Movie prime

കോവിഡ് വാക്സിൻ: ഗുരുതര രോഗങ്ങൾ ഉള്ളവർക്ക് കോ-വിൻ വഴി സ്വയം രജിസ്ട്രേഷൻ അനുവദിച്ചേക്കും

covid Vaccine കോവിഡ് വാക്സിൻ വിതരണത്തിന് രാജ്യം തയ്യാറെടുക്കുന്നതിനിടയിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്ക് (കോമോർബിഡിറ്റി) സ്വയം രജിസ്ട്രേഷൻ അനുവദിക്കാൻ നീക്കം. മുൻഗണനാ ക്രമം നിശ്ചയിക്കുന്നതിൻ്റെ ഭാഗമായാണ് ഗുരുതരമായ മറ്റ് അസുഖങ്ങൾ ഉള്ളവരുടെ ഡാറ്റ ബേസ് തയ്യാറാക്കുന്നത്. covid Vaccine ഭൂരിപക്ഷം സംസ്ഥാനങ്ങളിലും നിലവിൽ അത്തരം കോമോർബിഡിറ്റി ഉള്ളവരുടെ പട്ടിക ഇല്ല. പ്രമേഹം, രക്തസമ്മർദം, ഹൃദയരോഗങ്ങൾ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരുടെ കൃത്യമായ ഡാറ്റ ബേസ് ഇല്ലാത്തതിനാൽ അത്തരം രോഗികൾക്ക് മൊബൈൽ ആപ്പ് More
 
കോവിഡ് വാക്സിൻ: ഗുരുതര രോഗങ്ങൾ ഉള്ളവർക്ക് കോ-വിൻ വഴി സ്വയം രജിസ്ട്രേഷൻ അനുവദിച്ചേക്കും

covid Vaccine
കോവിഡ് വാക്സിൻ വിതരണത്തിന് രാജ്യം തയ്യാറെടുക്കുന്നതിനിടയിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്ക് (കോമോർബിഡിറ്റി) സ്വയം രജിസ്ട്രേഷൻ അനുവദിക്കാൻ നീക്കം. മുൻഗണനാ ക്രമം നിശ്ചയിക്കുന്നതിൻ്റെ ഭാഗമായാണ് ഗുരുതരമായ മറ്റ് അസുഖങ്ങൾ ഉള്ളവരുടെ ഡാറ്റ ബേസ് തയ്യാറാക്കുന്നത്. covid Vaccine

ഭൂരിപക്ഷം സംസ്ഥാനങ്ങളിലും നിലവിൽ അത്തരം കോമോർബിഡിറ്റി ഉള്ളവരുടെ പട്ടിക ഇല്ല. പ്രമേഹം, രക്തസമ്മർദം, ഹൃദയരോഗങ്ങൾ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരുടെ കൃത്യമായ ഡാറ്റ ബേസ് ഇല്ലാത്തതിനാൽ അത്തരം രോഗികൾക്ക് മൊബൈൽ ആപ്പ് വഴി സ്വയം രജിസ്റ്റർ ചെയ്യാനുള്ള സംവിധാനത്തെ കുറിച്ചാണ് സർക്കാർ ആലോചിക്കുന്നത്.

ഉത്ഭവസ്ഥലം മുതൽ വാക്സിൻ്റെ നീക്കം ടാഗ് ചെയ്തും ട്രാക്കു ചെയ്തും സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കാനാണ് ആലോചന. വാക്സിൻ വിതരണത്തിനുള്ള തയ്യാറെടുപ്പിൻ്റെ ഒരു സുപ്രധാന വശം അവ ഇ-ടാഗ് ചെയ്യുക എന്നതാണ്. പോർട്ടുകളും മരുന്ന് കമ്പനികളും ഉൾപ്പെടെയുള്ള ഉത്ഭവസ്ഥലം മുതൽ ഡോസ് സ്വീകരിക്കുന്ന വ്യക്തികൾ വരെയുള്ള വാക്സിൻ്റെ നീക്കത്തെ ഇലക്ട്രോണിക് രീതിയിൽ ടാഗുചെയ്യുകയും ട്രാക്കുചെയ്യുകയും വേണം.

2015 മുതൽ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വാക്സിൻ ഇന്റലിജൻസ് നെറ്റ്‌വർക്കിന്റെ (ഇ-വിൻ) നവീകരിച്ച പതിപ്പായ കോ-വിൻ അപ്ലിക്കേഷൻ ഇതിനായി പ്രവർത്തന സജ്ജമാക്കും. കോൾഡ് ചെയിനുകളിൽ എത്തുന്നതു വരെയുള്ള നീക്കം ഇ-വിനും തുടർന്നുള്ളത് കോ-വിനുമാണ് ട്രാക്കുചെയ്യുക. വാക്സിൻ സ്വീകരിക്കുന്ന ഓരോ വ്യക്തിക്കും തീയതി, സ്ഥലം, വാക്സിൻ എടുത്ത സമയം തുടങ്ങിയ വിശദാംശങ്ങൾ അടങ്ങിയ ഒരു സന്ദേശം ലഭിക്കും. വാക്സിൻ നിർമാതാക്കളുടെ പേരും ഇതിൽ ഉണ്ടാകും. തുടർന്ന് ഡിജിറ്റൽ ആയി സർട്ടിഫിക്കറ്റും ലഭ്യമാക്കും.

