Movie prime

പ്രമേഹരോഗിക്ക് ദിവസം എത്ര മുട്ട കഴിക്കാം? വിദഗ്ധരുടെ അഭിപ്രായം

Diabetes കേരളത്തിൽ പ്രമേഹരോഗികളുടെ എണ്ണം ദിനംപ്രതി വർധിച്ചുവരികയാണ്. ചുരുങ്ങിയ സമയം കൊണ്ട് രാജ്യത്ത് ഏറ്റവുമധികം പ്രമേഹ രോഗികളുള്ള സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞു. ഗുരുതരമായ ഈ ജീവിത ശൈലീ രോഗത്തെപ്പറ്റി ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത്, 2030 ആകുമ്പോഴേക്കും ഏകദേശം 98 ദശലക്ഷം ഇന്ത്യക്കാർക്ക് പ്രമേഹം വരാനുള്ള സാധ്യതയുണ്ടെന്നാണ്. അതിൽ കേരളീയരുടെ എണ്ണം വളരെ വലുതായിരിക്കും. Diabetes നിലവിൽ പ്രമേഹത്തിന് ഫലപ്രദമായ ചികിത്സയൊന്നും ഇല്ല. ഒരിക്കൽ രോഗിയായാൽ ഈ രോഗത്തിൽ നിന്ന് പൂർണ മുക്തി നേടാനാവില്ല. ചെയ്യാനാവുന്നത് More
 
പ്രമേഹരോഗിക്ക് ദിവസം എത്ര മുട്ട കഴിക്കാം? വിദഗ്ധരുടെ അഭിപ്രായം

Diabetes

കേരളത്തിൽ പ്രമേഹരോഗികളുടെ എണ്ണം ദിനംപ്രതി വർധിച്ചുവരികയാണ്. ചുരുങ്ങിയ സമയം കൊണ്ട് രാജ്യത്ത് ഏറ്റവുമധികം പ്രമേഹ രോഗികളുള്ള സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞു. ഗുരുതരമായ ഈ ജീവിത ശൈലീ രോഗത്തെപ്പറ്റി ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത്, 2030 ആകുമ്പോഴേക്കും ഏകദേശം 98 ദശലക്ഷം ഇന്ത്യക്കാർക്ക് പ്രമേഹം വരാനുള്ള സാധ്യതയുണ്ടെന്നാണ്. അതിൽ കേരളീയരുടെ എണ്ണം വളരെ വലുതായിരിക്കും. Diabetes

നിലവിൽ പ്രമേഹത്തിന് ഫലപ്രദമായ ചികിത്സയൊന്നും ഇല്ല. ഒരിക്കൽ രോഗിയായാൽ ഈ രോഗത്തിൽ നിന്ന് പൂർണ മുക്തി നേടാനാവില്ല. ചെയ്യാനാവുന്നത് നിയന്ത്രിച്ചു കൊണ്ടുപോവുക എന്നത് മാത്രമാണ്. മരുന്നിനൊപ്പം വ്യായാമവും ഭക്ഷണ നിയന്ത്രണവുമാണ് പ്രമേഹം ഗുരുതരമാവാതെ നിയന്ത്രിച്ചു നിർത്താൻ രോഗികളെ സഹായിക്കുന്നത്.

പ്രമേഹരോഗികൾ നാരുകൾ, പ്രോട്ടീൻ എന്നിവ അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കണം, കാരണം ഇത്തരം പദാർഥങ്ങളിൽ
മെറ്റബോളിസം സാവധാനത്തിലേ നടക്കൂ. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഒരു പരിധിവരെ നിയന്ത്രിക്കും. പച്ചിലകൾ, സീസണൽ പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ, അണ്ടിപ്പരിപ്പ് എന്നിവയും നിയന്ത്രിതമായ അളവിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്.

പ്രമേഹമുള്ളവർ മുട്ട കഴിക്കാമോ എന്ന സംശയം പലരും ഉന്നയിക്കാറുണ്ട്. ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷ്യവസ്തുവാണ് മുട്ട. അമേരിക്കൻ ഡയബറ്റിസ് അസോസിയേഷന്റെ അഭിപ്രായത്തിൽ, കുറഞ്ഞ അളവിൽ അന്നജവും ഉയർന്ന അളവിൽ പ്രോട്ടീനും ഉള്ളതിനാൽ മുട്ട പ്രമേഹരോഗികൾക്ക് നല്ലതാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും.

വിറ്റാമിൻ എ, ബി 2, ഡി, ഇ എന്നിവയുൾപ്പെടെ ധാരാളം പോഷകങ്ങളും മുട്ടയിൽ ഉണ്ട്. മുട്ടയുടെ മഞ്ഞക്കരുവിൽ ബയോട്ടിൻ അടങ്ങിയിട്ടുണ്ട്, ആരോഗ്യമുള്ള മുടി, ചർമം, നഖങ്ങൾ എന്നിവയ്ക്കും ഇൻസുലിൻ ഉത്പാദനത്തിനും ഇവ നല്ലതാണ്.

ഉയർന്ന ജൈവ മൂല്യമുള്ള പ്രോട്ടീനുകളുടെ സമ്പന്നമായ ഉറവിടമാണ് മുട്ടകൾ. മുട്ടയ്ക്ക് രണ്ട് ഭാഗങ്ങളുണ്ട്; വെളുത്ത ഭാഗം പ്രാഥമികമായി വെള്ളവും പ്രോട്ടീനുമാണ്. മഞ്ഞക്കരുവിൽ ധാരാളം വിറ്റാമിനുകൾ, ധാതുക്കൾ, മുട്ട കൊഴുപ്പുകൾ(എഗ് ഫാറ്റ്), കൊളസ്ട്രോൾ എന്നിവ അടങ്ങിയിട്ടുണ്ട്.

ശരീരഭാരം, കലോറി ഉപഭോഗം എന്നിവയിൽ വളരെ ജാഗ്രത പാലിക്കേണ്ടവരാണ് പ്രമേഹ രോഗികൾ. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതും പേശി വർധനവിന് ഉതകുന്നതുമായ പ്രോട്ടീനുകളാണ് മുട്ടയിലുള്ളത്. വിറ്റാമിൻ എ, വിറ്റാമിൻ ബി 12, സെലിനിയം എന്നിവയാൽ സമ്പുഷ്ടമായതിനാൽ മുട്ട പ്രതിരോധശേഷിക്കും വളരെ നല്ലതാണ്.

ഇതെല്ലാം മുട്ടയെ പ്രമേഹ രോഗികളുടെ സൂപ്പർഫുഡാക്കി മാറ്റുന്നു. പക്ഷെ ഉപഭോഗത്തിൽ അതിരുകടന്നുകൂടാ എന്ന് വിദഗ്ധർ പറയുന്നു. മിതത്വം പാലിക്കേണ്ടതുണ്ട്. പ്രതിദിനം മുട്ട കഴിക്കാം. എങ്കിലും ഒന്നോ രണ്ടോ മുട്ടകളിൽ കൂടുതൽ കഴിക്കേണ്ട എന്നാണ് ഡോക്ടർമാരുടെ അഭിപ്രായം.