Movie prime

മലബാര്‍ കാന്‍സര്‍ സെന്റര്‍ വികസനക്കുതിപ്പില്‍

Cancer Centre തിരുവനന്തപുരം: കണ്ണൂര് തലശേരി മലബാര് കാന്സര് സെന്ററിനെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്സ് & റിസര്ച്ച് ആയി വികസിപ്പിക്കാനുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനം സെപ്റ്റംബര് 14-ാം തീയതി രാവിലെ 11.30ന് വീഡിയോ കോണ്ഫറന്സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന് നിര്വഹിക്കുന്നു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര് അധ്യക്ഷത വഹിക്കും. എ.എന്. ഷംസീര് എം.എല്.എ., കെ. മുരളീധരന് എം.പി. എന്നിവര് മുഖ്യാതിഥികളായിരിക്കും.Cancer Centre 11.39 കോടി രൂപയുടെ പീഡിയാട്രിക് ഹെമറ്റോളജി & More
 
മലബാര്‍ കാന്‍സര്‍ സെന്റര്‍ വികസനക്കുതിപ്പില്‍

Cancer Centre

തിരുവനന്തപുരം: കണ്ണൂര്‍ തലശേരി മലബാര്‍ കാന്‍സര്‍ സെന്ററിനെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സ് & റിസര്‍ച്ച് ആയി വികസിപ്പിക്കാനുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 14-ാം തീയതി രാവിലെ 11.30ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്നു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിക്കും. എ.എന്‍. ഷംസീര്‍ എം.എല്‍.എ., കെ. മുരളീധരന്‍ എം.പി. എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.Cancer Centre

മലബാര്‍ കാന്‍സര്‍ സെന്റര്‍ വികസനക്കുതിപ്പില്‍

11.39 കോടി രൂപയുടെ പീഡിയാട്രിക് ഹെമറ്റോളജി & ഓങ്കോളജി ബ്ലോക്ക്, 9 കോടിയുടെ ന്യൂക്ലിയര്‍ മെഡിസിന്‍ & റേഡിയോളജി എക്സ്റ്റന്‍ഷന്‍ ബ്ലോക്ക്, 9.5 കോടിയുടെ ക്ലിനിക്കല്‍ ലാബ് സര്‍വീസസ് & ട്രാന്‍സ്ലേഷണല്‍ റിസര്‍ച്ച് ബ്ലോക്ക് , 9.5കോടിയുടെ ഇന്റര്‍വെന്‍ഷനല്‍ റേഡിയോളോജി വിഭാഗം, 95 ലക്ഷത്തിന്റെ കാന്റീന്‍ വിപുലീകരണം, 6 കോടിയുടെ 64 സ്ലൈസ് ഫ്‌ളൂറോ സിടി സ്‌കാന്‍, 4 കോടിയുടെ സ്‌പെക്റ്റ് സി.ടി. സ്‌കാനര്‍ തുടങ്ങിയ പൂര്‍ത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനമാണ് നടക്കുന്നത്. 81.69 കോടിയുടെ റേഡിയോതെറാപ്പി ബ്ലോക്കിന്റെ വിപുലീകരണം, ഒ.പി ബ്ലോക്ക് നവീകരണം, 32 കോടിയുടെ സ്റ്റുഡന്‍സ് ഹോസ്റ്റല്‍ എന്നീ പുതിയ പദ്ധതികളുടെ ശിലാസ്ഥാപനവും ഇതോടൊപ്പം നടക്കും.

