Movie prime

കോവിഡ്-19 ലക്ഷണമെന്ന നിലയിൽ പനിക്ക് ‘അമിത പ്രാധാന്യം’ നൽകുന്നതായി എയിംസ് പഠനം

Covid-19 കോവിഡ്-19 ലക്ഷണമെന്ന നിലയിൽ പനിക്ക് ആവശ്യത്തിൽ കവിഞ്ഞ പ്രാധാന്യം കൽപ്പിക്കപ്പെടുന്നതായി പഠനം. ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിൽ (ഐസിഎംആർ) പുറത്തിറക്കുന്ന ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ റിസർച്ചിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) ട്രോമ സെന്റർ, ഹരിയാനയിലെ ജജ്ജറിലെ എയിംസ് എന്നിവിടങ്ങളിൽ ചികിത്സയിലുള്ള 114 കോവിഡ് രോഗികളെയാണ് പഠനവിധേയമാക്കിയത്.Covid-19 പതിനേഴ് ശതമാനം രോഗികളിൽ മാത്രമാണ് പനി ലക്ഷണമായി കണ്ടതെന്ന് പഠനം പറയുന്നു. ഇത് ലോകമെമ്പാടുമുള്ള More
 
കോവിഡ്-19 ലക്ഷണമെന്ന നിലയിൽ പനിക്ക് ‘അമിത പ്രാധാന്യം’ നൽകുന്നതായി എയിംസ് പഠനം

Covid-19

കോവിഡ്-19 ലക്ഷണമെന്ന നിലയിൽ പനിക്ക് ആവശ്യത്തിൽ കവിഞ്ഞ പ്രാധാന്യം കൽപ്പിക്കപ്പെടുന്നതായി പഠനം. ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിൽ (ഐസിഎംആർ) പുറത്തിറക്കുന്ന ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ റിസർച്ചിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) ട്രോമ സെന്റർ, ഹരിയാനയിലെ ജജ്ജറിലെ എയിംസ് എന്നിവിടങ്ങളിൽ ചികിത്സയിലുള്ള 114 കോവിഡ് രോഗികളെയാണ് പഠനവിധേയമാക്കിയത്.Covid-19

പതിനേഴ് ശതമാനം രോഗികളിൽ മാത്രമാണ് പനി ലക്ഷണമായി കണ്ടതെന്ന് പഠനം പറയുന്നു. ഇത് ലോകമെമ്പാടുമുള്ള വിവരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ കുറവാണ്. കൂടാതെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്തും പിന്നീടും 44 ശതമാനത്തിലധികം രോഗികളിലും ഒരുതരത്തിലുള്ള രോഗലക്ഷണങ്ങളും ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

ചൈനയിൽ 44 ശതമാനം പേർക്ക് തുടക്കത്തിൽ പനി ഉണ്ടായിരുന്നതായും 88 ശതമാനത്തിന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനുശേഷം പനി വന്നതായും നേരത്തേ പഠനങ്ങൾ വന്നിരുന്നു. എന്നാൽ എയിംസിൻ്റെ പഠന റിപ്പോർട്ട് പനിയുടെ പ്രാധാന്യം കുറച്ചു കാണുന്നതാണ്. പനിക്ക് അമിത പ്രാധാന്യം നല്കുന്നത് രോഗികളെ തിരിച്ചറിയുന്നതിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ഇടയുണ്ട് എന്നാണ് മുന്നറിയിപ്പ് നല്കുന്നത്. ഇത് വലിയ തോതിലുള്ള ആശങ്കയ്ക്കും ഇടയാക്കുന്നു. കാരണം ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത രോഗികൾ സമൂഹത്തിൽ അണുബാധ പകർത്താൻ കൂടുതൽ സാധ്യതയുള്ളവരാണ്.

എയിംസ് പഠന പ്രകാരം രോഗികളിൽ 44.4 ശതമാനം എന്ന വലിയ വിഭാഗം, യാതൊരുവിധ ലക്ഷണങ്ങളും പ്രകടിപ്പിക്കാത്തവരാണ്. ലക്ഷണങ്ങൾ പ്രകടിപ്പിച്ചവരിൽ 34.7 ശതമാനം പേർക്ക് ചുമയും, 17.4 ശതമാനം പേർക്ക് പനിയും, രണ്ട് ശതമാനം പേർക്ക് മൂക്കൊലിപ്പുമാണ് ഉണ്ടായിരുന്നത്.

