Movie prime

ചായ വേണ്ട, പ്രതിരോധശേഷി വർധിപ്പിക്കാൻ ഇനി ഇത് കുടിക്കാം

Immunity boost നമ്മുടെ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിൽ ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നു. പ്രധാനപ്പെട്ട വിറ്റാമിനുകളും ധാതുക്കളും നമ്മുടെ ശരീരത്തിന് അത്യാവശ്യമാണ്.അവ നമ്മുടെ ശരീരത്തിന് നഷ്ടപ്പെടാതെ നിലനിർത്തുന്നതിന് ഏറ്റവും നല്ല മാർഗ്ഗം നമ്മുടെ പ്രഭാത ചായയ്ക്ക് പകരം ആരോഗ്യകരമായ പാനീയങ്ങൾ ഉൾപ്പെടുത്തുകയെന്നതാണ്. രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ജ്യൂസുകൾ, ടോണിക്സ്, പാനീയങ്ങൾ എന്നിവ എളുപ്പത്തിൽ ഉണ്ടാക്കാം, ഇത് നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ദിവസം മുഴുവൻ ഉർജ്ജത്തോടും ഉന്മേഷത്തോടും കൂടി ആരംഭിക്കാൻ സഹായിക്കുകയും ചെയ്യുന്നു.Immunity boost നാരങ്ങാവെള്ളം നാരങ്ങാവെള്ളം രാവിലെ കഴിക്കുന്നത് നിങ്ങളുടെ മെറ്റബോളിസത്തെ പുനരുജ്ജീവിപ്പിക്കാനും More
 
ചായ വേണ്ട, പ്രതിരോധശേഷി വർധിപ്പിക്കാൻ ഇനി ഇത് കുടിക്കാം

Immunity boost

നമ്മുടെ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിൽ ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നു. പ്രധാനപ്പെട്ട വിറ്റാമിനുകളും ധാതുക്കളും നമ്മുടെ ശരീരത്തിന് അത്യാവശ്യമാണ്.അവ നമ്മുടെ ശരീരത്തിന് നഷ്ടപ്പെടാതെ നിലനിർത്തുന്നതിന് ഏറ്റവും നല്ല മാർഗ്ഗം നമ്മുടെ പ്രഭാത ചായയ്ക്ക് പകരം ആരോഗ്യകരമായ പാനീയങ്ങൾ ഉൾപ്പെടുത്തുകയെന്നതാണ്. രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ജ്യൂസുകൾ, ടോണിക്സ്, പാനീയങ്ങൾ എന്നിവ എളുപ്പത്തിൽ ഉണ്ടാക്കാം, ഇത് നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ദിവസം മുഴുവൻ ഉർജ്ജത്തോടും ഉന്മേഷത്തോടും കൂടി ആരംഭിക്കാൻ സഹായിക്കുകയും ചെയ്യുന്നു.Immunity boost

നാരങ്ങാവെള്ളം

നാരങ്ങാവെള്ളം രാവിലെ കഴിക്കുന്നത് നിങ്ങളുടെ മെറ്റബോളിസത്തെ പുനരുജ്ജീവിപ്പിക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഉള്ള മികച്ച മാർഗമാണ്. ദിവസത്തിൽ ഏത് സമയത്തും നിങ്ങൾക്ക് നാരങ്ങാവെള്ളം കഴിക്കാമെങ്കിലും, രാവിലെ ഇത് ആദ്യം കഴിക്കുന്നതാണ് ഏറ്റവും ഗുണം ചെയ്യുന്നത്. ഇഞ്ചി, പൈനാപ്പിൾ, പുതിനയില എന്നിവ ചേർത്ത് നാരങ്ങാവെള്ളത്തിന് കൂടുതൽ രുചി പകരാം

കറ്റാർ വാഴ ജ്യൂസ്

കറ്റാർ വാഴയുടെ ആരോഗ്യഗുണങ്ങൾ പ്രത്യേകിച്ച് പറയേണ്ടതില്ല. ഇത് ചർമ്മത്തെ തിളക്കം നിലനിർത്തുകയും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. രോഗപ്രതിരാധശേഷി വർദ്ധിപ്പിക്കുന്നതിനും രോഗങ്ങൾക്കും അണുബാധകൾക്കുമെതിരെ പോരാടുന്നതിന് രാവിലെ ഒരു ഗ്ലാസ് കറ്റാർ വാഴ ജ്യൂസ് വെറും വയറ്റിൽ കുടിക്കുക.

ചായ വേണ്ട, പ്രതിരോധശേഷി വർധിപ്പിക്കാൻ ഇനി ഇത് കുടിക്കാം

കാരറ്റ്, ബീറ്റ്റൂട്ട് ജ്യൂസ്

കാരറ്റ്, ബീറ്റ്റൂട്ട് ജ്യൂസിൽ വിറ്റാമിൻ എ, സി, ഇ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട് ,കൂടാതെ ഇതിൽ നല്ല അളവിൽ ഇരുമ്പും കാൽസ്യവും ഉണ്ട്. ആരോഗ്യകരമായ ഈ ജ്യൂസ് പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ശരീരത്തിലെ വീക്കം കുറയ്ക്കാനും സഹായിക്കുന്നു. ദിവസം മുഴുവൻ ഉർജ്ജസ്വലത അനുഭവപ്പെടുന്നതിന് ഇത് സഹായിക്കുന്നു.

ഗ്രീൻ ടീ

ബയോ ആക്റ്റീവ് സംയുക്തങ്ങൾ, ആന്റിഓക്‌സിഡന്റുകൾ, പോളിഫെനോൾസ് എന്നിവയാൽ സമ്പന്നമാണ് ഗ്രീൻ ടീ. ശരീരത്തിലെ കോശങ്ങളുടെ അപചയം കുറയ്ക്കാൻ സഹായിക്കുന്നു. സാധാരണ ചായയിൽ നിന്നോ കോഫിയിൽ നിന്നോ ഗ്രീൻ ടീയിലേക്ക് മാറുന്നത് നമുക്ക് ധാരാളം ആരോഗ്യ ഗുണങ്ങൾ തരുന്നു. ഗ്രീൻ ടീയിൽ കഫീൻ കുറവാണ്, ഇത് ഏകാഗ്രത മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇതിന്റെ ഏറ്റവും മികച്ച ഗുണം നമ്മളിലെ അധിക ശരീര ഭാരം കുറയ്ക്കാൻ ഇത് സഹായിക്കുന്നു എന്നതാണ്.

തേങ്ങാവെള്ളം

പഞ്ചസാര കുറവായതും അവശ്യ ഇലക്ട്രോലൈറ്റുകൾ നിറഞ്ഞതുമായ ഒന്നാണ് തേങ്ങാവെള്ളം, ചായയേക്കാളും കാപ്പിയേക്കാളും ആരോഗ്യകരമാണ് ഇത് . നിരവധി അത്ഭുതകരമായ ആരോഗ്യഗുണമുള്ളതുമായ തേങ്ങാവെള്ളം ഹാംഗ് ഓവറുകൾ ഇല്ലാതാക്കുന്നതിന് ഇത് സഹായിക്കും.

ചായ വേണ്ട, പ്രതിരോധശേഷി വർധിപ്പിക്കാൻ ഇനി ഇത് കുടിക്കാം