Movie prime

കുഞ്ഞുങ്ങളിലെ അസ്വസ്ഥത ഉണ്ടാക്കുന്ന തടിപ്പുകളുടെ കാരണങ്ങൾ എങ്ങനെ തിരിച്ചറിയാം

Viral Rashes ശിശുക്കളിലും മുതിർന്നവരിലും ഒരുപോലെ സാധാരണ കണ്ടുവരുന്ന ചർമ്മ അവസ്ഥയാണ് തിണർപ്പ് അല്ലെങ്കിൽ തടിപ്പ് . മുതിർന്നവരിലെ ഇത്തരം തട്ടിപ്പുകളുടെ കാരണങ്ങൾ തിരിച്ചറിയുന്നത് വളരെ എളുപ്പമാണെങ്കിലും, കുഞ്ഞുങ്ങളിലെ ഇത്തരം തിണർപ്പുകളുടെ ലക്ഷണങ്ങൾ തിരിച്ചറിയുന്നത് ബുദ്ധിമുട്ടാണ്. കുഞ്ഞുങ്ങളുടെ ശരീരത്തിലെ തടിപ്പുകൾ കൂടിവരുന്നതായി ശ്രദ്ധയിൽപെട്ടാൽ , നിങ്ങൾ വേഗം തന്നെ ലക്ഷണങ്ങൾ നോക്കി രോഗനിർണയം നടത്തുകയും കുട്ടിക്ക് ചികിത്സ ആവശ്യമുണ്ടോ ഇല്ലയോ എന്ന് ഉറപ്പ് വരുത്തുകയും ചെയ്യണം.Viral Rashes ശരീരത്തിൽ ഉണ്ടാവുന്ന ചില തടിപ്പുകൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുടെ ലക്ഷണങ്ങളാകാം. More
 
കുഞ്ഞുങ്ങളിലെ അസ്വസ്ഥത ഉണ്ടാക്കുന്ന തടിപ്പുകളുടെ കാരണങ്ങൾ എങ്ങനെ തിരിച്ചറിയാം

Viral Rashes

ശിശുക്കളിലും മുതിർന്നവരിലും ഒരുപോലെ സാധാരണ കണ്ടുവരുന്ന ചർമ്മ അവസ്ഥയാണ് തിണർപ്പ് അല്ലെങ്കിൽ തടിപ്പ് . മുതിർന്നവരിലെ ഇത്തരം തട്ടിപ്പുകളുടെ കാരണങ്ങൾ തിരിച്ചറിയുന്നത് വളരെ എളുപ്പമാണെങ്കിലും, കുഞ്ഞുങ്ങളിലെ ഇത്തരം തിണർപ്പുകളുടെ ലക്ഷണങ്ങൾ തിരിച്ചറിയുന്നത് ബുദ്ധിമുട്ടാണ്. കുഞ്ഞുങ്ങളുടെ ശരീരത്തിലെ തടിപ്പുകൾ കൂടിവരുന്നതായി ശ്രദ്ധയിൽപെട്ടാൽ , നിങ്ങൾ വേഗം തന്നെ ലക്ഷണങ്ങൾ നോക്കി രോഗനിർണയം നടത്തുകയും കുട്ടിക്ക് ചികിത്സ ആവശ്യമുണ്ടോ ഇല്ലയോ എന്ന് ഉറപ്പ് വരുത്തുകയും ചെയ്യണം.Viral Rashes

ശരീരത്തിൽ ഉണ്ടാവുന്ന ചില തടിപ്പുകൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുടെ ലക്ഷണങ്ങളാകാം. നിങ്ങളുടെ കുട്ടിയിലെ തിണർപ്പ് ഉണ്ടാവുന്നതിന് അലർജികൾ മുതൽ ചില രോഗങ്ങൾ വരെ വിവിധ കാരണങ്ങളുണ്ടാകാം . കുഞ്ഞുങ്ങളിൽ ഉള്ളത് പകരുന്ന തടിപ്പുകളാണോ (വൈറൽ റാഷ് ) അല്ലയോ എന്ന് തിരിച്ചറിയാൻ ഈ ലക്ഷണങ്ങൾ നിങ്ങളെ സഹായിക്കും

കുഞ്ഞുങ്ങളിലെ അസ്വസ്ഥത ഉണ്ടാക്കുന്ന തടിപ്പുകളുടെ കാരണങ്ങൾ എങ്ങനെ തിരിച്ചറിയാംഎന്താണ് ഈ വൈറൽ റാഷ്?