പനി, തൊണ്ടവേദന, ചുമ, ശ്വാസതടസ്സം, ക്ഷീണം എന്നിവയാണ് ആദ്യ നാളുകളിൽ കോവിഡിൻ്റെ പ്രധാന ലക്ഷണങ്ങളായി എടുത്തു പറഞ്ഞിരുന്നത്. എന്നാൽ മാർച്ച് മുതൽ ആരോഗ്യ മന്ത്രാലയം അതിന്റെ ക്ലിനിക്കൽ പ്രോട്ടോക്കോളിൽ പുതിയ നിരവധി ലക്ഷണങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ജൂണിൽ പുറത്തിറക്കിയ പ്രോട്ടോക്കോൾ പ്രകാരം മണം, രുചി എന്നിവ നഷ്ടമാകൽ, വയറിളക്കം, പേശിവേദന എന്നിവയും വൈറസ് ബാധയുടെ ലക്ഷണങ്ങളാണ്.

മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് എയിംസിലെ പഠനം നടന്നത്. ഗവേഷകരുടെ സംഘത്തിൽ ഡൽഹി എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയയും ഉൾപ്പെടുന്നു.

പുകവലിയുമായും ബന്ധം

വൈറസ് പ്രധാനമായും ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. ശാസതടസ്സമാണ് രോഗത്തിൻ്റെ ഒരു പ്രധാന ലക്ഷണം. പുകവലിക്കാരിൽ വൈറസ് ബാധക്ക് സാധ്യത കൂടുതലുണ്ട് എന്ന നിഗമനവും പ്രചാരത്തിലുണ്ട്.

എന്നാൽ കോവിഡ് -19 ബാധിച്ചവരുടെ പ്രായം, ലിംഗഭേദം അല്ലെങ്കിൽ പുകവലി ശീലം എന്നിവ തമ്മിൽ അത്തരം ബന്ധമൊന്നും എയിംസിലെ പഠനം കണ്ടെത്തിയില്ല.

പുകവലിക്കാരായ ഒമ്പത് (6.3 ശതമാനം) രോഗികളുടെ ശരാശരി പുകവലി സൂചിക 200 ആയിരുന്നു. അവരിൽ ആർക്കും തന്നെ ഗുരുതരമായ വിധത്തിൽ രോഗം ബാധിച്ചില്ല. രോഗിയുടെ അവസ്ഥയും പ്രായം, ലിംഗഭേദം, പുകവലി ശീലം, ടി‌എൽ‌സി (മൊത്തം ശ്വാസകോശ ശേഷി) ഗ്രേഡിംഗ് അല്ലെങ്കിൽ ലിംഫോപ്പീനിയ എന്നിവ തമ്മിൽ കാര്യമായ ബന്ധമില്ല എന്ന നിഗമനത്തിലാണ് ഗവേഷകർ.

അതേസമയം, രോഗത്തിൻ്റെ കാഠിന്യവും ന്യൂട്രോഫിൽ-ടു-ലിംഫോസൈറ്റ് [N-L] അനുപാതവും തമ്മിൽ പ്രധാന ബന്ധമുള്ളതായി പഠനം സ്ഥിരീകരിക്കുന്നു. എൻ-എൽ അനുപാതം ശരീരത്തിലെ ഇൻഫ്ലമേഷനെ (വീക്കം) നിർണയിക്കുന്നുണ്ട്.

അതിനാൽ പുകവലി അപകടത്തിലേക്ക് നയിക്കുന്ന ഘടകമാണ് എന്ന നിരീക്ഷണത്തിന് തന്നെയാണ് ഇവിടെയും മുൻതൂക്കമുള്ളത്. പുകവലിക്കാരായ

കോവിഡ്-19 രോഗികളിൽ വൈറസിൻ്റെ ആക്രമണം കടുത്ത രീതിയിലാവാൻ ഇടയുണ്ട്. അവരെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കാനുള്ള സാധ്യത കൂടുതലുമാണ്.