Movie prime

പോഷന്‍ മാസാചരണം സംസ്ഥാനതല ഉദഘാടനം നിര്‍വഹിച്ചു

സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ പോഷന് മാസാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും ന്യൂട്രിമിക്സ് റെസിപി ബുക്ലെറ്റിന്റെ പ്രകാശനവും പോഷന് എക്സ്പ്രസ് ഫ്ളാഗോഫും തിരുവനന്തപുരം സെന്ട്രല് സ്റ്റേഡിയത്തില് വച്ച് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര് നിര്വഹിച്ചു. പോഷണത്തിന്റെ പ്രാധാന്യം ജനങ്ങള്ക്ക് മനസിലാക്കിക്കൊടുക്കുന്നതിന് വേണ്ടിയാണ് സെപ്റ്റംബര് 17 മുതല് ഒക്ടോബര് 16 വരെ പോഷന് മാസമായി ആചരിക്കാന് തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു. വനിതകള്, കൗമാര പ്രായക്കാര്, ശിശുക്കള് എന്നിവരില് പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന് വേണ്ടി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സമ്പുഷ്ട കേരളം More
 
പോഷന്‍ മാസാചരണം സംസ്ഥാനതല ഉദഘാടനം നിര്‍വഹിച്ചു

സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ പോഷന്‍ മാസാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും ന്യൂട്രിമിക്‌സ് റെസിപി ബുക്‌ലെറ്റിന്റെ പ്രകാശനവും പോഷന്‍ എക്‌സ്പ്രസ് ഫ്‌ളാഗോഫും തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ വച്ച് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു.

പോഷണത്തിന്റെ പ്രാധാന്യം ജനങ്ങള്‍ക്ക് മനസിലാക്കിക്കൊടുക്കുന്നതിന് വേണ്ടിയാണ് സെപ്റ്റംബര്‍ 17 മുതല്‍ ഒക്‌ടോബര്‍ 16 വരെ പോഷന്‍ മാസമായി ആചരിക്കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു. വനിതകള്‍, കൗമാര പ്രായക്കാര്‍, ശിശുക്കള്‍ എന്നിവരില്‍ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന് വേണ്ടി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സമ്പുഷ്ട കേരളം പദ്ധതി സംസ്ഥാനം ആവിഷ്‌കരിച്ച് നടപ്പിലാക്കി വരികയാണ്. ഇതിന്റെ ഭാഗമായാണ് പോഷന്‍ മാസവും ആചരിക്കുന്നത്. മാസാചരണത്തിന്റെ ഭാഗമായി വിവിധ ബോധവത്കരണ പ്രവര്‍ത്തനങ്ങളാണ് വനിത ശിശു വികസന വകുപ്പിന് കീഴില്‍ അങ്കണവാടികള്‍ വഴി നടപ്പിലാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

മികച്ച പോഷണത്തിന് ശ്രദ്ധിക്കേണ്ട അഞ്ചു പ്രവര്‍ത്തനങ്ങളായ ആദ്യത്തെ ആയിരം ദിവസങ്ങളുടെ പ്രാധാന്യം, പോഷകാഹാരം, വിളര്‍ച്ച തടയല്‍, വയറിളക്ക നിയന്ത്രണം, ശുചിത്വവും ശുചിത്വ ശീലങ്ങളും എന്നിവയുടെ പ്രാധാന്യത്തെകുറിച്ചുള്ള ചര്‍ച്ചകള്‍, പ്രദര്‍ശനങ്ങള്‍, സെമിനാറുകള്‍ എന്നിവയാണ് സംസ്ഥാനവ്യാപകമായി നടപ്പിലാക്കുന്നത്.

സമ്പുഷ്ട കേരളത്തിനായി ശ്രദ്ധിക്കേണ്ട വിഷയങ്ങള്‍ ഉള്‍കൊള്ളിച്ചു പോഷന്‍ എക്‌സ്പ്രസ് എന്ന പേരില്‍ സഞ്ചരിക്കുന്ന ഒരു പ്രദര്‍ശനം വനിത ശിശുവികസന വകുപ്പ് ഒരുക്കിയിട്ടുണ്ട്. കേരളത്തിലെ എല്ലാ ജില്ലകളിലൂടെയും ഈ വാഹനം സഞ്ചരിക്കുകയും വിവിധ പരിപാടികള്‍ ഇതോടൊപ്പം നടപ്പിലാക്കുകയും ചെയ്യും. ഇതിന്റെ ഫ്‌ളാഗോഫാണ് മന്ത്രി നിര്‍വഹിച്ചത്. ഇതോടൊപ്പം ഫ്‌ളാഷ് മോബും സംഘടിപ്പിച്ചു.

സാമൂഹ്യനീതി, വനിത ശിശുവികസന വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ സ്വാഗതമാശംസിച്ച ചടങ്ങില്‍ വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമ കൃതജ്ഞത രേഖപ്പെടുത്തി.