Movie prime

കൊവിഡ് 19: രക്തശേഖരം നിലനിര്‍ത്താന്‍ ക്യാമ്പുകള്‍

രക്തദാന പ്രവര്ത്തനങ്ങളെ ലോക് ഡൗണ് സാരമായി ബാധിച്ച സാഹചര്യത്തില് രക്തബാങ്കുകളില് ശേഖരം നിലനിര്ത്തുന്നതിനായി കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ ആഭിമുഖ്യത്തില് രക്തദാന ക്യാമ്പുകള് സംഘടിപ്പിക്കുന്നു.ലോക് ഡൗണ് കാലഘട്ടത്തില് രക്തശേഖരണത്തില് ഉണ്ടായ കുറവ് തരണം ചെയ്യാനുള്ള മാര്ഗങ്ങള് രക്തബാങ്കുകള് ആലോചിക്കുകയാണെന്ന് കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ പ്രോജക്ട് ഡയറക്ടര് ഡോ. ആര്. രമേശ് പറഞ്ഞു. രക്തത്തിന്റേയും അനുബന്ധ ഘടകങ്ങളുടേയും അഭാവം പരിഹരിക്കുന്നതിനായി ദാതാക്കളേയും സന്നദ്ധ സ്ഥാപനങ്ങളേയും പ്രോത്സാഹിപ്പിക്കുകയാണെന്നും ആരോഗ്യവകുപ്പിന്റെ ഇന്ഫര്മേഷന്, എജ്യുക്കേഷന് ആന്ഡ് കമ്മ്യൂണിക്കേഷന് കമ്മിറ്റി ചെയര്മാന് More
 
കൊവിഡ് 19: രക്തശേഖരം നിലനിര്‍ത്താന്‍ ക്യാമ്പുകള്‍

രക്തദാന പ്രവര്‍ത്തനങ്ങളെ ലോക് ഡൗണ്‍ സാരമായി ബാധിച്ച സാഹചര്യത്തില്‍ രക്തബാങ്കുകളില്‍ ശേഖരം നിലനിര്‍ത്തുന്നതിനായി കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു.ലോക് ഡൗണ്‍ കാലഘട്ടത്തില്‍ രക്തശേഖരണത്തില്‍ ഉണ്ടായ കുറവ് തരണം ചെയ്യാനുള്ള മാര്‍ഗങ്ങള്‍ രക്തബാങ്കുകള്‍ ആലോചിക്കുകയാണെന്ന് കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ പ്രോജക്ട് ഡയറക്ടര്‍ ഡോ. ആര്‍. രമേശ് പറഞ്ഞു.

രക്തത്തിന്‍റേയും അനുബന്ധ ഘടകങ്ങളുടേയും അഭാവം പരിഹരിക്കുന്നതിനായി ദാതാക്കളേയും സന്നദ്ധ സ്ഥാപനങ്ങളേയും പ്രോത്സാഹിപ്പിക്കുകയാണെന്നും ആരോഗ്യവകുപ്പിന്‍റെ ഇന്‍ഫര്‍മേഷന്‍, എജ്യുക്കേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ അദ്ദേഹം വ്യക്തമാക്കി.രക്തദാനം വര്‍ദ്ധിപ്പിക്കാന്‍ സൊസൈറ്റിക്കു കീഴിലുള്ള 37 രക്തബാങ്കുകള്‍ക്കും വിവിധ സ്ഥലങ്ങളില്‍ ക്യാമ്പുകള്‍ നടത്തുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊവിഡ് 19 നിയമാവലികള്‍ക്കനുസൃതമായി സാമൂഹിക അകലം പാലിച്ചായിരിക്കും ക്യാമ്പുകള്‍ ക്രമീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

കൊവിഡ് 19: രക്തശേഖരം നിലനിര്‍ത്താന്‍ ക്യാമ്പുകള്‍

ഇപ്പോഴത്തെ സാഹചര്യത്തില്‍ രക്തദാതാക്കളെ കിട്ടുക ദുഷ്കരമാണ്. ശസ്ത്രക്രിയകള്‍ അധികം ഇല്ലാത്തതിനാലും ആശുപത്രികളിലെ മറ്റു രോഗികളുടെ എണ്ണം കുറവായതിനാലും രക്തത്തിനുള്ള ആവശ്യകതയും കുറവാണ്. എന്നാല്‍ അടിയന്തര സാഹചര്യങ്ങള്‍ കണക്കിലെടുത്ത് രക്തത്തിന്‍റെ ശേഖരം നിലനിര്‍ത്തേണ്ടതുണ്ട്. രക്തബാങ്കുകളുടെ ആവശ്യകത പരിഹരിക്കുന്നതിന് രക്തദാതാക്കളും സന്നദ്ധ സ്ഥാപനങ്ങളും മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.

