Movie prime

ത്വക്കിലെ മാറ്റങ്ങൾ നോക്കി പ്രമേഹത്തെ തിരിച്ചറിയാം

Diabetes ഇന്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷന്റെ കണക്കനുസരിച്ച് ആഗോളതലത്തിൽ 42.5 കോടി ആളുകൾ പ്രമേഹ രോഗികളാണ്. 2045-ഓടെ രോഗികളുടെ എണ്ണം 62.9 കോടിയായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആശങ്കാജനകമാണ് ഈ കണക്കുകൾ എന്ന് കാണാം. മറ്റ് നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന വിട്ടുമാറാത്ത രോഗമാണ് പ്രമേഹം. ചർമം ഉൾപ്പെടെ ശരീരത്തിന്റെ പല ഭാഗങ്ങളെയും പ്രമേഹം ബാധിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് എത്രയും വേഗം പരിശോധിക്കേണ്ടതുണ്ടെന്ന് സൂചിപ്പിക്കുന്ന വിധത്തിൽ ചർമത്തിൽ ഉണ്ടാകുന്ന ആറ് മാറ്റങ്ങളെക്കുറിച്ചാണ് താഴെ പറയുന്നത്. മഞ്ഞ, ചുവപ്പ്, തവിട്ട് More
 
ത്വക്കിലെ മാറ്റങ്ങൾ നോക്കി പ്രമേഹത്തെ തിരിച്ചറിയാം

Diabetes

ഇന്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷന്റെ കണക്കനുസരിച്ച് ആഗോളതലത്തിൽ 42.5 കോടി ആളുകൾ പ്രമേഹ രോഗികളാണ്. 2045-ഓടെ രോഗികളുടെ എണ്ണം 62.9 കോടിയായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആശങ്കാജനകമാണ് ഈ കണക്കുകൾ എന്ന് കാണാം.

മറ്റ് നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുന്ന വിട്ടുമാറാത്ത രോഗമാണ് പ്രമേഹം. ചർമം ഉൾപ്പെടെ ശരീരത്തിന്റെ പല ഭാഗങ്ങളെയും പ്രമേഹം ബാധിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് എത്രയും വേഗം പരിശോധിക്കേണ്ടതുണ്ടെന്ന് സൂചിപ്പിക്കുന്ന വിധത്തിൽ ചർമത്തിൽ ഉണ്ടാകുന്ന ആറ് മാറ്റങ്ങളെക്കുറിച്ചാണ് താഴെ പറയുന്നത്.

മഞ്ഞ, ചുവപ്പ്, തവിട്ട് നിറങ്ങളിലുള്ള പാടുകൾ

ചർമത്തിന്റെ ഈ അവസ്ഥയെ നെക്രോബയോസിസ് ലിപ്പോയ്ഡിക്ക എന്നാണ് വിളിക്കുന്നത്. മുഖക്കുരുവിന് സമാനമായ വിധത്തിൽ കുരുക്കൾ പോലെയാണ് ഇത് കാണപ്പെടുന്നത്. ക്രമേണ ഇവയ്ക്ക് കട്ടി കൂടുകയും വീർക്കുകയും ചെയ്യും. ചർമത്തിൽ ഇത് തടിച്ച പാടുകളായി മാറുന്നു. സാധാരണയായി ചുവപ്പ്, മഞ്ഞ, തവിട്ട് നിറങ്ങളിലാണ് കാണപ്പെടുന്നത്.

ത്വക്കിലെ മാറ്റങ്ങൾ നോക്കി പ്രമേഹത്തെ തിരിച്ചറിയാം

ചുറ്റുമുള്ള ചർമം തിളക്കമുള്ളതായി മാറും. ഇതിലൂടെ രക്തക്കുഴലുകൾ കാണാനാകും. ചൊറിച്ചിലും വേദനയും അനുഭവപ്പെടുകയും ചെയ്യും.
ഇത്തരം പാടുകൾ കണ്ടാൽ, ഉടനടി രക്തത്തിലെ പഞ്ചസാര പരിശോധിക്കണം.

വെൽവെറ്റ് പോലെ ഇരുണ്ട പാടുകൾ

കഴുത്തിലോ, കക്ഷത്തിലോ, അരക്കെട്ടിലോ ഇരുണ്ട പാടുകളായാണ് ഇവ കാണപ്പെടാറ്. രക്തത്തിൽ ധാരാളം ഇൻസുലിൻ ഉണ്ടെന്നതിൻ്റെ സൂചനയായി ഇത് മനസ്സിലാക്കാൻ കഴിയും. പ്രീ ഡയബറ്റിസിന്റെ ലക്ഷണമാണ് ഈ പാടുകൾ. മെഡിക്കൽ രംഗത്ത് ഇത് അറിയപ്പെടുന്നത് അകാന്തോസിസ് നൈഗ്രിക്കൻസ് എന്നാണ്.

