Movie prime

കൊറോണ വൈറസ് എങ്ങനെ പടരുന്നു? ഫ്ലൂയിഡ് മെക്കാനിക്സിൽ അതിനുള്ള ഉത്തരമുണ്ട്

corona virus സാമൂഹിക അകലം പാലിക്കാനുള്ള നിർദേശങ്ങൾ വൈറസ് വ്യാപനം തടയുന്നതിനുള്ള ആദ്യപടിയാണ് എന്നത് ശരിതന്നെ. എന്നാൽ ചില പരിമിതികൾ അതിനുണ്ട്. ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് വൈറസ് പടരുന്നതെങ്ങനെ എന്ന കാര്യം അത് പൂർണമായി വിശദീകരിക്കുന്നില്ല. അതായത്- പകർച്ചയുടെ ഭൗതികമായ വഴികളെപ്പറ്റി അത് മൗനം പാലിക്കുന്നു. എന്നാൽ ഫ്ലൂയിഡ് മെക്കാനിക്സ് എന്ന പഠനശാഖയിൽ ഇതിനുള്ള ഉത്തരങ്ങൾ കാണാം. ഫ്ലൂയിഡുകളുടെ നീക്കത്തെപ്പറ്റി ഇത് കൃത്യമായി വിശദീകരിക്കുന്നു. കോവിഡ്-19 പോലുള്ള വൈറസ് ബാധിച്ച ഒരു വ്യക്തിയിൽ നിന്ന് മറ്റുള്ളവരിലേക്ക് More
 
കൊറോണ വൈറസ് എങ്ങനെ പടരുന്നു? ഫ്ലൂയിഡ് മെക്കാനിക്സിൽ അതിനുള്ള ഉത്തരമുണ്ട്

corona virus

സാമൂഹിക അകലം പാലിക്കാനുള്ള നിർദേശങ്ങൾ വൈറസ് വ്യാപനം തടയുന്നതിനുള്ള ആദ്യപടിയാണ് എന്നത് ശരിതന്നെ. എന്നാൽ ചില പരിമിതികൾ അതിനുണ്ട്. ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് വൈറസ് പടരുന്നതെങ്ങനെ എന്ന കാര്യം അത് പൂർണമായി വിശദീകരിക്കുന്നില്ല. അതായത്- പകർച്ചയുടെ ഭൗതികമായ വഴികളെപ്പറ്റി അത് മൗനം പാലിക്കുന്നു. എന്നാൽ ഫ്ലൂയിഡ് മെക്കാനിക്സ് എന്ന പഠനശാഖയിൽ‌ ഇതിനുള്ള ഉത്തരങ്ങൾ കാണാം. ഫ്ലൂയിഡുകളുടെ‌ നീക്കത്തെപ്പറ്റി ഇത് കൃത്യമായി വിശദീകരിക്കുന്നു. കോവിഡ്-19 പോലുള്ള വൈറസ് ബാധിച്ച ഒരു വ്യക്തിയിൽ നിന്ന് മറ്റുള്ളവരിലേക്ക് വൈറസ് എങ്ങനെ സഞ്ചരിക്കുന്നുവെന്ന് മനസിലാക്കാൻ, ഫ്ലൂയിഡുകളുടെ നീക്കത്തെപ്പറ്റിയുള്ള പഠനം സഹായിക്കും. corona virus

ദക്ഷിണാഫ്രിക്കയിലെ ഡർബനിലുള്ള ക്വാസുലു-നതാൽ സർവകലാശാലയിലെ എൻവയോൺമെന്റൽ ഫ്ലൂയിഡ് മെക്കാനിക്സ് ലെക്ചറർ ജസ്റ്റിൻ പ്രിംഗിൾ ദി കോൺവെർസേഷനിൽ എഴുതിയ ലേഖനത്തിൻ്റെ സ്വതന്ത്ര പരിഭാഷ

………………..

ശ്വാസകോശ രോഗങ്ങൾ മനുഷ്യരാശിയിൽ ഏല്പിക്കുന്ന കനത്ത ആഘാതങ്ങളിലേക്ക് ലോകത്തിൻ്റെ ശ്രദ്ധ തിരിക്കാൻ കോവിഡ്-19 പകർച്ചവ്യാധി ക്കായി. ആരോഗ്യ പ്രതിസന്ധിക്കെതിരായ ശക്തമായ പ്രതിരോധം എന്നത് ശാസ്ത്രത്തിൽ വേരൂന്നിയ സർക്കാർ നയമാണെന്നും വൈറസ് വ്യാപനം നമുക്ക് കാണിച്ചു തന്നു.

