Movie prime

ആരോഗ്യ സേതു ആപ്പ് എങ്ങനെ ഉപയോഗിച്ച് തുടങ്ങണം?

കൊവിഡ് 19 -നുമായി ബന്ധപ്പെട്ട വിവരങ്ങള്, ഉപദേശങ്ങള് എന്നിവ ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ‘ആരോഗ്യ സേതു’ എന്ന കൊവിഡ് 19 ട്രാക്കിംഗ് ആപ്ലിക്കേഷന് വികസിപ്പിച്ചെടുത്തിരിക്കുകയാണ് നാഷണല് ഇന്ഫോര്മാറ്റിക്സ് സെന്റര് (എന്ഐസി). ഇത് എങ്ങനെ ഉപയോഗിക്കണമെന്ന് സംബന്ധിച്ച് വിവരങ്ങള് താഴെ നല്കുന്നു. 1. നിങ്ങള് ഒരു ആന്ഡ്രോയ്ഡ് ഉപയോക്താവാണെങ്കില്, നിങ്ങള്ക്ക് ഗൂഗിള് പ്ലേസ്റ്റോറില് നിന്ന് ആരോഗ്യ സേതു ആപ്ലിക്കേഷന് ഡൗണ്ലോഡ് ചെയ്യാവുന്നതാണ്. ഐഫോണ് ഉപയോക്താക്കള് ആപ്പിളിന്റെ ആപ്പ് സ്റ്റോറില് നിന്ന് ഇത് ഡൗണ്ലോഡ് ചെയ്തെടുക്കാം. 2. ആപ്ലിക്കേഷന് More
 
ആരോഗ്യ സേതു ആപ്പ് എങ്ങനെ ഉപയോഗിച്ച് തുടങ്ങണം?

 

കൊവിഡ് 19 -നുമായി ബന്ധപ്പെട്ട വിവരങ്ങള്‍, ഉപദേശങ്ങള്‍ എന്നിവ ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ‘ആരോഗ്യ സേതു’ എന്ന കൊവിഡ് 19 ട്രാക്കിംഗ് ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തിരിക്കുകയാണ് നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍ (എന്‍ഐസി). ഇത് എങ്ങനെ ഉപയോഗിക്കണമെന്ന് സംബന്ധിച്ച് വിവരങ്ങള്‍ താഴെ നല്‍കുന്നു.

1. നിങ്ങള്‍ ഒരു ആന്‍ഡ്രോയ്ഡ് ഉപയോക്താവാണെങ്കില്‍, നിങ്ങള്‍ക്ക് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ആരോഗ്യ സേതു ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഐഫോണ്‍ ഉപയോക്താക്കള്‍ ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ നിന്ന് ഇത് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.

2. ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞാല്‍, നമുക്ക് അനുയോജ്യമായ ഭാഷ തെരഞ്ഞെടുക്കാൻ സൗകര്യമുണ്ട്. അതിനു ശേഷം ഫോണിൽ ലൊക്കേഷനും ബ്ലൂടൂത്തും ഓൺ ആക്കാനുള്ള അനുമതികള്‍ നിങ്ങള്‍ നല്‍കേണ്ടതുണ്ട്.

3. നിങ്ങളുടെ ക്രെഡന്‍ഷ്യലുകള്‍ നല്‍കുകയെന്നതാണ് അടുത്ത ഘട്ടം. നിങ്ങള്‍ക്ക് എന്തെങ്കിലും റിസര്‍വേഷനുകള്‍ ഉണ്ടെങ്കില്‍, ആപ്ലിക്കേഷനില്‍ സംഭരിക്കുന്ന ഡാറ്റ ‘എന്‍ക്രിപ്റ്റ് ചെയ്തതാണെന്നും’ മൂന്നാം കക്ഷി വെന്‍ഡര്‍മാരുമായി പങ്കിടില്ലെന്നും സര്‍ക്കാര്‍ പറയുന്നു.

4. ഫോൺ നമ്പർ കൊടുത്താൽ ഒടിപി ഫോണിൽ ലഭിക്കും. 4 അക്ക നമ്പർ ഒടിപി കൊടുത്തു കഴിഞ്ഞാൽ ആപ്പ് ഉപയോഗസജ്ജമായി.

കൊറോണ വൈറസ് മൂലമുണ്ടാകുന്ന രോഗത്തെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നതിനാണ് ട്രാക്കിംഗ് ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. രോഗത്തെക്കുറിച്ച് ആശങ്കയുള്ളവര്‍ക്ക് സംസ്ഥാനം തിരിച്ചുള്ള കൊവിഡ് 19 ഹെല്‍പ്പ്‌ലൈന്‍ വിവരങ്ങള്‍ ആപ്പ് ലഭ്യമാക്കുന്നു. സ്വയം വിലയിരുത്തല്‍ പരിശോധനയാണ് ആപ്ലിക്കേഷന്റെ മറ്റൊരു പ്രത്യേകത. അണുബാധയുടെ അപകടസാധ്യത വിലയിരുത്തുന്നതുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങള്‍ ആപ്പ് ചോദിക്കുന്നതായിരിക്കും. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ ട്വീറ്റുകള്‍ ഉപയോഗിച്ച് ആപ്പ് ഉപയോക്താക്കള്‍ അപ്‌ഡേറ്റുകള്‍ നല്‍കുന്നു.