഗ്ടൺ സ്റ്റേറ്റിലാണ് കൊറോണ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. ഇന്നലെ മാത്രം 1,31,420 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഏഴു ദിവസവും നിത്യേന ഒരു ലക്ഷത്തിലധികം പേർക്ക് രോഗം സ്ഥിരീകരിക്കുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ഇതേവരെ 2,37,000 അമേരിക്കക്കാരാണ് വൈറസ് ബാധിച്ച് മരിച്ചത്.

മഹാമാരിയെ കൈകാര്യം ചെയ്തതിൽ ഡൊണാൾഡ് ട്രമ്പിന് സംഭവിച്ച പാളിച്ചകളെ രൂക്ഷമായി വിമർശിച്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ച നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ, പകർച്ചവ്യാധിയെ നേരിടുന്നതിന് താൻ മുൻ‌ഗണന നൽകുമെന്ന് രാജ്യത്തോടുള്ള ആദ്യത്തെ അഭിസംബോധനയിൽ ഉറപ്പു നൽകിയിട്ടുണ്ട്.

മുൻ സർജൻ ജനറൽ വിവേക് മൂർത്തിയും മുൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ കമ്മീഷണർ ഡേവിഡ് കെസ്ലറും നയിക്കുന്ന 12 അംഗ ടാസ്‌ക് ഫോഴ്‌സിനെ ബൈഡൻ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്. ജനുവരിയിൽ അധികാരമേറ്റയുടൻ രോഗ നിയന്ത്രണത്തിനുള്ള ഒരു സമഗ്ര ബ്ലൂപ്രിന്റ് വികസിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തം ടാസ്‌ക് ഫോഴ്‌സിന് നൽകുമെന്നും കരുതപ്പെടുന്നു. നോർത്ത് ഡക്കോട്ട, സൗത്ത് ഡക്കോട്ട, വിസ്കോൺസിൻ, അയോവ, നെബ്രാസ്ക എന്നിവയാണ് കോവിഡ് ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട യുഎസ് സംസ്ഥാനങ്ങൾ.