രോഗം പടരുന്നത് തടയാനുള്ള ശ്രമത്തിൽ ഏറ്റവും പ്രധാനമായത് സാമൂഹിക അകലം പാലിക്കലാണ്. നമ്മുടെ ദൈനംദിന ജീവിതത്തിൽ നേരിട്ട് സ്വാധീനം ചെലുത്തുന്ന ഒന്നാണ് ഈ നടപടി. ആളുകൾ ചലിക്കുന്ന രീതി, അവർ ജോലി ചെയ്യുന്ന സ്ഥലം, പരസ്പരമുള്ള ഇടപഴകലുകൾ എന്നിവയെ എല്ലാം ഇത് കാര്യമായ വിധത്തിൽ സ്വാധീനിക്കുന്നുണ്ട്.

സാമൂഹിക അകലം പാലിക്കുന്നത് വൈറസ് വ്യാപനം തടയുന്നതിനുള്ള ആദ്യപടിയാണ് എന്നത് ശരിതന്നെ. എന്നാൽ ചില പരിമിതികൾ അതിനുണ്ട്. കാരണം ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് വൈറസ് പടരുന്നതെങ്ങനെ എന്ന കാര്യം അത് പൂർണമായി വിശദീകരിക്കുന്നില്ല. അതായത്- പകർച്ചയുടെ ഭൗതികമായ വഴികളെപ്പറ്റി അത് മൗനം പാലിക്കുന്നു. എന്നാൽ ഫ്ലൂയിഡ് മെക്കാനിക്സ് എന്ന പഠനശാഖയിൽ‌ ഇതിനുള്ള ഉത്തരങ്ങൾ കാണാം. ഫ്ലൂയിഡുകളുടെ‌ നീക്കത്തെപ്പറ്റി ഇത് കൃത്യമായി വിശദീകരിക്കുന്നു. കോവിഡ് -19 പോലുള്ള ഒരു വൈറസ് രോഗബാധിതനായ ഒരു വ്യക്തിയിൽ നിന്ന് മറ്റുള്ളവരിലേക്ക് എങ്ങനെ സഞ്ചരിക്കുന്നുവെന്ന് മനസിലാക്കാൻ, ഫ്ലൂയിഡുകളുടെ നീക്കത്തെപ്പറ്റിയുള്ള പഠനം സഹായിക്കും.

ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൈക്രോ ഡ്രോപ്പുകൾ അഥവാ അതിസൂക്ഷ്മ കണികകളാണ് പുറത്തുവരുന്നത്.

ഫ്ലൂയിഡ് മെക്കാനിക്സിന്റെ തത്വങ്ങളാൽ നിയന്ത്രിക്കപ്പെടുന്നവയാണ് ഈ മൈക്രോ ഡ്രോപ്പുകൾ എന്നു പറയാം. ഈ ഡ്രോപ് ലെറ്റുകളുടെ ചലനത്തെപ്പറ്റി അറിഞ്ഞിരിക്കേണ്ടത് കോവിഡ്-19 പോലുള്ള ഒരു പകർച്ചവ്യാധിക്കാലത്ത് നിർണായകമാണ്.

ഫ്ലൂയിഡ് മെക്കാനിക്സും എപ്പിഡെമിയോളജിയും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള സമീപകാല പഠനങ്ങൾ ഇതിനോടകം തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. കോവിഡ്-19 ന്റെ പകർച്ചാ വഴികളെപ്പറ്റി ചില ധാരണകളെങ്കിലും അൺലോക്ക് ചെയ്യാനും അതുവഴി സാധിച്ചിട്ടുണ്ട്.

ചുമ അല്ലെങ്കിൽ തുമ്മലിൽ പല ഘട്ടങ്ങളുള്ള കുഴഞ്ഞുമറിഞ്ഞ വാതക പടലം ഉണ്ടെന്ന് സമീപകാല പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഈ വാതക പടലങ്ങൾ വൈറൽ രോഗകാരികളെ, നേരത്തേ കണക്കു കൂട്ടിയതിനും അപ്പുറത്തേക്ക് കൊണ്ടുപോകാൻ ശേഷിയുള്ളവയാണെന്നും തെളിഞ്ഞിട്ടുണ്ട്.