ത്വക്കിലെ മാറ്റങ്ങൾ നോക്കി പ്രമേഹത്തെ തിരിച്ചറിയാം

കുമിളകൾ

ഇത് വളരെ സാധാരണമല്ലെങ്കിലും, ചില സന്ദർഭങ്ങളിൽ, രോഗികളുടെ ചർമത്തിൽ പൊള്ളൽ ഏറ്റതു മൂലമുള്ള കുമിളകൾ പോലെ പ്രത്യക്ഷപ്പെടാറുണ്ട്. വലിപ്പമുള്ള ഒരു കുമിളയോ, അല്ലെങ്കിൽ ഒരു കൂട്ടം കുമിളകളോ, അതുമല്ലെങ്കിൽ രണ്ടും കൂടിയോ കാണാം. സാധാരണയായി കൈയിലോ, കാലിലോ, കൈത്തണ്ടയിലോ ഒക്കെയാണ് ഇവ കാണാറ്. ഗുരുതരമായ പൊള്ളലേറ്റാൽ ഉണ്ടാകുന്ന കുമിളകൾ പോലെയാണ് ഇവ കാണപ്പെടുക. പൊള്ളൽ കുമിളകളിൽ നിന്ന് വ്യത്യസ്തമായി ഇവയ്ക്ക് വേദന ഉണ്ടാകാറില്ല.

ത്വക്കിലെ മാറ്റങ്ങൾ നോക്കി പ്രമേഹത്തെ തിരിച്ചറിയാം

മുറിവ് ഉണങ്ങാൻ താമസം

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായാൽ അത് രക്തചംക്രമണത്തെ ബാധിക്കും. നാഡികളുടെ തകരാറിനും കാരണമാകും. രക്തചംക്രമണത്തിലെ താളപ്പിഴകളും ഞരമ്പുകൾ കേടാകുന്നതും ശരീരത്തിൽ ഉണ്ടാകുന്ന മുറിവുകൾ ഉണങ്ങാൻ പ്രയാസങ്ങൾ സൃഷ്ടിക്കും. കാലിലാണ് ഇത് ഏറ്റവും രൂക്ഷമാകുന്നത്. ഈ തുറന്ന മുറിവുകളെ ഡയബറ്റിക് അൾസർ എന്നാണ് വിളിക്കുന്നത്. ഒരു പ്രമേഹരോഗി ശരീരത്തിൽ മുറിവു പറ്റാതിരിക്കാൻ അതീവ ശ്രദ്ധ പുലർത്തേണ്ടത് അത്യാവശ്യമാണ്.

ത്വക്കിലെ മാറ്റങ്ങൾ നോക്കി പ്രമേഹത്തെ തിരിച്ചറിയാം

ചർമത്തിലെ വരൾച്ചയും ചൊറിച്ചിലും

പ്രമേഹ രോഗികളുടെ ചർമം വരണ്ടതാകാനും അതിൽ ചൊറിച്ചിലുണ്ടാകാനും സാധ്യത കൂടുതലാണ്. പ്രമേഹം മൂലമുണ്ടാകുന്ന രക്തചംക്രമണത്തിലെ താളപ്പിഴകളാണ് ചർമം വരണ്ടുപോകാനും ചൊറിച്ചിലുണ്ടാകാനും ഇടയാക്കുന്നത്.
ചർമം വളരെയധികം വരണ്ടതായി തോന്നുകയും ലോഷനുകൾ ഉപയോഗിച്ചിട്ടും ഫലമില്ലാതാകുകയും ചെയ്താൽ ഒരു പ്രമേഹ രോഗ വിദഗ്ധനെ കാണുന്നത് നല്ലതാണ്.

ത്വക്കിലെ മാറ്റങ്ങൾ നോക്കി പ്രമേഹത്തെ തിരിച്ചറിയാം

കൺപോളകളിലും പരിസരത്തും മഞ്ഞനിറത്തിലുള്ള പാടുകൾ

രക്തത്തിലെ കൊഴുപ്പിൻ്റെ അളവ് വർധിച്ചാൽ കണ്ണിനു ചുറ്റും മഞ്ഞനിറമുള്ള പാടുകൾ ഉണ്ടാകാറുണ്ട്. അനിയന്ത്രിതമായ പ്രമേഹമുണ്ടെന്നതിന്റെ സൂചന കൂടിയാണത്. ഈ അവസ്ഥയെ സാന്തെലാസ്മ എന്ന് വിളിക്കുന്നു.

ത്വക്കിലെ മാറ്റങ്ങൾ നോക്കി പ്രമേഹത്തെ തിരിച്ചറിയാം

കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ

Diabetes