ആര്‍.സി.സി.യെ മാത്രം ആശ്രയിച്ചിരുന്ന മലബാര്‍ മേഖലയിലെ കാന്‍സര്‍ രോഗികള്‍ക്ക് ഏറെ ആശ്വാസം പകരുന്ന കേന്ദ്രമായി മലബാര്‍ കാന്‍സര്‍ സെന്ററിനെ മാറ്റാന്‍ കഴിഞ്ഞതായി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. 2008ല്‍ 1040 ഓളം പുതിയ രോഗികള്‍ എം. സി.സിയെ ആശ്രയിച്ചിരുന്നുവെങ്കില്‍ 2019ല്‍ പുതിയ രോഗികളുടെ എണ്ണം 6500 ഓളമായി. തുടര്‍ചികിത്സക്കായി എത്തിയവരുടെ എണ്ണം 77477 ആയി വര്‍ദ്ധിക്കുകയും, 4600 പേരെ കിടത്തി ചികിത്സിക്കും വിധേയമായിട്ടുണ്ട്. കോവിഡ് കാലമായിട്ടു പോലും 2020ല്‍ പ്രതിമാസം 6000ത്തിലധികം രോഗികള്‍ ഇവിടെ എത്തുന്നുണ്ട്. കുട്ടികളിലെ മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയ സര്‍ക്കാര്‍ മേഖലയില്‍ ചെയ്യുന്ന ഏക സ്ഥാപനമാണ് മലബാര്‍ കാന്‍സര്‍ സെന്ററെന്നും മന്ത്രി വ്യക്തമാക്കി.

2000ത്തില്‍ ഇന്നത്തെ മുഖ്യമന്ത്രി വൈദ്യുതി മന്ത്രിയായിരിക്കെ അദ്ദേത്തിന്റെ പ്രത്യേക താത്പര്യ പ്രകാരമാണ് ഈ സ്ഥാപനത്തിന് തുടക്കം കുറിച്ചത്. ഇ.കെ. നായനാര്‍ വൈദ്യുതി വകുപ്പിന് കീഴില്‍ ആരംഭിച്ച ഈ സ്ഥാപനം പിന്നീട് 2008ല്‍ ആരോഗ്യ വകുപ്പിന് കൈമാറി. ഈ സര്‍ക്കാരിന്റെ കാലത്ത് വലിയ വികസന പ്രവര്‍ത്തനങ്ങളാണ് മലബാര്‍ കാന്‍സര്‍ സെന്ററില്‍ നടന്നത്.

പൂര്‍ത്തീകരിച്ച പദ്ധതികള്‍ പീഡിയാട്രിക് ഹെമറ്റോളജി & ഓങ്കോളജി ബ്ലോക്ക് കുട്ടികളില്‍ കണ്ടുവരുന്ന കാന്‍സര്‍ ചികില്‍സിച്ചാല്‍ പരിപൂര്‍ണമായി ഭേദമാകുന്നവയാണ്. കുട്ടികളുടെ കാന്‍സര്‍ ചികിത്സ വളരെ അധികം കാഠിന്യമേറിയതും ദൈര്‍ഘ്യമേറിയതുമാണ്. കുട്ടികളുടെ ചികിത്സക്കൊപ്പം മാതാപിതാക്കളും മാനസിക സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കാറുണ്ട്. കൂടാതെ ചികിത്സ കാലങ്ങളില്‍ സ്വന്തം വീടിന്റെ അന്തരീക്ഷത്തില്‍ നിന്നും ദീര്‍ഘകാലം മാറി നില്‍ക്കേണ്ടി വരുന്നു എന്നുള്ളതും കുട്ടികളെയും മുതിര്‍ന്നവരെയും മാനസികമായും ശാരീരികമായും തളര്‍ത്തുന്നതാണ്. ഈ വസ്തുതകള്‍ ഉള്‍ക്കൊണ്ടാണ് പീഡിയാട്രിക് ഓങ്കോളജി ബ്ലോക്ക് രൂപകല്പന ചെയ്യിതിരിക്കുന്നത്. കുട്ടികളെ സംബന്ധിച്ചെടുത്തോളം രണ്ടാമത്തെ വീട് എന്ന സങ്കല്പത്തിലാണ് ഇത് വിഭാവനം ചെയ്യിതിരിക്കുന്നത്.