വായുവിൽ തങ്ങി നില്ക്കുന്ന ചെറിയ കണങ്ങളാൽ വൈറസ് പടർന്നേക്കാമെന്ന് കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന നല്കിയ മുന്നറിയിപ്പ് ഈ പഠനങ്ങൾക്ക് കൂടുതൽ സാധൂകരണം നല്കുന്നു.

ഫ്ലൂയിഡ് മെക്കാനിക്സ്

ദ്രവ പഥാർഥങ്ങൾ എങ്ങനെ ചലിക്കുന്നു എന്നതിനെക്കുറിച്ചുള്ള പഠനമാണ് ഫ്ലൂയിഡ് മെക്കാനിക്സ്. ലളിതമായി തോന്നാമെങ്കിലും വളരെ സങ്കീർണമാണ് ഇക്കാര്യം. ‘ചലിക്കുക’ എന്നതിന്റെ അർഥം എന്ത് എന്ന് മനസിലാക്കേണ്ടത് ഇവിടെ പ്രധാനമാണ്. ഭൗതികശാസ്ത്രജ്ഞനായ സർ ഐസക് ന്യൂട്ടൺ ആണ്

ഒരു വസ്തു ചലിക്കാൻ ഒരു ബലം ആവശ്യമാണെന്ന് തെളിയിച്ചത്. ബലം പ്രയോഗിക്കേണ്ടത് ഒരു വസ്തുവിലാണ്. കൂടാതെ ഈ ബലത്തിൻ്റെ വ്യാപ്തിയും ദിശയും വസ്തുവിന്റെ പിണ്ഡത്തിന്റെയും ത്വരണത്തിന്റെയും ഫലമാണ് എന്നും അദ്ദേഹം തെളിയിച്ചു.

ത്വരണം (ആക്സിലറേഷൻ) എന്നത് സമയത്തിനനുസരിച്ച് പ്രവേഗം(വെലോസിറ്റി) മാറുന്നു എന്നതിനെ സൂചിപ്പിക്കുന്നു. പ്രവേഗമാറ്റത്തിന്റെ നിരക്കാണ് ത്വരണം. കൂടാതെ, ഒരു വസ്തുവിന്റെ പ്രവേഗം എന്നത് ഒരു നിശ്ചിത സമയത്തിനുള്ളിൽ ആ വസ്തു സഞ്ചരിക്കുന്ന ദൂരത്തെ സൂചിപ്പിക്കുന്നു. അതിനാൽ, സ്ഥലത്തിലൂടെയും

(സ്പെയ്സ്) സമയത്തിലൂടെയും(ടൈം) ഒരു വസ്തു എങ്ങനെ നീങ്ങുന്നുവെന്ന് കണക്കാക്കാൻ ന്യൂട്ടന്റെ ചലന നിയമങ്ങൾ സഹായിക്കും. വസ്തുവിൻ്റെ സ്ഥാനം(പൊസിഷൻ) ഒരു നിശ്ചിത സമയത്ത് എവിടെയായിരിക്കും എന്ന് കണക്കാക്കാൻ ഇത് സഹായിക്കും.

ന്യൂട്ടന്റെ ചലന നിയമങ്ങൾ ഉപയോഗിച്ച് ദ്രവങ്ങൾ(ഫ്ലൂയിഡ്സ്) എങ്ങനെ ചലിക്കുന്നു എന്ന് വിശദീകരിക്കാൻ കഴിയും. ഒരു ബലം(ഫോഴ്സ്) പ്രയോഗിക്കുമ്പോൾ, കണികകൾക്കിടയിൽ വളരെയധികം ചലനങ്ങൾ സംഭവിക്കുന്ന പദാർഥമാണ് ദ്രാവകം.

മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഒരു ദ്രവത്തിൻ്റെ ഡിഫൈനിങ്ങ് പ്രോപ്പർട്ടി എന്നത് എളുപ്പത്തിൽ രൂപമാറ്റം സംഭവിക്കാനുളള അതിൻ്റെ സാധ്യത തന്നെയാണ്. ഒരു ദ്രവത്തിൻ്റെ രൂപം മാറ്റാൻ എളുപ്പമാണ്. ദ്രാവകങ്ങൾക്ക് നിർവചിക്കപ്പെട്ട ആകൃതിയില്ല. വെള്ളം പോലുള്ള ഏത് ദ്രാവകവും ഇതിന് മികച്ച ഉദാഹരണമാണ്. നമുക്ക് ചുറ്റുമുള്ള വായുവിനെയും ഒരു ദ്രവമായി കണക്കാക്കാവുന്നതാണ്. ദ്രാവകങ്ങളും ഖരങ്ങളും തമ്മിലുള്ള വിഭജനരേഖ അത്ര കടുത്തതല്ല. ചില സന്ദർഭങ്ങളിൽ ജെല്ലി, ഡ്രൈ പെയിന്റ്, അസ്ഫാൽറ്റ് തുടങ്ങിയ ഖര വസ്തുക്കൾക്ക് ദ്രവങ്ങളെപ്പോലെ പോലെ പെരുമാറാനും, തിരിച്ചും കഴിയും. ദ്രാവകങ്ങളുടെ ഒരു പ്രധാന സ്വഭാവം അവ ‘വസ്തുക്കൾ’ ട്രാൻസ്പോർട്ട് ചെയ്യുന്നു എന്നതാണ്. ‘വസ്തുക്കൾ’ എന്നത് ചൂട്, മാലിന്യങ്ങൾ, രോഗകാരികൾ അല്ലെങ്കിൽ മറ്റ് ദ്രാവകങ്ങൾ ആകാം.

അതിനാൽ, നാം ജീവിക്കുന്ന ലോകത്തെ കുറിച്ച് മനസ്സിലാക്കാൻ ഫ്ലൂയിഡ് മെക്കാനിക്സിനെക്കുറിച്ചുള്ള പഠനം അത്യാവശ്യമാണ്. ഉദാഹരണത്തിന്, സൂര്യനിൽ നിന്നുള്ള ചൂട് ലോകമെമ്പാടും എങ്ങിനെ എത്തുന്നു എന്ന് മനസ്സിലാക്കാൻ ഫ്ലൂയിഡ് മെക്കാനിക്സ് സഹായിക്കും. കാലാവസ്ഥാ വ്യതിയാനത്തെപ്പറ്റിയും ഇതുപയോഗിച്ച് പഠന വിധേയമാക്കാം.

കോവിഡ്-19നും ഫ്ലൂയിഡ് മെക്കാനിക്സും

കോവിഡ്-19 പോലുള്ള ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ വ്യാപനത്തിന് കാരണമാകുന്നതും ഫ്ലൂയിഡ് മെക്കാനിക്സിന്റെ പ്രയോഗങ്ങളാണ് എന്നു കാണാം. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ പകരാനുള്ള വഴികളെക്കുറിച്ചുള്ള നമ്മുടെ നിലവിലെ ധാരണ പരിമിതമാണെന്നാണ് സമീപകാല പഠനങ്ങൾ കാണിക്കുന്നത്.

ലളിതവത്കൃത മാതൃകകളെ അടിസ്ഥാനമാക്കിയാണ് അവ വികസിപ്പിച്ചിരിക്കുന്നത്. ഫ്ലൂയിഡ് മെക്കാനിക്സ്, എപ്പിഡെമിയോളജി എന്നിവയിലെ സമീപകാല പഠനങ്ങൾ തെളിയിക്കുന്നത്, തുമ്മലോ ചുമയോ വഴി പുറന്തള്ളുന്ന പ്രക്ഷുബ്ധമായ പൊങ്ങലുകൾ(പഫുകൾ) നേരത്തേ കണക്കാക്കിയിരുന്നതിലും അധികം ദൂരേക്ക് രോഗകാരികളെ കൊണ്ടുപോകുന്നു എന്നാണ്.

നാം ശ്വസിക്കുമ്പോഴും ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഉണ്ടാകുന്ന പൊങ്ങൽ(പഫ്), പർണങ്ങൾ (പ്ലൂം) എന്നിവയുടെ സവിശേഷതകൾ, ദ്രവത്തുള്ളികൾ എങ്ങനെ ‘ട്രാൻസ്പോർട്ട് ‘ ചെയ്യുന്നു എന്ന് മനസിലാക്കുന്നതിൽ പ്രധാനമാണ്.