ആദ്യ രണ്ട് റൗണ്ട് കുത്തിവെപ്പുകളുടെ ഗുണഭോക്തൃ ഡാറ്റ രജിസ്റ്റർ ചെയ്യുന്നത് സർക്കാർ നേരിട്ടാണെങ്കിൽ മൂന്നാം റൗണ്ടിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്ക് നൽകുന്ന വാക്സിനേഷൻ്റെ രജിസ്ട്രേഷൻ വ്യക്തികൾ സ്വയം ചെയ്യുന്ന രീതിയിൽ ആവാനാണ് സാധ്യത.

നവീകരണത്തിന്റെ ഭാഗമായി, വ്യക്തികളെ സ്വയം രജിസ്റ്റർ ചെയ്യാൻ അനുവദിക്കുന്നതിനുള്ള ഓപ്ഷനും കോ-വിൻ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വാക്സിനേഷന് പരിഗണിക്കുന്നതിന് മുമ്പായി പ്രാദേശിക അധികൃതർ അത്തരം അപേക്ഷകളുടെ ആധികാരികത ഉറപ്പു വരുത്തും. ആരോഗ്യ പ്രവർത്തകരുടെ വിവരങ്ങൾ ഉൾക്കൊള്ളിക്കുന്നതിനാൽ നിലവിൽ ഈ ഓപ്ഷൻ ഡിസേബിൾ ചെയ്തിരിക്കുകയാണെന്ന് വാക്സിനേഷൻ പ്രക്രിയയ്ക്ക് നേതൃത്വം നൽകുന്ന നാഷണൽ ഹെൽത്ത് മിഷന്റെ(എൻഎച്ച്എം) ഡയറക്ടർമാരിൽ ഒരാളായ അരുന്ധതി ചന്ദ്രശേഖർ പറഞ്ഞു.

സർക്കാരുകൾക്ക് തന്നെഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉളളവരുടെ ഡാറ്റ ശേഖരിക്കാനും അവ കോ-വിൻ ആപ്പിൽ അപ്‌ലോഡ് ചെയ്യാനുമുള്ള ഓപ്ഷൻ ഇപ്പോഴുമുണ്ടെങ്കിലും സംസ്ഥാനങ്ങളിൽ നിന്നുള്ള വൻ ഡാറ്റ ആവശ്യമായതിനാൽ നിശ്ചിത സമയപരിധിക്കുള്ളിൽ അവ പ്രായോഗികമാകില്ല എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.സർക്കാരുകളുടെ പക്കൽഅത്തരം ഡാറ്റ ലഭ്യമല്ലാത്ത പക്ഷവും അതിനായി ആസൂത്രണം ചെയ്ത സർവേകൾ പൂർത്തിയാവാത്ത സാഹചര്യത്തിലു മാണ് സ്വയം രജിസ്ട്രേഷൻ അനുവദിക്കുന്നത്. ഇക്കാര്യത്തിൽവ്യക്തമായ തീരുമാനങ്ങൾ ഇതുവരെ കൈക്കൊണ്ടിട്ടില്ല. കേന്ദ്രതല സമിതി വിവിധ മാർഗങ്ങൾ പരിശോധിച്ചു വരികയാണ്.

കോമോർബിഡിറ്റി ഉള്ള ആളുകളെ എങ്ങനെ തിരിച്ചറിയാം എന്നതിനെപ്പറ്റി അന്തിമമായ ഒരു തീരുമാനം കൈക്കൊണ്ടിട്ടില്ല. എങ്കിലും എൻ‌സി‌ഡിയുടെ (സാംക്രമികേതര രോഗങ്ങൾ) ദേശീയ രജിസ്റ്റർ, സെൽഫ് രജിസ്ട്രേഷൻ തുടങ്ങി വിവിധ മാർഗങ്ങൾ പരിഗണനയിലുണ്ട്. ഐ‌സി‌എം‌ആറിന്റെയും മറ്റ് വിദഗ്ധ സമിതികളുടെയും അഭിപ്രായവും ഇക്കാര്യത്തിൽ പരിഗണിക്കും. കർണാടക, മുംബൈ തുടങ്ങിയ സംസ്ഥാനങ്ങളിൽ നടത്തിയ വീടുതോറുമുള്ള സർവേ രീതിയും പരിഗണിച്ചേക്കും.

ജനസംഖ്യയുടെ 15 മുതൽ 20 ശതമാനം വരെയുള്ള ആളുകൾക്ക് കോമോർബിഡിറ്റി ഉണ്ടാകാം എന്നാണ് കണക്കുകൂട്ടുന്നത്. എൻ‌സി‌ഡി ഡാറ്റ ശേഖരണം പൂർ‌ത്തിയായിട്ടില്ല. 2019 ഒക്ടോബറിൽ ‌ആരംഭിച്ച ‌ എൻറോൾമെൻ്റിൽ ഭാഗികമായ വിവരങ്ങളാണ് ശേഖരിക്കാനായത്. കൂടാതെ, മൂന്നിലൊന്ന് ഡാറ്റ മാത്രമേ ഡിജിറ്റൈസ് ചെയ്തിട്ടുള്ളൂ. ഉടൻ തന്നെ ഒരു സജീവ സർവേ ആരംഭിക്കുമെന്നും 2022-ഓടെ വിവരശേഖരണം പൂർത്തിയാക്കുമെന്നും അധികൃതർ അവകാശപ്പെടുന്നു.