കുട്ടികളുടെ അര്‍ബുദ ചികിത്സക്കായി മാത്രം പ്രത്യേകം സജ്ജീകരിച്ച ബ്ലോക്കാണിത്. തികച്ചും ശിശു സൗഹൃദമായ രീതിയിലാണ് ഇത് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. കുട്ടികള്‍ക്കായി പ്രത്യേകം കീമോ തെറാപ്പി വാര്‍ഡ്, ഓപ്പറേഷന്‍ തീയേറ്റര്‍, ഐസിയു എന്നിവയ്ക്കു പുറമെ കുട്ടികള്‍ക്കായുള്ള കളിസ്ഥലം, ഗ്രന്ഥശാല, സിനിമാ തീയേറ്റര്‍ എന്നിവയെല്ലാം ഈ ബ്ലോക്കില്‍ സജ്ജമാക്കിയിട്ടുണ്ട്. അമ്മമാര്‍ക്കു വേണ്ടിയുള്ള തൊഴില്‍ പരിശീലന സംവിധാനം, ചികിത്സക്കൊപ്പം പഠനം തുടര്‍ന്ന് പോകാനുള്ള സംവിധാനങ്ങള്‍, ആശുപത്രി എന്ന സങ്കല്‍പ്പത്തില്‍ നിന്നും മാറി രസകരവും കൗതുകകരവുമായ അന്തരീക്ഷം പ്രദാനം ചെയ്യുന്ന ചുവരുകള്‍ എന്നിവ ഈ ബ്ലോക്കിന്റെ പ്രത്യേകതകളാണ്. ന്യൂക്ലിയര്‍ മെഡിസിന്‍ & റേഡിയോളജി എക്സ്റ്റന്‍ഷന്‍ ബ്ലോക്ക്

എംസിസിയില്‍ കാന്‍സര്‍ ചികിത്സ വിഭാഗത്തിലെ ഒരു അപര്യാപ്തത ആയിരുന്നു ന്യൂക്ലിയര്‍ മെഡിസിന്‍ വിഭാഗത്തിന്റെ അസാന്നിധ്യം. വിവിധ ക്യാന്‍സറുകളുടെ രോഗ നിര്‍ണയത്തിനും ചികിത്സയ്ക്കും റേഡിയോ ഐസോടോപ്പുകള്‍ ഉപയോഗിച്ചുള്ള ഈ ചികിത്സ സംവിധാനം അത്യന്താപേക്ഷികമാണ്. ഇതിനായി സ്‌പെക് സിടി, പെറ്റ് സി ടി,ഹോട്ട് ലാബ്, റേഡിയോ ന്യൂക്ലിയസ് തെറാപ്പി സംവിധാനം എന്നിവ സജ്ജമാക്കി. ഈ സൗകര്യങ്ങള്‍ വരുന്നതോടുകൂടി എംസിസി ഏറ്റവും ആധുനിക സൗകര്യങ്ങളോടു കൂടിയുള്ള കാന്‍സര്‍ ചികിത്സാ കേന്ദ്രമായി ഉയരുന്നു.

ക്ലിനിക്കല്‍ ലാബ് സര്‍വീസസ് & ട്രാന്‍സ്ലേഷണല്‍ റിസര്‍ച്ച് ബ്ലോക്ക് പാത്തോളജി, മൈക്രോ ബയോളജി, മോളിക്യൂലര്‍ ബയോളജി, ജനിറ്റിക് സൈറ്റോ ജനിറ്റിക്‌സ്, ബയോകെമിസ്ട്രി ട്രാന്‍ഫ്യൂഷന്‍ മെഡിസിന്‍ എന്നീ വിഭാഗങ്ങള്‍ ക്ലിനിക്കല്‍ ലാബ് സര്‍വീസസ് ട്രാന്‍സേഷന്‍ റിസര്‍ച്ച് വകുപ്പിന് കീഴിലായാണ് പ്രവര്‍ത്തിച്ചു വരുന്നത്. പുതിയ ലാബ് ബ്‌ളോക്കില്‍ പാത്തോളജി മോളിക്യൂലര്‍ ബയോളജി, ജെനറ്റിക്‌സ്‌കളോടെ പ്രവര്‍ത്തിക്കുന്നതാണ്. കൂടാതെ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് എന്ന നിലയിലേക്കുള്ള എംസിസിയുടെ വളര്‍ച്ചക്കനുസൃതമായ ക്ലാസ് മുറികള്‍, അധ്യാപക, അനധ്യാപക ജീവനക്കാര്‍ക്കുള്ള സൗകര്യങ്ങള്‍, സെമിനാര്‍ റൂം സൗകര്യങ്ങള്‍ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്.