പഫ് അല്ലെങ്കിൽ പ്ലൂമുമായി ബന്ധപ്പെട്ട സങ്കീർണമായ വായുപ്രവാഹത്തിൻ്റെ വിവിധ പാറ്റേണുകളും അന്തരീക്ഷ വായുവുമായുള്ള പ്രതിപ്രവർത്തനവും വഴി ‘പഫ് ‘ നുള്ളിലെ ദ്രാവകത്തുള്ളികൾക്ക് രൂപമാറ്റം സംഭവിക്കുന്നുണ്ട്.

ഈ പ്രക്രിയയിൽ, ഒരു ദ്രാവക തുള്ളി പല കഷണങ്ങളായി വിഘടിക്കുന്നു. ദ്രവത്തിൽ വിലയിക്കാതെ പല കഷണങ്ങളായി പൊന്തിക്കിടക്കുകയും പിന്നീട് താഴെ പതിക്കുമ്പോൾ നിരവധി ഉപരിതലങ്ങളെ മലിനമാക്കുകയും ചെയ്യും. തീർച്ചയായും, ഈ വേർപിരിയൽ പ്രക്രിയവഴി വലിയ കണങ്ങളേക്കാൾ കൂടുതൽ ദൂരേക്ക് സഞ്ചരിക്കാൻ കഴിയുന്ന ചെറിയ കണങ്ങളാണ് ഉണ്ടാകുന്നത്.

ഈ തുള്ളികൾ (ഡ്രോപ് ലെറ്റ്സ്) എത്ര ദൂരം സഞ്ചരിക്കുന്നു എന്നത് ഫ്ലോ ഫീൽഡ്, താപനില, ഈർപം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ ഒന്നോ രണ്ടോ മീറ്റർ സാമൂഹ്യ അകല മാർഗ നിർദേശങ്ങൾക്കും ഇത് ബാധകമാണ്. ഇത്തരം തുള്ളികൾക്ക് ഏഴ് മീറ്റർ വരെ സഞ്ചരിക്കാനാകുമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. വ്യത്യസ്ത കെട്ടിടങ്ങളിലെ വ്യത്യസ്ത രീതികളിലുള്ള വെന്റിലേഷൻ സംവിധാനങ്ങളിലെ പ്രത്യേകതകൾ മൂലം കൂടുതൽ ഗതാഗതയോഗ്യമായ മൈക്രോ ഡ്രോപ്പുകൾ ഉണ്ടാകുന്നതിനെപ്പറ്റി, എന്തായാലും ഈ നിർദേശങ്ങൾ കണക്കിലെടുക്കുന്നില്ല എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു.

ലോകാരോഗ്യ സംഘടനയ്ക്ക് നല്കിയ തുറന്ന കത്തിലൂടെ 200-ലധികം ശാസ്ത്രജ്ഞരാണ്,വായുവിലൂടെ കോവിഡ്-19 പകരാനുള്ള സാധ്യത ഡബ്ല്യു എച്ച് ഒ കുറച്ചുകാണുന്നുവെന്ന് കുറ്റപ്പെടുത്തിയത്. അതേത്തുടർന്ന് സംഘടന കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവന അനുസരിച്ച്, ഈ മാർഗനിർദേശങ്ങൾ പരിഷ്കരിക്കാൻ സാധ്യതയുള്ളതായി നമുക്ക് കാണാനാവും.

ഫ്ലൂയിഡ് മെക്കാനിക്സിന്റെ തത്വങ്ങൾ വെന്റിലേഷൻ ഡിസൈനിലും ഒക്യുപ്പേഷണൽ ആരോഗ്യ പരിപാലനത്തിലും വലിയ രീതിയിൽ പ്രയോജനപ്പെടുത്തുന്നുണ്ട്. ഫ്ലൂയിഡ് മെക്കാനിക്സ്, എപ്പിഡെമിയോളജി എന്നിവയിലെ പുതിയ പഠനങ്ങളും ധാരണകളുംകെട്ടിടങ്ങളുടെ വെന്റിലേഷൻ സംവിധാനങ്ങൾ മെച്ചപ്പെടുത്താൻ സഹായകമാണ്. കോവിഡ്-19 പോലുള്ള പാൻഡമിക് സാഹചര്യങ്ങളെ ഫലപ്രദമായി നേരിടുന്നതിൽ ഇത്തരം പഠനങ്ങൾക്ക് നിർണായക സ്വാധീനമാണ് ഉള്ളത്.