ഈ സാഹചര്യം പരിഗണിച്ച് ക്യാമ്പുകളില്‍ ശരിയായ രക്ത പരിശോധന നടത്തും. വിദേശത്തു നിന്നുവന്നവരുടേയും യാത്ര കഴിഞ്ഞെത്തിയവരുടേയും രക്തം സ്വീകരിക്കുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രക്തബാങ്കുകളുമായി ബന്ധപ്പെടുന്നതിനുള്ള വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:

രക്തബാങ്കിന്‍റെ പേര് ജില്ല ബന്ധപ്പേടേണ്ട വ്യക്തി ഫോണ്‍ നമ്പര്‍

  1. മെഡിക്കല്‍ കോളേജ് ആശുപത്രി, വണ്ടാനം ആലപ്പുഴ ഡോ. ഷിഫി 9496156017
  2. സത്രീകളുടേയും കുട്ടികളുടേയും ആശുപത്രി, ആലപ്പുഴ ആലപ്പുഴ ബിസ്മിത 9895103101
  3. മെഡിക്കല്‍ കോളേജ് ആശുപത്രി, കളമശേരി എറണാകുളം വാണിശങ്കര്‍ 953936843
  4. ജനറല്‍ ആശുപത്രി, എറണാകുളം എറണാകുളം മേരി ദിലു 9633302589
  5. ജില്ലാ ആശുപത്രി, ആലുവ എറണാകുളം വിക്ടര്‍ 8606705844
  6. ജില്ലാ ആശുപത്രി, പൈനാവ് ഇടുക്കി മുബാറക്ക് 9633134565
  7. ജില്ലാ ആശുപത്രി, കണ്ണൂര്‍ കണ്ണൂര്‍ അനൂപ 7994381914
  8. ജനറല്‍ ആശുപത്രി, തലശേരി കണ്ണൂര്‍ ക്ലിന്‍സി വര്‍ഗീസ് 9747733063
  9. മലബാര്‍ മെഡിക്കല്‍ സെന്‍റര്‍, തലശേരി കണ്ണൂര്‍ ഡോ.മോഹന്‍ദാസ് 9894123562
  10. മെഡിക്കല്‍ കോളേജ്, കണ്ണൂര്‍ കണ്ണൂര്‍ 9400105910
  11. ജില്ലാ ആശുപത്രി, കാഞ്ഞങ്ങാട് കാസര്‍കോട് ഭാഗ്യ 9497127399
  12. ജനറല്‍ ആശുപത്രി, കാസര്‍കോട് കാസര്‍കോട് ഡോ.സ്മിത 8921028487
  13. മെഡിക്കല്‍ കോളേജ് ആശുപത്രി, പാരിപ്പള്ളി കൊല്ലം ഡോ, ലക്ഷ്മി 9387909665
  14. ജില്ലാ ആശുപത്രി കൊല്ലം ലുലു 9744531564
  15. താലൂക്ക് ആസ്ഥാന ആശുപത്രി, കൊട്ടാരക്കര കൊല്ലം ഹേമ 9495703827
  16. താലൂക്ക് ആസ്ഥാന ആശുപത്രി, പുനലൂര് കൊല്ലം സന്‍ഷ്യ 9567766043
  17. മെഡിക്കല്‍ കോളേജ് ആശുപത്രി, ഗാന്ധിനഗര്‍ കോട്ടയം ഡോ.ചിത്ര ജെയിംസ് 9447266839
  18. ജില്ലാ ആശുപത്രി കോട്ടയം റീനാ ജോസ് 9447958886
  19. മെഡിക്കല്‍ കോളേജ് ആശുപത്രി കോഴിക്കോട് ഡോ.അര്‍ച്ചന 9745692432
  20. സര്‍ക്കാര്‍ ജില്ലാ ആശുപത്രി (ബീച്ച്) കോഴിക്കോട് മുംതാസ് 9061896290
  21. സ്ത്രീകളുടേയും കുട്ടികളുടേയും സര്‍ക്കാര്‍ ആശുപത്രി, കോട്ടപ്പറമ്പ കോഴിക്കോട് അമിത 8075053261
  22. സര്‍ക്കാര്‍ ആശുപത്രി, പെരിന്തല്‍മണ്ണ മലപ്പുറം സജ്ന 9605313831
  23. താലൂക്ക് ആസ്ഥാന ആശുപത്രി , തിരൂര്‍ മലപ്പുറം ഡോ.സൗമ്യ 9823126714
  24. മെഡിക്കല്‍ കോളേജ് ആശുപത്രി, മഞ്ചേരി മലപ്പുറം മേരി 9745634811
  25. ജില്ലാ ആശുപത്രി പാലക്കാട് ഡോ.രാധിക 9446152648
  26. ജനറല്‍ ആശുപത്രി പത്തനംതിട്ട ഡോ.പ്രെറ്റി 9496326279
  27. താലൂക്ക് ആസ്ഥാന ആശുപത്രി, തിരുവല്ല പത്തനംതിട്ട ഡോ. ആശാ എബ്രഹാം 0469 260 2494
  28. ജില്ലാ ആശുപത്രി തൃശൂര്‍ സോമി 9744424185
  29. മെഡിക്കല്‍ കോളേജ് ആശുപത്രി, മുളങ്കുന്നത്തുകാവ് തൃശൂര്‍ ഡോ. സജിത് 9447220668
  30. മെഡിക്കല്‍ കോളേജ് ആശുപത്രി തിരുവനന്തപുരം ഗോകുല്‍ 8907206505
  31. ജനറല്‍ ആശുപത്രി തിരുവനന്തപുരം ഡോ. ചിത്ര 9446118061
  32. താലൂക്ക് ആസ്ഥാന ആശുപത്രി, ചിറയിന്‍കീഴ് തിരുവനന്തപുരം അനു ആര്‍ 9633293602
  33. ആര്‍സിസി തിരുവനന്തപുരം ഡോ,രാജേഷ് 9447385123
  34. ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് തിരുവനന്തപുരം ഡോ. അമിത 9447862554
  35. സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി, തൈക്കാട്, തിരുവനന്തപുരം ദിവ്യ 9400960149
  36. ജില്ലാ ആശുപത്രി മാനന്തവാടി വയനാട് മുസ്തഫ 9544928272
  37. താലൂക്ക് ആസ്ഥാന ആശുപത്രി, സുല്‍ത്താന്‍ബത്തേരി വയനാട് ബീന 9744838400