ഇന്റ്ര്‍വെന്‍ഷനല്‍ റേഡിയോളോജി വിഭാഗം

അര്‍ബുദ രോഗ ചികിത്സയില്‍ സുപ്രധാനമായ പങ്ക് വഹിക്കുന്ന ഒരു വിഭാഗമാണ് ഇന്റര്‍വെന്‍ഷനല്‍ റേഡിയോളജി, കാന്‍സര്‍ മുഴകളിലേക്ക് മരുന്നുകള്‍ നേരിട്ട് നല്‍കി കാന്‍സര്‍ കോശങ്ങള്‍ നശിപ്പിക്കാന്‍ സാധിക്കുന്ന ചികിത്സ സംവിധാനമാണിത്. അത്യധികം രക്ത സംക്രമണമുള്ള മുഴകളില്‍ ശസ്ത്രക്രിയാ സമയത്ത് ഉണ്ടായേക്കാവുന്ന അമിത രക്തസ്രാവം കുറയ്ക്കാനും ഈ രീതി സഹായിക്കുന്നു. ഇന്ത്യയിലെ തന്നെ ചുരുക്കം ചില മുന്‍നിര കാന്‍സര്‍ ചികിത്സ കേന്ദ്രങ്ങളില്‍ മാത്രം ലഭ്യമായിട്ടുള്ള ഈ സജ്ജീകരണങ്ങളുടെ ഉദ്ഘാടനത്തോടെ, മലബാര്‍ ക്യാന്‍സര്‍ സെന്ററും അത്യാധുനിക ചികിത്സ ലഭ്യമായിട്ടുള്ള മുന്‍നിര കാന്‍സര്‍ സെന്ററുകളുടെ ശ്രേണിയിലേക്ക് എത്തുകയാണ്.

മലബാര്‍ കാന്‍സര്‍ സെന്റര്‍ വികസനക്കുതിപ്പില്‍

കാന്റീന്‍ വിപുലീകരണം

എംസിസിയിലെ നിലവിലുള്ള കാന്റീന്‍ തലശ്ശേരി നിയോജകമണ്ഡലം എംല്‍എ ആയിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ചു നിര്‍മ്മിച്ചിട്ടുള്ളതാണ്. എംസിസിയിലെ മുഴുവന്‍ രോഗികള്‍ക്കുമായി സൗജന്യ ഭക്ഷണ വിതരണവും ഈ കാന്റീന്‍ മുഖേനയാണ് നടന്നു വരുന്നത്.

64 സ്ലൈസ് ഫ്‌ളൂറോ സിടി സ്‌കാന്‍

അത്യാധുനിക 64 സ്ലൈസ് ഫ്‌ളൂറോ സിടി സ്‌കാന്‍ മുഖേന ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മുഴകളില്‍ നിന്നും പരിശോധനക്കായി ബയോപ്‌സി എടുക്കാനും കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്ന റേഡിയോ ഫ്രേക്വന്‍സി അബ്ലേഷന്‍, മൈക്രോ വേവ് അബ്ലേഷന്‍ എന്നിവ നടത്തുവാനും സാധിക്കും. 64 സ്ലൈസ് സി ടി സ്‌കാനര്‍ ആണെങ്കിലും 128 സ്ലൈസ് കൈകാര്യം ചെയ്യാനുള്ള കാര്യക്ഷമത ഈ ഉപകരണത്തിനുണ്ട്. ഇതിലൂടെ ചികിത്സയില്‍ കൂടുതല്‍ വ്യക്തതയും കൃത്യതയും കൊണ്ടുവരാന്‍ സാധിക്കും.

