Movie prime

വിദഗ്ധ സമിതി ഈയാഴ്ച, ആദ്യ അടിയന്തര അനുമതി ഓക്സ്ഫഡ് വാക്സിന്

Oxford vaccine സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ്റെ (സിഡിഎസ് സിഒ) വിദഗ്ധ സമിതി ഈയാഴ്ച ചേരുമെന്ന് റിപ്പോർട്ടുകൾ. ഓക്സ്ഫഡ്- ആസ്ട്രസെനക വാക്സിന് അടിയന്തര ഉപയോഗ അനുമതിക്കായി സെറം ഇൻസ്റ്റിറ്റ്യൂട്ട് നൽകിയ അപേക്ഷ വിദഗ്ധ സമിതി പരിഗണിക്കും.Oxford vaccine രാജ്യത്ത് ഓക്സ്ഫഡ് വാക്സിൻ ഉത്പാദിപ്പിക്കുന്നതും ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തുന്നതും സെറം ഇൻസ്റ്റിറ്റ്യൂട്ടാണ്. നാഷണൽ ഡ്രഗ്സ് റെഗുലേറ്റർ ആവശ്യപ്പെട്ട അനുബന്ധ രേഖകൾ എല്ലാം കമ്പനി സമർപ്പിച്ചു കഴിഞ്ഞു. സബ്ജക്റ്റ് എക്സ്പർട്ട് കമ്മിറ്റി ഈയാഴ്ച തന്നെ ചേരുമെന്നും ഓക്സ്ഫഡ് വാക്സിന് More
 
വിദഗ്ധ സമിതി ഈയാഴ്ച,  ആദ്യ അടിയന്തര അനുമതി ഓക്സ്ഫഡ് വാക്സിന്

Oxford vaccine
സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ്റെ
(സിഡിഎസ് സിഒ) വിദഗ്ധ സമിതി ഈയാഴ്ച ചേരുമെന്ന് റിപ്പോർട്ടുകൾ. ഓക്സ്ഫഡ്- ആസ്ട്രസെനക വാക്സിന് അടിയന്തര ഉപയോഗ അനുമതിക്കായി സെറം ഇൻസ്റ്റിറ്റ്യൂട്ട് നൽകിയ അപേക്ഷ വിദഗ്ധ സമിതി പരിഗണിക്കും.Oxford vaccine

രാജ്യത്ത് ഓക്സ്ഫഡ് വാക്സിൻ ഉത്പാദിപ്പിക്കുന്നതും ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തുന്നതും സെറം ഇൻസ്റ്റിറ്റ്യൂട്ടാണ്. നാഷണൽ ഡ്രഗ്സ് റെഗുലേറ്റർ ആവശ്യപ്പെട്ട അനുബന്ധ രേഖകൾ എല്ലാം കമ്പനി സമർപ്പിച്ചു കഴിഞ്ഞു.

സബ്ജക്റ്റ് എക്സ്പർട്ട് കമ്മിറ്റി ഈയാഴ്ച തന്നെ ചേരുമെന്നും ഓക്സ്ഫഡ് വാക്സിന് ആദ്യ അടിയന്തര അനുമതി നൽകുമെന്നും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. തങ്ങളുടെ വാക്സിനുള്ള അടിയന്തര ഉപയോഗ അനുമതിക്ക് ഫൈസർ നൽകിയ അപേക്ഷയിൽ കൂടുതൽ തീരുമാനങ്ങൾ വിദഗ്ധ സമിതിയിൽ നിന്ന് ഉണ്ടാവുമെന്നും റിപ്പോർട്ട് പറയുന്നു.

യുകെ മെഡിസിൻസ് ആൻ്റ് ഹെൽത്ത് കെയർ പ്രൊഡക്റ്റ്സ് റെഗുലേറ്ററി ഏജൻസിയും (എംഎച്ച്ആർഎ) ഓക്സ്ഫഡ് വാക്സിനുള്ള എമർജൻസി യൂസ്
ഓഥറൈസേഷനുള്ള(ഇയുഎ)ഡാറ്റ പരിശോധിക്കുന്നുണ്ട്. യുകെ അനുമതി വേഗത്തിലായാൽ അത് കാര്യങ്ങൾ എളുപ്പമാക്കും. ഏതായാലും ഓക്സ്ഫഡ് വാക്സിന് തന്നെയാകും രാജ്യത്ത് അടിയന്തര ഉപയോഗ അനുമതി ആദ്യം ലഭിക്കുന്നത് എന്ന് തന്നെയാണ് ഈ രംഗത്തെ വിദഗ്ധർ കണക്കുകൂട്ടുന്നത്.

ഫൈസർ ഇതുവരെ ഇന്ത്യയിൽ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തിയിട്ടില്ലാത്ത സാഹചര്യത്തിൽ ഒരു ചെറിയ ബ്രിഡ്ജിങ്ങ് സ്റ്റഡി നടത്താൻ ആവശ്യപ്പെടാനിടയുണ്ട്. എന്നാൽ യു എസിലും യു കെയിലും ഇയുഎ ലഭിച്ചതിനാൽ ക്ലിനിക്കൽ ടെസ്റ്റ് ഒഴിവാക്കാനും ഇടയുണ്ട്. വിദഗ്ധ സമിതിയാണ് ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളേണ്ടത്.