ഒരു വൈറസ് ബാധ മൂലമുണ്ടാകുന്ന ഏതെങ്കിലും തരത്തിലുള്ള ചുണങ്ങാണ് വൈറൽ റാഷ് . ഇതിന് ചൊറിച്ചിൽ, പൊള്ളി വരുക , വേദന എന്നിവയുണ്ടാകും. അണുബാധമൂലം ഉണ്ടാവുന്ന രോഗം കുഞ്ഞിനെ എത്രമാത്രം ബാധിച്ചിട്ടുണ്ടെന്നതിനെ ആശ്രയിച്ചാവും കുഞ്ഞിന്റെ ശരീരത്തിൽ തടിപ്പുകൾ പ്രത്യക്ഷപ്പെടുക. അതുപോലെ, ദൈർഘ്യവും വ്യത്യാസപ്പെടാം.

ഏതെല്ലാം തരത്തിലുളള വൈറൽ റാഷസ് ഉണ്ടെന്ന് നോക്കാം

റോസോള ( Roseola )

ആറാമത്തെ രോഗം എന്നറിയപ്പെടുന്ന ഒരു സാധാരണ വൈറസാണിത്. മനുഷ്യനിലെ ഹെർപ്പസ് വൈറസ് 6 മൂലമാണ് ഇത് സംഭവിക്കുന്നത്. ഉയർന്ന പനി, ചുമ, ചെറിയ ഡോട്ടുകൾ പോലുള്ള റോസ് നിറമുള്ള ചുണങ്ങുകൾ എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്. ഇത് ആമാശയത്തിൽ നിന്ന് ആരംഭിച്ച് ശരീരം മുഴുവൻ വ്യാപിച്ചേക്കാം.

ചിക്കൻ പോക്സ്

വാരിസെല്ല -സോസ്റ്റർ വൈറസ് മൂലമാണ് ഇത് സംഭവിക്കുന്നത്. ഇതിന് വാക്സിൻ ലഭ്യമായതിനാൽ, കുട്ടികളിൽ ചിക്കൻപോക്സ് ബാധിക്കില്ല. പനി, തൊണ്ടവേദന, പൊള്ളൽ, ചൊറിച്ചിൽ എന്നിവയാണ് ചിക്കൻപോക്‌സിന്റെ ലക്ഷണങ്ങൾ.

മീസിൽസ്

കുഞ്ഞുങ്ങളിലെ അസ്വസ്ഥത ഉണ്ടാക്കുന്ന തടിപ്പുകളുടെ കാരണങ്ങൾ എങ്ങനെ തിരിച്ചറിയാം

ശ്വാസകോശ വൈറസ് മൂലമുണ്ടാകുന്ന ഒരു സാധാരണ വൈറൽ ചുണങ്ങാണ് മീസിൽസ്. മൂക്കൊലിപ്പ്, ഉയർന്ന പനി, ചുമ, കണ്ണിൽ ചുവപ്പ് എന്നിവയാണ് ഇതിന്റെ പ്രാരംഭ ലക്ഷണങ്ങൾ. ലക്ഷണങ്ങളൾ കണ്ട് അഞ്ച് ദിവസത്തിന് ശേഷം ചുവന്ന നിറമുള്ള പാടുകൾ വന്നു തുടങ്ങും. .

കൈ, കാൽ, വായ രോഗം

ഒരു കോക്സാക്കിവൈറസ് മൂലമുണ്ടാകുന്ന ഈ വൈറൽ അണുബാധ 5 വയസ് അല്ലെങ്കിൽ അതിൽ താഴെയുള്ള കുട്ടികളെ ബാധിക്കുന്നു. ഇതിന്റെ ആദ്യകാല ലക്ഷണങ്ങൾ മറ്റ് അണുബാധകൾക്ക് സമാനമാണ്. കൈപ്പത്തിയിൽ, കാലുകളിൽ, കൈമുട്ട്, കാൽമുട്ടുകൾ അല്ലെങ്കിൽ സ്വകാര്യ ഭാഗങ്ങൾ എന്നിവ ചുവന്ന പാടുകൾ പ്രത്യക്ഷപ്പെടുന്നു.

റുബെല്ല

ചുവന്ന ചുണങ്ങു എന്ന അറിയപ്പെടുന്ന ഒരു പകർച്ചവ്യാധിയാണ് റൂബെല്ല . ജർമ്മൻ മീസിൽസ് അല്ലെങ്കിൽ മൂന്ന് ദിവസത്തെ മീസിൽസ് എന്നും ഇത് അറിയപ്പെടുന്നു. കുറഞ്ഞ പനി, ചുവന്ന കണ്ണുകൾ, ചുമ, മൂക്കൊലിപ്പ്, തലവേദന, ചുവപ്പ് അല്ലെങ്കിൽ പിങ്ക് കലർന്ന പാടുകളോടുകൂടിയ ചൊറിച്ചിൽ എന്നിവ റുബെല്ലയുടെ ലക്ഷണങ്ങളാണ്. ഇത് അത്ര നിസാരകാരനല്ല, ശ്രദ്ധിക്കാതെ പോയാൽ ഇത് പ്രശ്നങ്ങൾ സൃഷ്ടിക്കും.