സ്‌പെക്റ്റ് സി. ടി സ്‌കാനര്‍

ഈ മെഷീനിലെ പ്രത്യേക ക്യാമറ അവയവങ്ങള്‍, അസ്ഥികള്‍, ടിഷ്യു എന്നിവയിലെ റേഡിയോ ട്രേസര്‍ കണ്ടെത്തി ശരിയായ രോഗ നിര്‍ണയത്തിന് സഹായിക്കുന്നു. കാന്‍സര്‍ മുഴകള്‍ അവയവങ്ങളും മറ്റുഭാഗങ്ങളിലും വ്യാപിച്ചിട്ടുണ്ടോ എന്നറിയാനുള്ള ബോണ്‍സ്‌കാന്‍ റേഡിയോ അയഡിന്‍ സ്‌കാന്‍ എന്നിവ എംസിസിയില്‍ ആരംഭിക്കുകയാണ്. ഉത്തര മലബാറില്‍ ഈ സൗകര്യമേര്‍പ്പെടുത്തുന്ന ആദ്യത്തെ ആശുപത്രിയാണ് എംസിസി. ഇത്തരം ചികിത്സ സ്വകാര്യ മേഖലയെ ആശ്രയിക്കേണ്ടി വരുന്ന പാവപെട്ട രോഗികള്‍ക്ക് വളരെയധികം ആശ്വാസമായിരിക്കും.

റേഡിയേഷന്‍ ഓങ്കോളജി ബ്ലോക്കും ഒപി ബ്‌ളോക് നവീകരണവും കിഫ്ബി ഒന്നാംഘട്ട വികസനത്തിന്റെ ഭാഗമായി റേഡിയേഷന്‍ ഓങ്കോളജി ബ്ലോക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ പോവുകയാണ്. ഈ ബ്ലോക്കില്‍ ഒരേ സമയം 40 രോഗികള്‍ക്ക് ഒരേ സമയം കീമോ തെറാപ്പി ചെയ്യാന്‍ പാകത്തിലുള്ള രണ്ടു കീമോ തെറാപ്പി വാര്‍ഡുകളും, ഒരു ലീനിയര്‍ ആസിലറേറ്റര്‍ സ്ഥാപിക്കാനുള്ള സംവിധാനവും, റേഡിയേഷന്‍ ചികിത്സയ്ക്ക് ആവശ്യമായ സിടി സ്‌കാനര്‍, എംആര്‍ഐ എന്നീ സൗകര്യങ്ങളും ഉണ്ടാവും.

ഇതോടൊപ്പം ഒപി ബ്ലോക്കിന്റെ നവീകരണവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴുള്ള ഒപി വിഭാഗത്തേക്കാള്‍ വളരെയധികം രോഗീ സൗഹൃദപരമായ രീതിയിലാണ് ഇത് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.

സ്റ്റുഡന്‍സ് ഹോസ്റ്റല്‍

വിവിധ കോഴ്‌സുകള്‍ നടത്താനായി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഹോസ്റ്റല്‍ അത്യന്താപേക്ഷികമാണ്. 300 ഓളം വിദ്യാര്‍ത്ഥികള്‍ക്കുള്ള താമസിച്ചു പഠിക്കുവാനുള്ള സംവിധാനം സ്റ്റുഡന്റസ് ഹോസ്റ്റലില്‍ ഏര്‍പെടുത്തുന്നുണ്ട്. 4 ഘട്ടങ്ങളിലായാണ് നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിക്കുന്നത്. 8 നിലകളിലായി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക താമസ പഠന സൗകര്യങ്ങളും ഭക്ഷണത്തിനായുള്ള മെസ് ഹാളുകളും ഇവിടെ വിഭാവനം ചെയ്യിതിട്ടുണ്ട്.